VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വിദ്യാലയങ്ങൾ മനുഷ്യവികാസത്തിന്റെ തീർത്ഥാടന കേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

VSK Desk by VSK Desk
13 September, 2026
in ഭാരതം
Share
Tweet
SendTelegram

ഗോടന്‍ (രാജസ്ഥാന്‍): വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മനുഷ്യ വികസനത്തിന്റെ തീര്‍ത്ഥാടനകേന്ദ്രങ്ങളായി മാറണമെന്ന്  ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അവ കേവലം ബിരുദവിതരണത്തിനുള്ള കേന്ദ്രങ്ങളല്ല, ആത്മവിശ്വാസം, സ്വഭാവം, ദേശസ്നേഹം എന്നിവ വികസിപ്പിക്കുന്ന തീര്‍ത്ഥസ്ഥാനങ്ങളാകണം. അവനവന് വേണ്ടി മാത്രമല്ല, സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടിയുള്ളതാണ് അര്‍ത്ഥപൂര്‍ണമായ ജീവിതമെന്ന് അദ്ദേഹം പറഞ്ഞു. എല്‍.കെ. സിംഘാനിയ എഡ്യൂക്കേഷണല്‍ സെന്ററിന്റെ 37-ാമത് വാര്‍ഷിക പുരസ്‌കാര വിതരണ ചടങ്ങായ സ്വരാജില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു സര്‍സംഘചാലക്.

ഒരു വ്യക്തിയുടെ പെരുമാറ്റത്തിന്റെ അടിത്തറ അനൗപചാരിക വിദ്യാഭ്യാസമാണ്. കുടുംബം, ചുറ്റുപാടുകള്‍, സമൂഹം എന്നിവയില്‍ നിന്നാണ് അത് ലഭിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ഉന്നം അന്നമോ തൊഴിലോ മാത്രമല്ല, വ്യക്തിയെ കഴിവിലും സംവേദനക്ഷമതയിലും സമുന്നതനാക്കുക കൂടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനുഷ്യജീവിതം വ്യക്തിപരമായ വിജയത്തിനപ്പുറം മുഴുവന്‍ സമൂഹത്തിന്റെയും സൃഷ്ടിയുടെയും പോഷണവും ലക്ഷ്യം വയ്ക്കണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ഭക്ഷണം, ഉറക്കം, ഭയം, ഇണചേരല്‍ തുടങ്ങിയ സഹജവാസനകള്‍ മൃഗങ്ങള്‍ക്കുമുണ്ട്. മനുഷ്യര്‍ക്ക് മാത്രമേ വിവേചനാധികാരവും ചിന്താശക്തിയും ലഭിച്ചിട്ടുള്ളൂ. ഈ ചിന്താശക്തിയാണ് നരനെ നാരായണനാക്കുന്നത്. പ്രവൃത്തികളില്‍ നല്ല ചിന്തകളാണ് നിറയുന്നതെങ്കില്‍ മനുഷ്യന്‍ ദിവ്യനാകും, ദുശ്ചിന്തകളാണെങ്കില്‍ അധഃപതിക്കും. അതുകൊണ്ട്, ഒരു വ്യക്തിയുടെ ജീവിതയാത്ര മനുഷ്യത്വത്തില്‍ നിന്ന് അമാനുഷികതയിലേക്കും അമാനുഷികതയില്‍ നിന്ന് ദിവ്യത്വത്തിലേക്കും ആയിരിക്കണം.

ശക്തിയില്ലെങ്കില്‍ സത്യം സാക്ഷാത്കരിക്കപ്പെടില്ല. വ്യക്തിമുതല്‍ രാഷ്ട്രം വരെ. സത്യത്തിന്റെ സാക്ഷാത്കാരത്തിന് ശരീരത്തിന്റെയും മനസ്സിന്റെയും ബുദ്ധിയുടെയും അറിവിന്റെയും ശക്തി അത്യാവശ്യമാണ്. ഭാരതത്തിന്റെ സാമ്പത്തികവും നയതന്ത്രപരവുമായ കരുത്ത് ഇന്ന് ആഗോളതലത്തില്‍ ശക്തിപ്പെട്ടിട്ടുണ്ട്, അതുകൊണ്ടാണ് ലോകം മുഴുവന്‍ ഭാരതത്തിന്റെ ആശയങ്ങളും അറിവും ഗൗരവമായി കേള്‍ക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതെന്ന് സര്‍സംഘചാലക് പറഞ്ഞു.

വിജയിക്കുന്നതിനേക്കാള്‍ പ്രധാനമാണ് അര്‍ത്ഥവത്തായ ജീവിതം നയിക്കുക എന്നത്. ജയപരാജയങ്ങള്‍ പ്രയത്‌നത്തെയും വിധിയെയും ആശ്രയിച്ചിരിക്കുന്നു, എന്നാല്‍ നിസ്വാര്‍ത്ഥ പ്രവര്‍ത്തനം ഒരു വ്യക്തിയെ അമര്‍ത്യനാക്കുന്നു. സമൂഹത്തിനുവേണ്ടി എല്ലാം സമര്‍പ്പിച്ചവരെ മാത്രമേ ചരിത്രം ഓര്‍മ്മിക്കുകയുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബൗദ്ധികമോ ശാസ്ത്രീയമോ ആയ വിഷയങ്ങളില്‍ മാത്രമായി പഠനം പരിമിതപ്പെടുത്തരുത്. കല, സംഗീതം, കായികം, യോഗ എന്നിവ സമാന അളവില്‍ വിദ്യാഭ്യാസത്തിന്റെ അനിവാര്യ ഘടകങ്ങളാണ്. ഒരിക്കലും ഉപേക്ഷിക്കാതിരിക്കാനും വീണ്ടും ഉയരാനുമുള്ള സൂക്ഷ്മമായ ബോധമാണ് കബടി പോലുള്ള കളികള്‍ വളര്‍ത്തുന്നത്. വാദ്യോപകരണങ്ങളും സംഗീതവും മനസ്സിന്റെയും ബുദ്ധിയുടെയും ശരീരത്തിന്റെയും ഏകോപനത്തിലൂടെ കൂട്ടായ ബോധം വളര്‍ത്തുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

Share
Tweet
SendShareShare

Latest from this Category

എ. ബാലകൃഷ്ണൻ ജി സമ്പൂർണ കാര്യകർത്താവ് : ഡോ. മോഹൻ ഭാഗവത്

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം: സര്‍കാര്യവാഹ്

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

Load More

പുതിയ വാര്‍ത്തകള്‍

വിദ്യാലയങ്ങൾ മനുഷ്യവികാസത്തിന്റെ തീർത്ഥാടന കേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

കേസരി നവരാത്രി ആഘോഷത്തിന് ഉപ രാഷ്‌ട്രപതിയും ഗവർണ്ണറും; ഒക്‌ടോബർ 9 ന് മഹാ സാരസ്വത പൂജ

തപസ്യ സംസ്ഥാന പഠന ശിബിരം: പുതുകാല ഭാഷ ചര്‍ച്ചയാകും; അടൂര്‍ പാസ് കാമ്പസില്‍ 26, 27 തീയതികളില്‍

എ. ബാലകൃഷ്ണൻ ജി സമ്പൂർണ കാര്യകർത്താവ് : ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ദേശീയ എഞ്ചിനീയേഴ്സ് ഡേ ആഘോഷങ്ങൾക്ക് ആവേശത്തുടക്കം; കുസാറ്റിലെ ‘മെയ്‌സ് 8.0’ സോണൽ മത്സരത്തിൽ കാർമൽ കോളേജ് ജേതാക്കൾ

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം: സര്‍കാര്യവാഹ്

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies