എറണാകുളം: ആർഎസ്‌എസ് എറണാകുളം വിഭാഗ് മാന്യ സംഘചാലക് എം.എ. വാസുദേവൻ നമ്പൂതിരി (73) അന്തരിച്ചു. അർബുദ രോഗബാധയെത്തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് രാത്രി 2 മണിക്ക് അദ്ദേഹത്തിന്റെ വീട്ടുവളപ്പിൽ വെച്ച് നടക്കും. ഭൗതികശരീരം ഇപ്പോൾ പൊതുദർശനത്തിനായി വീട്ടിൽ എത്തിച്ചിട്ടുണ്ട്.ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഡെപ്യൂട്ടി ജനറൽ മാനേജരായി വിരമിച്ച അദ്ദേഹം സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു.
ആലുവ തന്ത്രവിദ്യാപീഠം ഡയറക്ടർ, മൂവാറ്റുപുഴ മൂകാംബിക കോളേജ് ഡയറക്ടർ ബോർഡ് അംഗം, വെള്ളൂർ കാരിക്കോട് സരസ്വതി സ്കൂൾ ഡയറക്ടർ, അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം ചെയർമാൻ, കെ.പി.ബി നിധി ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗം തുടങ്ങി നിരവധി ധാർമ്മിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർണായക ചുമതലകൾ അദ്ദേഹം വഹിച്ചുവരികയായിരുന്നു.
ഭാര്യ പ്രഭാവതി സി, മക്കൾ: ആര്യൻ എം.വി, ശ്രീദേവി എം.വി, മരുമക്കൾ: രാകേഷ് ആർ, കാർത്തിക എം.ആർ













Discussion about this post