VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വിദേശ കായികതാരങ്ങളും കളത്തില്‍ ഉപയോഗിക്കുന്നത് ഭാരതത്തില്‍ നിര്‍മ്മിച്ച വസ്തുക്കളാകണം, ഭാരതം കായിക രംഗത്ത് വന്‍ശക്തിയായി ഉയരുന്നു : നരേന്ദ്രമോദി

VSK Desk by VSK Desk
6 November, 2026
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി:കായിക ഉപകരണ നിര്‍മ്മാണ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നതിനാല്‍ ഈ മേഖലയ്‌ക്ക് പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാനുള്ള സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതീയ കായികാതാരമോ അല്ലെങ്കില്‍ വിദേശ കായികതാരമോ കളിക്കളത്തിലേക്ക് ഇറങ്ങുമ്പോള്‍, അവര്‍ ഉപയോഗിക്കുന്ന കായിക ഉപകരണങ്ങളും വസ്ത്രങ്ങളും പാദരക്ഷകളും ‘മെയ്ഡ് ഇന്‍ ഇന്ത്യ’ (ഭാരതത്തില്‍ നിര്‍മ്മിച്ചത്) ആയിരിക്കണം എന്ന് അദ്ദേഹം പറഞ്ഞു.

ജപ്പാനിലെ ഐച്ചി നഗോയയില്‍ അടുത്തിടെ സമാപിച്ച ഏഷ്യന്‍ പാരാ ഗെയിംസില്‍ പാരാ-അത്ലറ്റുകള്‍ കാഴ്ചവെച്ച മികച്ച പ്രകടനം, കായിക ലോകത്ത് ഭാരതം ഒരു വന്‍ശക്തിയായി ഉയര്‍ന്നുവരുന്നു എന്നതിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം ന്യൂദല്‍ഹിയില്‍ ഭാരത കായിക സംഘവുമായി സംവദിക്കവെ,കായികതാരങ്ങള്‍ മെഡലുകള്‍ നേടുക മാത്രമല്ല, ദശലക്ഷക്കണക്കിന് ഭാരതീയരുടെ ഹൃദയങ്ങള്‍ കീഴടക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

അചഞ്ചലമായ നിശ്ചയദാര്‍ഢ്യവും ധൈര്യവുമാണ് ഏറ്റവും വലിയ നേട്ടങ്ങളിലേക്ക് നയിക്കുന്നതെന്ന് എല്ലാ പാരാ-അത്ലറ്റുകളും വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2010-ലെ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഭാരതത്തിന് ഒരു സ്വര്‍ണ മെഡല്‍ ഉള്‍പ്പെടെ ആകെ 14 മെഡലുകള്‍ മാത്രമേ നേടാനായിരുന്നുളളൂ.എന്നാല്‍ ഇത്തവണ ഭാരത കായികതാരങ്ങള്‍ 114 മെഡലുകളുമായാണ് തിരിച്ചെത്തിയിരിക്കുന്നത്. 14-ല്‍ നിന്ന് 114 മെഡലുകളിലേക്കുള്ള ഈ വളര്‍ച്ച, കായികതാരങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മെഡല്‍ നേട്ടത്തിലുണ്ടായ ഈ കുതിച്ചുചാട്ടം, രാജ്യത്തെ കായികതാരങ്ങളുടെ അപാരമായ കഴിവുകളെയും സാധ്യതകളെയും എടുത്തുകാണിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. ഇത്തവണ ഭാരതം 30 സ്വര്‍ണ മെഡലുകളും 5 ലോക റെക്കോര്‍ഡുകളും 9 ഏഷ്യന്‍ റെക്കോര്‍ഡുകളും സ്വന്തമാക്കി.കൂടാതെ, നാല് ഇനങ്ങളില്‍ വിജയികളായ മൂന്ന് സ്ഥാനങ്ങളും (സ്വര്‍ണം, വെള്ളി, വെങ്കലം) ഭാരത താരങ്ങള്‍ തന്നെ നേടി. ഏഷ്യന്‍ പാരാ ഗെയിംസില്‍ ആദ്യമായി മത്സരിച്ച 61 കായികതാരങ്ങളില്‍ 36 പേരും മെഡലുകളുമായാണ് തിരിച്ചെത്തിയത് എന്നത് ശ്രദ്ധേയമാണ്. പങ്കെടുത്ത 56 വനിതാ കായികതാരങ്ങളില്‍ 34 പേര്‍ മെഡല്‍ ജേതാക്കളായി. നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ എത്ര വലിയ സ്വപ്നവും സാക്ഷാത്കരിക്കാമെന്നും എത്ര വലിയ വെല്ലുവിളിയും നേരിടാമെന്നും ഭാരത കായികതാരങ്ങള്‍ തെളിയിച്ചു. ഒളിമ്പിക്‌സ് ലക്ഷ്യമിട്ട്, ‘ടാലന്റ് ഹണ്ട്’ ക്യാമ്പയിനിലേക്ക് മുന്നോട്ട് വരാന്‍ ചെങ്കോട്ടയില്‍ വച്ച് താന്‍ യുവാക്കളോട് ആഹ്വാനം ചെയ്ത കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Share
Tweet
SendShareShare

Latest from this Category

അരാജകത്വത്തിനെതിരെ എബിവിപിയുടെ ദേശീയ സംഗമം

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ സമാപിച്ചു; സംഘശതാബ്ദിയില്‍ പത്ത് കോടി വീടുകളില്‍ സമ്പര്‍ക്കം, ഒരു ലക്ഷത്തിലേറെ സ്ഥലങ്ങളില്‍ സംഘപ്രവര്‍ത്തനം

അരാജകശക്തികളെ കരുതിയിരിക്കണം: സര്‍കാര്യവാഹ്

സ്വാമി ശ്രദ്ധാനന്ദന്റെയും ലക്ഷ്മണാനന്ദ സരസ്വതിയുടെയും ജീവിതം പ്രേരണയാകണം: ആര്‍എസ്എസ്

കേരളപ്പിറവി ദിനത്തിൽ സംവാദം സംഘടിപ്പിച്ചു

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍; രാജ് നാരായണ ബസു ദേശീയബോധത്തിന്റെ വഴികാട്ടി: സര്‍കാര്യവാഹ്

Load More

പുതിയ വാര്‍ത്തകള്‍

തപസ്യ വന്ദേമാതര ആലാപന മത്സരം: പുരസ്കാര സമർപ്പണം നാളെ

വിദേശ കായികതാരങ്ങളും കളത്തില്‍ ഉപയോഗിക്കുന്നത് ഭാരതത്തില്‍ നിര്‍മ്മിച്ച വസ്തുക്കളാകണം, ഭാരതം കായിക രംഗത്ത് വന്‍ശക്തിയായി ഉയരുന്നു : നരേന്ദ്രമോദി

ക്ഷേത്രഭൂമിയിൽ പൊതു ശൗചാലയം: നീക്കം അംഗീകരിക്കില്ല: ക്ഷേത്രസംരക്ഷണ സമിതി

വന്ദേമാതരം ദേശീയ സെമിനാര്‍ അമൃതയില്‍

ആർഭാടം കുറച്ചാൽ പ്രകൃതിയെ രക്ഷിക്കാം: ഡോ. മോഹനൻ കുന്നുമ്മൽ

അരാജകത്വത്തിനെതിരെ എബിവിപിയുടെ ദേശീയ സംഗമം

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ സമാപിച്ചു; സംഘശതാബ്ദിയില്‍ പത്ത് കോടി വീടുകളില്‍ സമ്പര്‍ക്കം, ഒരു ലക്ഷത്തിലേറെ സ്ഥലങ്ങളില്‍ സംഘപ്രവര്‍ത്തനം

അരാജകശക്തികളെ കരുതിയിരിക്കണം: സര്‍കാര്യവാഹ്

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies