VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

VSK Desk by VSK Desk
31 August, 2026
in ലോകം
Share
Tweet
SendTelegram

ടൊറന്റോ(കാനഡ): ലോകസമൂഹത്തില്‍ ഭാരതത്തിന്റെ വളര്‍ച്ച വിലയിരുത്തേണ്ടത് മാനവികതയ്ക്ക് നല്കിയ സംഭാവനകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അധികാരമല്ല സേവനമാണ് അളവുകോല്‍. വിവിധതയും സാഹോദര്യവും സേവനവുമാണ്  ഭാരതീയ നാഗരിക വീക്ഷണത്തിന്റെ അകക്കാമ്പെന്ന് അദ്ദേഹം പറഞ്ഞു. ടൊറന്റോയില്‍ കനേഡിയന്‍ ഹിന്ദൂസ് ഫോര്‍ ഔട്ട്‌റീച്ച്, റിലേഷന്‍സ് ആന്‍ഡ് ഡയലോഗ് (സിഎച്ച്ഒആര്‍ഡി) സംഘടിപ്പിച്ച ഹിന്ദു  വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദു ഉണര്‍ന്നാല്‍ ലോകം ഉണരുമെന്നത് കേവലം ആലങ്കാരിക പ്രയോഗമല്ല. നമ്മുടേത് വിശ്വബന്ധു വീക്ഷണമാണ്. ലോകം ഒരു കുടുംബമാണെന്നതാണ് ആപ്തവാക്യം. ആ കുടുംബജീവിതത്തിന്റെ സ്‌നേഹമസൃണമായ ഇഴയടുപ്പമാണ് എല്ലാ വൈവിധ്യങ്ങളെയും ഒന്നിപ്പിക്കുന്നത്. വിവിധതയിലെ ഏകത  സാധ്യമാക്കിത്തീര്‍ക്കുന്നത് ഈ ബന്ധുഭാവമാണെന്ന് അദ്ദേഹം പറഞ്ഞു.

ഭാരതം ഒരിക്കലും ആര്‍ക്കും സഹായം നിരസിച്ചില്ല. ആവശ്യപ്പെടാതെതന്നെ ആതുര ലോകത്തിന് ആശ്വാസം പകരുന്നതാണ് ഭാരതത്തിന്റെ സ്വഭാവം. ഈ സേവാ മനോഭാവം നമ്മുടെ ജീനിലുള്ളതാണ്. യുദ്ധഭീതിയിലും പീഡനങ്ങളില്‍ വലഞ്ഞും അഭയം തേടിയെത്തിയവരെയെല്ലാം ഇരുകൈകളും നീട്ടി സ്വീകരിച്ച പാരമ്പര്യമാണ് ഭാരതത്തിന്റേത്. രണ്ടാം ലോകമഹായുദ്ധസമയത്ത് പോളിഷ് അഭയാര്‍ത്ഥികള്‍ക്ക് അവര്‍ക്ക് ജന്മനാട്ടിലേക്ക് മടങ്ങാന്‍ അവസരം ഒരുങ്ങുന്നത് വരെ അഭയവും സംരക്ഷണവും  നല്കിയത് ജാംനഗറിലെ രാജാവാണ്. ചരിത്രത്തില്‍ മാത്രമല്ല വര്‍ത്തമാനത്തിലും ഭാരതം അങ്ങനെതന്നെയാണ് പെരുമാറുന്നത്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളില്‍നിന്ന് ഭാരതീയരെ മാത്രമല്ല, അവിടെ കുടുങ്ങിപ്പോയ ഏഴ് രാജ്യങ്ങളിലെ പൗരന്മാരെയും നമ്മുടെ സൈനിക വിമാനങ്ങളാണ് രക്ഷപ്പെടുത്തിയത്.

ഭാരതീയ സംസ്‌കൃതി ആധിപത്യം സൃഷ്ടിക്കുകയല്ല, അറിവ് പ്രചരിപ്പിക്കുകയാണ് ചെയ്തത്. നമ്മുടെ പൂര്‍വ്വികര്‍ മെക്‌സിക്കോയില്‍ നിന്ന് സൈബീരിയയിലേക്ക് യാത്ര ചെയ്തു. അവര്‍ ഒരു രാജ്യത്തെയും കീഴടക്കിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാരതം എല്ലാ അര്‍ത്ഥത്തിലും ലോകത്ത് ഏറ്റവും കരുത്തുള്ള രാഷ്ട്രമായിരുന്നു. അന്നും ഭാരതത്തെ സൂപ്പര്‍ പവര്‍ എന്ന പദം കൊണ്ട് വിശേഷിപ്പിക്കാമായിരുന്നു. എന്നാല്‍ നമ്മള്‍ ശക്തി ഉപയോഗിച്ച് സേവനത്തിനായാണ്. വിശ്വശക്തിയെന്നതിനുപരി ഈ രാഷ്ട്രം പെരുമാറ്റത്തിലൂടെ വിശ്വഗുരുവായി മാറി. ഭാരതത്തിന്റെ ഉയര്‍ച്ചയെ അടയാളപ്പെടുത്തുന്ന മാനദണ്ഡം അതാണ്, സര്‍സംഘചാലക് പറഞ്ഞു.

കാനഡയിലെ മുന്‍ പ്രതിരോധ മന്ത്രിയും ആല്‍ബര്‍ട്ടയിലെ പ്രധാനമന്ത്രിയുമായിരുന്ന ജേസണ്‍ കെന്നിയും സര്‍സംഘചാലകിനൊപ്പം വേദി പങ്കിട്ടു. ഡോ. മോഹന്‍ ഭാഗവതിന്റെ കാനഡ സന്ദര്‍ശനം ആവേശകരമായ പ്രതീക്ഷകളാണ് നല്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വര്‍ഷം അവസാനം കാനഡയിലേക്ക് വരാനിരിക്കെ ഇരു സമൂഹങ്ങളും തമ്മിലുള്ള സൗഹൃദം വര്‍ധിക്കുന്നത് പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടിയെന്ന് അദ്ദേഹം പറഞ്ഞു.

എട്ട് കനേഡിയന്‍ പ്രവിശ്യകളില്‍ നിന്ന് ക്ഷണിക്കപ്പെട്ട 2500 പേരാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് സിഎച്ച്ഒആര്‍ഡി കോഓര്‍ഡിനേറ്റര്‍ നരേഷ് ചാവ്ഡ പറഞ്ഞു

Tags: dr. mohan bhagawat#MohanBhagwat
Share
Tweet
SendShareShare

Latest from this Category

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies