ഇന്‍ഡോര്‍(മധ്യപ്രദേശ്): ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല് ബൈഠക്കിന് ഡേലി കോളജ് കാമ്പസിലെ സന്ത് ശ്രീ രവിദാസ് സഭാഹാളില്‍ തുടക്കമായി. ഭാരതമാതാ ചിത്രത്തില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും പുഷ്പാര്‍ച്ചന നടത്തിയതോടെയാണ് മൂന്ന് ദിവസത്തെ യോഗം ആരംഭിച്ചത്.

അടുത്തിടെ അന്തരിച്ച മുതിർന്ന ആർഎസ്എസ് പ്രചാരക് എം. എ കൃഷ്ണൻ അടക്കമുള്ള പ്രമുഖര്‍ക്ക് യോഗം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. നാനാ പടേക്കര്‍, ആശാ ഭോസ്ലെ, സന്ത് പത്മശ്രീ രമേഷ് ബാബ, വിവേകാനന്ദ കേന്ദ്രം മുന്‍ പ്രസിഡന്റ് എ. ബാലകൃഷ്ണന്, ബല്‍ബീര്‍ പുഞ്ച്, എസ്. വേദാന്തം, വിരാഗ് പാച്ച്പോര്‍, പരാഗ് വൈദിക്, ദേവേന്ദ്ര പ്രതാപ് സിംഗ്, സച്ചിദാനന്ദ് മൊഹന്തി, എസ്. ജാനകി, സുമന് കല്യാണ്പൂര്ക്കര് തുടങ്ങിയവരെ യോഗം അനുസ്മരിച്ചു.

സമൂഹ്യപരിഷ്കര്ത്താവും ഹിന്ദുമേളകളുടെ തുടക്കക്കാരനുമായ രാജ് നാരായണ്‍ ബസുവിന്റെ 200-ാം ജന്മവാര്‍ഷികം, ശുദ്ധിപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളി സ്വാമി ശ്രദ്ധാനന്ദന്റെ ബലിദാന ശതാബ്ദി, കന്ധമാല്‍ ഗോത്രവര്‍ഗ്ഗ മേഖലയില്‍ സ്വാഭിമാനപോരാട്ടം നടത്തിയ വേദാന്ത കേസരി സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ ജന്മശതാബ്ദി എന്നിവയുമായി ബന്ധപ്പെട്ട് ബൈഠക്കില്‍ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പ്രസ്താവന നടത്തും.














