സമല്‍ഖ(ഹരിയാന): സമൂഹത്തില്‍ ഭിന്നതകള്‍ സൃഷ്ടിക്കാന്‍ വിഭാഗീയ ശക്തികള്‍ ശ്രമിക്കുന്ന വര്‍ത്തമാന കാലത്ത് സന്ത് രവിദാസിന്റെ ജീവിത സന്ദേശം ഉള്‍ക്കൊണ്ട് ഏകതയ്ക്കായി പ്രവര്‍ത്തിക്കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. വര്‍ഗ, ജാതി വ്യത്യാസങ്ങള്‍ക്കതീതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്ന് അഖില ഭാരതീയ പ്രതിനിധി സഭയില്‍ നടത്തിയ പ്രസ്താവനയില്‍ സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി. സന്ത് ശിരോമണി സദ്ഗുരു ശ്രീ രവിദാസിന്റെ 650-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു പ്രസ്താവന.
ഈശ്വരഭക്തിയും സേവനവും സമൂഹത്തോടുള്ള നിസ്വാര്‍ത്ഥ സ്‌നേഹവും കൊണ്ട് കാശിയുടെ മനസ് സന്ത് രവിദാസ് സ്വന്തമാക്കി. കാശി രാജാവ്, ഝാലി റാണി, മീരാഭായി തുടങ്ങിയ രാജകുടുംബാംഗങ്ങള്‍ വരെ അദ്ദേഹത്തെ ഗുരുവായി കണക്കാക്കി. സന്ത് ശ്രീ രവിദാസും മീരാബായിയും തമ്മിലുള്ള ഗുരുശിഷ്യബന്ധം ജാതി വിവേചനവാദികളുടെ കണ്ണുതുറപ്പിക്കാവുന്ന മാതൃകയാണെന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.
സമാജത്തില്‍ നവചൈതന്യപ്രവാഹം സൃഷ്ടിച്ച ഭക്തിപരമ്പരയിലെ മഹാനായ സംന്യാസിയായിരുന്നു സന്ത് ശ്രീ രവിദാസ്. ജനനത്തെ അടിസ്ഥാനമാക്കിയുള്ള ഉച്ച, നീച വ്യത്യാസങ്ങള്‍ അദ്ദേഹം നിരാകരിച്ചു, ആചരണമാണ് ശ്രേഷ്ഠതയുടെ മാനദണ്ഡമെന്ന് സ്വീകരിച്ചു. അനാചാരങ്ങളില്‍ നിന്നും തിന്മകളില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കുന്നതിലും കാലഹരണപ്പെട്ടവ ഉപേക്ഷിച്ച് കാലാനുസൃതമായി സാമൂഹിക മാറ്റങ്ങള്‍ സ്വീകരിക്കുന്നതിനുള്ള മാനസികാവസ്ഥ സൃഷ്ടിക്കുന്നതിലും അദ്ദേഹം ചരിത്രപരമായ പങ്ക് വഹിച്ചിട്ടുണ്ട്. ആ ചിന്തകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ്, അദ്ദേഹത്തിന്റെ 41 വചനങ്ങള്‍ ശ്രീ ഗുരു ഗ്രന്ഥ സാഹിബില്‍ ശബദുകളുടെ രൂപത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുസ്ലീം അധിനിവേശത്തിന്റെ ദുഷ്‌കരമായ ഭീകരതയുടെ കാലഘട്ടത്തില്‍ ഭക്തിയുടെ ശുദ്ധമായ പ്രവാഹംകൊണ്ട്, സന്ത് ശ്രീ രവിദാസ് ധര്‍മ്മത്തിന്റെ ശ്രേഷ്ഠത പ്രഖ്യാപിക്കുകയും അതില്‍ ഉറച്ചുനില്‍ക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്തു. സദ്ഗുരു സന്ത് ശ്രീ രവിദാസിനെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ നിരവധി ശ്രമങ്ങള്‍ നടന്നു, എന്നാല്‍ മതം മാറ്റാനിറങ്ങിയവര്‍ അദ്ദേഹത്തിന്റെ ഭക്തിയിലും ആത്മീയോപാസാനയിലും ആകൃഷ്ടരായി അദ്ദേഹത്തിന്റെ അനുയായികളായിമാറിയെന്ന് പ്രസ്താവനയില്‍ പറഞ്ഞു.














Discussion about this post