കൊച്ചി: വന്ദേമാതരത്തിന്റെ നൂറ്റി അന്‍പതാം വര്‍ഷം പ്രമാണിച്ച് അമൃത വിശ്വവിദ്യാപീഠവും ആര്‍ഷ സാഹിത്യ പരിഷത്തും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ നവം.06, 07 അമൃത വിശ്വവിദ്യാപീഠം കാമ്പസില്‍ നടക്കും. നവംബര്‍ ആറിന് രാവിലെ 9ന് അമൃത സ്കൂള്‍ ഓഫ് മെഡിസിന് ഡീന്‍ ഡോ. ഡി.എം. വാസുദേവന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സ്വാമി വിവേകാമൃതാനാന്ദപുരി അനുഗ്രഹഭാഷണവും ഡോ.കെ.എസ്. രാധാകൃഷ്ണന് മുഖ്യഭാഷണവും നടത്തും. ഡോ. യു. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്നുള്ള സെമിനാറുകളില്‍ സ്വാമി വിവേകാമൃതാനന്ദ പുരി, അഗസ്ത്യ റിസര്‍ച്ച് ഫൗണ്ടേഷന് ഡയറക്ടര്‍ ഡോ. ബല്‍റാം കൈമള്‍, ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ മനു സത്യന്, ഡോ. സൂരജ് സുബ്രഹ്മണ്യന് തുടങ്ങിയവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന പാനല്‍ ഡിസ്കഷനില്‍ കുരുക്ഷേത്ര മാനേജിങ് ഡയറക്ടര്‍ കാഭാ സുരേന്ദ്രന്, തപസ്യ കലാസാഹിത്യവേദി ഉപാധ്യക്ഷന്‍ മുരളി പാറപ്പുറം, ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്. നമ്പൂതിരി എന്നിവര്‍ പങ്കെടുക്കും.
നവംബര്‍ ഏഴിന് രാവിലെ 9ന് നടക്കുന്ന സെമിനാറില്‍ ആര്‍ഷ സാഹിത്യ പരിഷത്ത് വൈസ്പ്രസിഡന്റ് കെ.വി. രാജശേഖരന്, ഫോറസ്റ്റ് മുന്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഡോ. എന്‍.സി. ഇന്ദുചൂഡന് എന്നിവര്‍ സംസാരിക്കും. 11.30ന് ചേരുന്ന സമാപന പരിപാടിയില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
















