VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്: ഹാസന്‍. ബി

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദുവിശ്വബന്ധു പരിപാടിയില്‍ പങ്കെടുത്ത ഇറാനിയന്‍ പൗരന്‍ ഹാസന്‍. ബി എഴുതിയ അനുഭവക്കുറിപ്പ്

VSK Desk by VSK Desk
12 September, 2026
in വാര്‍ത്ത
Share
Tweet
SendTelegram

ടൊറന്റോയില്‍ ഓഗസ്റ്റ് 30ന് നടന്ന ഹിന്ദു വിശ്വബന്ധു പരിപാടിയില്‍ ഒരു അതിഥിയായാണ് ഞാന്‍ എത്തിയത്. പല തരത്തിലും ആ സമൂഹത്തിന് പുറത്തുനിന്നുള്ള ഒരാളെന്ന നിലയില്‍ അങ്ങേയറ്റം കൗതുകത്തോടെയാണ് ഞാന്‍ ആ പരിപാടിയില്‍ പങ്കെടുത്തത്. എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായ സന്തോഷ് വഴിയാണ് ഈ പരിപാടിയെക്കുറിച്ച് ഞാന്‍ അറിയുന്നത്. അദ്ദേഹം തന്നെയാണ് എന്നെ അതിലേക്ക് ക്ഷണിക്കുന്നതും. ഒരുപക്ഷേ എനിക്ക് ലഭിച്ചേക്കുമായിരുന്നിട്ടില്ലാത്ത അനുഭവം നേടാന്‍ അവസരമൊരുക്കിയതിന് അദ്ദേഹത്തോട് ഞാന്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു.

ഒരു ഇറാനിയന്‍ എന്ന നിലയില്‍ വ്യത്യസ്തമായ ഒരു സംസ്‌കാരത്തില്‍ വളര്‍ന്ന എനിക്ക് അവിടെ എത്തുമ്പോള്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് കൃത്യമായി അറിയുമായിരുന്നില്ല. എന്നാല്‍ അവിടെ എത്തിയ നിമിഷം മുതല്‍, ആ അന്തരീക്ഷത്തിലെ എന്തോ ഒന്ന് എന്റെ ശ്രദ്ധ ആകര്‍ഷിച്ചു. വിശേഷിച്ച് എന്തോ ഒന്ന് സംഭവിക്കാന്‍ പോകുന്നുവെന്നതിന്റെ ആവേശം ആ ഹാളില്‍ നിറഞ്ഞുനിന്നിരുന്നു.

എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് പരസ്പര സ്വീകാര്യതയുടെ ആ അന്തരീക്ഷമാണ്. തീര്‍ത്തും പുറത്തുനിന്നുള്ള, വ്യത്യസ്തമായ സാംസ്‌കാരിക പശ്ചാത്തലത്തില്‍ നിന്നുള്ള വ്യക്തിയുമായിരുന്നിട്ടും, അവിടെ ഒരിക്കല്‍ പോലും എന്നില്‍ അന്യനെന്ന തോന്നലുണ്ടായില്ല. വളരെ സ്‌നേഹത്തോടെയും ആതിഥ്യമര്യാദയോടെയുമാണ് അവരെല്ലാം എന്നെ സ്വീകരിച്ചത്. സ്വന്തം സംസ്‌കാരത്തില്‍ അഭിമാനം കൊള്ളുമ്പോഴും, തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തില്‍ നിന്നുള്ള ഒരാളെ തങ്ങളുടെ ഭാഗമായി ചേര്‍ത്തുനിര്‍ത്തുന്ന ആ സമൂഹത്തെ കാണുന്നതുതന്നെ കൗതുകകരമായിരുന്നു.

മുഖ്യ പ്രഭാഷകനായ ഡോ. മോഹന്‍ ഭാഗവത്ജിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ അവരെല്ലാവരും എത്രമാത്രം ആവേശത്തിലായിരുന്നുവെന്ന് ഞാന്‍ അനുഭവിച്ചറിഞ്ഞു. ആ അനുഭൂതിയുടെ ആഹ്ലാദകരവും മനോഹരവുമായ മറ്റൊരു തലമായിരുന്നു അവിടെ അരങ്ങേറിയ സാംസ്‌കാരിക പരിപാടികള്‍. സംഗീതം, പരമ്പരാഗത നൃത്തങ്ങള്‍, നിറങ്ങള്‍, എങ്ങും പ്രസരിച്ച ഊര്‍ജ്ജസ്വലത… എല്ലാം പരിപാടിക്ക് വലിയ ഉണര്‍വ് പകര്‍ന്നു. ചരിത്രവും പാരമ്പര്യവും തനിമയും ഇത്രയധികം അഭിമാനത്തോടും സന്തോഷത്തോടും കൂടി പ്രകടിപ്പിക്കുന്ന ഒരു സംസ്‌കാരത്തെ അടുത്തറിയാന്‍ കഴിഞ്ഞത് വളരെയധികം സൗഭാഗ്യകരമായിരുന്നു.

എന്നാല്‍ എന്നില്‍ ഏറ്റവും ആഴത്തില്‍ പതിഞ്ഞത് ഐക്യമെന്ന സന്ദേശമാണ്. വളരെ ലളിതവും എന്നാല്‍ നാം പലപ്പോഴും കേള്‍ക്കാറില്ലാത്തതുമായ ഒരു കാര്യം ഡോ. മോഹന്‍ ഭാഗവത് ജി എന്നെ ഓര്‍മ്മിപ്പിച്ചു: വ്യത്യസ്ത പശ്ചാത്തലങ്ങള്‍, സംസ്‌കാരങ്ങള്‍, ഭാഷകള്‍, മതങ്ങള്‍, പാരമ്പര്യങ്ങള്‍ എന്നിവയൊക്കെ ഉള്ളപ്പോഴും മനുഷ്യരെന്ന നിലയില്‍ നാം ഒന്നാണെന്നതായിരുന്നു ആ സന്ദേശം.
നമ്മെ വ്യത്യസ്തരാക്കുന്ന കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതുകൊണ്ട്, പരസ്പരം ബന്ധിപ്പിക്കുന്നവയെ നാം മറന്നുപോകുന്നത്. വൈവിധ്യം ആളുകള്‍ക്കിടയില്‍ അകലം സൃഷ്ടിക്കണമെന്നില്ല എന്നതാണ് ആ സായാഹ്നത്തില്‍ ഞാന്‍ മനസ്സിലാക്കിയത്. പരസ്പര സ്വീകാര്യതയും ബഹുമാനവും ഉണ്ടെങ്കില്‍, വ്യത്യാസങ്ങള്‍ പോലും നമ്മെ ഒന്നിപ്പിക്കുന്ന ഘടകങ്ങളായി മാറിയേക്കാം.
കൗതുകത്തോടെയാണ് ഞാന്‍ ആ പരിപാടിയിലേക്ക് കടന്നുചെന്നത്; എന്നാല്‍ ആ സംസ്‌കാരത്തോടും സമൂഹത്തോടും, പ്രത്യേകിച്ച് ഐക്യത്തിന്റെയും സ്വീകാര്യതയുടെയും ആ മനോഭാവത്തോടും വലിയ ആദരവും മതിപ്പുമായാണ് മടങ്ങിയത്. എന്നെ ക്ഷണിച്ചതിന് ഞാന്‍ വളരെ നന്ദിയുള്ളവനാണ്.

ആ സായാഹ്നത്തില്‍ നിന്ന് ഞാന്‍ ഉള്‍ക്കൊണ്ട കാര്യങ്ങള്‍ ലളിതമായി ഇങ്ങനെ പറയാം: വ്യത്യസ്ത സംസ്‌കാരങ്ങള്‍, വ്യത്യസ്ത പാരമ്പര്യങ്ങള്‍, എന്നാല്‍ ഒരൊറ്റ മാനവ കുടുംബം.

Share
Tweet
SendShareShare

Latest from this Category

കേസരി നവരാത്രി ആഘോഷത്തിന് ഉപ രാഷ്‌ട്രപതിയും ഗവർണ്ണറും; ഒക്‌ടോബർ 9 ന് മഹാ സാരസ്വത പൂജ

തപസ്യ സംസ്ഥാന പഠന ശിബിരം: പുതുകാല ഭാഷ ചര്‍ച്ചയാകും; അടൂര്‍ പാസ് കാമ്പസില്‍ 26, 27 തീയതികളില്‍

എ. ബാലകൃഷ്ണൻ ജി സമ്പൂർണ കാര്യകർത്താവ് : ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ദേശീയ എഞ്ചിനീയേഴ്സ് ഡേ ആഘോഷങ്ങൾക്ക് ആവേശത്തുടക്കം; കുസാറ്റിലെ ‘മെയ്‌സ് 8.0’ സോണൽ മത്സരത്തിൽ കാർമൽ കോളേജ് ജേതാക്കൾ

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം: സര്‍കാര്യവാഹ്

Load More

പുതിയ വാര്‍ത്തകള്‍

കേസരി നവരാത്രി ആഘോഷത്തിന് ഉപ രാഷ്‌ട്രപതിയും ഗവർണ്ണറും; ഒക്‌ടോബർ 9 ന് മഹാ സാരസ്വത പൂജ

തപസ്യ സംസ്ഥാന പഠന ശിബിരം: പുതുകാല ഭാഷ ചര്‍ച്ചയാകും; അടൂര്‍ പാസ് കാമ്പസില്‍ 26, 27 തീയതികളില്‍

എ. ബാലകൃഷ്ണൻ ജി സമ്പൂർണ കാര്യകർത്താവ് : ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ദേശീയ എഞ്ചിനീയേഴ്സ് ഡേ ആഘോഷങ്ങൾക്ക് ആവേശത്തുടക്കം; കുസാറ്റിലെ ‘മെയ്‌സ് 8.0’ സോണൽ മത്സരത്തിൽ കാർമൽ കോളേജ് ജേതാക്കൾ

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം: സര്‍കാര്യവാഹ്

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies