പൂനെ: രാമായണത്തോട് തുറന്ന സമീപനമാണ് എഴുത്തുകാര്‍ക്ക് വേണ്ടതെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി(ഭയ്യാജി). എംഎഐടി വിശ്വശാന്തി സര്‍വകലാശാലയില്‍ അമേരിക്കന്‍ യഹൂദി എഴുത്തുകാരി ദന മറിയം രാമായണത്തെ ആസ്പദമാക്കി രചിച്ച പുസ്തകത്തിന്റെ മറാഠി പരിഭാഷ ന സംഗീതലേലി സീതേചി കഥ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാമായണം ഭഗവാന്‍ ശ്രീരാമചന്ദ്രന്റേത് മാത്രമല്ല, സീതയുടെയും ജീവിതകഥയാണ്. സീതയെ പരാമര്‍ശിക്കാതെ രാമന്റെ ജീവചരിത്രം ഒരിക്കലും പൂര്‍ണമാകില്ല. ഇരുവരുടെയും ജീവിതം എക്കാലത്തും പ്രായോഗികവും സാമൂഹികവുമായ എല്ലാ മേഖലകളിലും നമ്മെ നയിക്കുന്നു. അതൊരു മതഗ്രന്ഥമെന്ന നിലയിലല്ല, ജീവിതത്തിന്റെ മാര്‍ഗരേഖ എന്ന നിലയില്‍ നമ്മുടെ ഭാഗമായി മാറണം, അദ്ദേഹം പറഞ്ഞു.

വൈദേശികസംസ്‌കാരത്തില്‍ വളര്‍ന്ന ദന മറിയം സീതാദേവിയുടെ ജീവിതത്തെക്കുറിച്ച് ഒരു പുസ്തകം എഴുതുന്നത് അവരുടെ ആത്മീയ പരിശീലനത്തിന്റെ തെളിവാണ്. സാധാരണക്കാരുടെ രൂപത്തില്‍ ശ്രീരാമന്‍ ഒരു സംഘടിത സമൂഹത്തിന്റെ ശക്തി പ്രകടിപ്പിച്ചു, അതിന്റെ പ്രതീകമാണ് രാമസേതുവെന്ന് ഭയ്യാജി ചൂണ്ടിക്കാട്ടി.
ഭാരതീയ വിചാര്‍ സാധന രക്ഷാധികാരി കാശിനാഥ് ദിയോധര്‍, എംഐടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍.എം. ചിത്‌നിസ്, സീനിയര്‍ ലക്ചറര്‍ സഞ്ജയ് ഉപാധ്യായ, മിലിന്ദ് പാത്രെ എന്നിവര്‍ സംസാരിച്ചു. മോട്ടിലാല്‍ ബനാര്‍സി ദാസ് പബ്ലിഷേഴ്‌സാണ് പ്രസാധകര്‍.

















Discussion about this post