ജബല്‍പൂര്‍: ഭാരതം അനാദി കാലം മുതല്‍തന്നെ രാഷ്ട്രമാണെന്നതിന് ഇതിഹാസങ്ങള്‍ സാക്ഷിയാണെന്ന് രാഷ്ട്ര സേവികാ സമിതി അഖില ഭാരതീയ ശാരീരിക് പ്രമുഖ മനീഷാ സംത്. സിവനിയില്‍ പതിനഞ്ച് ദിവസമായി നടന്ന സമിതി പ്രശിക്ഷണ വര്‍ഗിന്റെ സമാപന സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടുരാജ്യങ്ങളായി വ്യത്യസ്ത ഭരണസംവിധാനങ്ങളുണ്ടാകാം. ഓരോ രാജ്യത്തിനും അവയുടേതായ നയങ്ങളും നിയമങ്ങളും ഉണ്ടാകാം. എന്നാല്‍ നമ്മള്‍ ഒരു ഭൂമി ഒരു ചരിത്രം, ഒരു വിശ്വാസം, ഒരു പാരമ്പര്യം, ഒരു സംസ്‌കാരം എന്നിങ്ങനെ ഒരൊറ്റ രാഷ്ട്രമെന്ന നിലയില്‍ ജീവിച്ചവരാണെന്ന് മനീഷാ സംത് ചൂണ്ടിക്കാട്ടി.
ഭാരതം എക്കാലവും ഊര്‍ജ്ജസ്വലമായ ഒരു ഹിന്ദു രാഷ്ട്രമായി നിലകൊണ്ടു എന്നതാണ് വാസ്തവം. എന്നാല്‍ കടന്നുകയറ്റമടക്കമുള്ള സാഹചര്യങ്ങള്‍ കൊണ്ട് പില്‍ക്കാലത്ത് ആത്മവിസ്മൃതിയിലേക്ക് സമൂഹം വീണുപോയി. മൂല്യങ്ങള്‍ തകര്‍ന്നു. എന്നാല്‍ നമ്മുടേത് പുനരുജ്ജീവനശേഷിയുള്ള നാടാണ്. നമുക്ക് രാജ്യത്തെ വീണ്ടും വികസിതവും സമ്പന്നവുമാക്കണം.

ലോകനേതൃപദവിയിലെത്തിക്കണം. യഥാര്‍ത്ഥ ഭാരതസൃഷ്ടിക്കായി നമുക്ക് സമൂഹത്തെയാകെ പ്രചോദിപ്പിക്കണമെന്ന് മനീഷ പറഞ്ഞു.
മൂല്യാധിഷ്ഠിത ജീവിതശൈലിയിലൂടെയാണ് വ്യക്തിജീവിതത്തെ രാഷ്ട്രാഭിമുഖമാക്കാന്‍ കഴിയുകയെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഹിന്ദുത്വം ലോകത്തിന് സംഭാവന ചെയ്യുന്നത് മാതൃകാപരമായ ജീവിത രീതിയാണ്. ഇത് നമ്മുടെ ചിന്തകളിലും പെരുമാറ്റത്തിലും നിറയണമെന്ന് മനീഷാ സംത് പറഞ്ഞു.
ഹോര്‍ട്ടികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് പ്രോസസിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ആശ ഉപവംശി വിശിഷ്ടാതിഥിയായി. വര്‍ഗ് അധികാരി ശിഖ റായ് സംസാരിച്ചു.

















Discussion about this post