VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home സംസ്കൃതി

ഇന്ന് ദീപാവലി

VSK Desk by VSK Desk
8 November, 2026
in സംസ്കൃതി
Share
Tweet
SendTelegram

കാർത്തിക മാസത്തിലെ കറുത്ത വാവിനെ ദീപോത്സവത്തിലൂടെ പ്രകാശപൂരിതമാക്കുന്ന സുദിനമാണ് ദീപാവലി. മനുഷ്യന്റെ മനസ്സിനെ ശുദ്ധീകരിക്കാനും ആത്മീയമായി വളർത്താനുമാണ് നമ്മുടെ പൂർവികർ ആചാരങ്ങളും ആഘോഷങ്ങളും ചിട്ടപ്പെടുത്തിയത്. എന്നാൽ കാലം മാറിയപ്പോൾ അവയിൽ പലതിലും അനാവശ്യമോ യുക്തിഹീനമോ ആയ മാറ്റങ്ങൾ കടന്നുകൂടുകയോ, ആളുകൾ അവ മറന്നുതുടങ്ങുകയോ ചെയ്തിട്ടുണ്ട്. ഇത്തരം കുറവുകളിൽ നിന്നെല്ലാം ആഘോഷങ്ങളെ മോചിപ്പിച്ച്, അവയുടെ ഉദാത്തമായ ആശയങ്ങളും മൂല്യങ്ങളും ഇന്നത്തെ തലമുറയ്ക്ക് തനിമയോടെ പകർന്നുനൽകേണ്ടത് ചിന്താശീലമുള്ള ഓരോരുത്തരുടെയും സ്വാഭാവികമായ കടമയാണ്.

വളരെ ലളിതമായാണ് ഭാരതീയർ ദീപാവലിയുടെ സന്ദേശത്തെ ജീവിതത്തിൽ ആവിഷ്‌കരിക്കുന്നത്. എണ്ണതേച്ചുകുളിച്ചും വീട് വൃത്തിയാക്കിയും, പുതിയ അടുക്കള ഉപകരണങ്ങൾ വാങ്ങിയും, തെരുവുകൾ അലങ്കരിച്ചും, മധുരപലഹാരങ്ങൾ പങ്കുവെച്ചും, പടക്കം പൊട്ടിച്ചും, ദീപങ്ങൾ തെളിയിച്ചും, ലക്ഷ്മീപൂജ നടത്തിയും, ദേഹശുദ്ധി വരുത്തിയുമൊക്കെ നമ്മുടെ ജീവിതത്തിലേക്ക് സന്തോഷവും ഐശ്വര്യവും തിരികെ കൊണ്ടുവരാനാണ് ദേശകാല ഭേദങ്ങളേതുമില്ലാതെ ദീപാവലി ആഘോഷിക്കുന്നത്.

രാവണവധം കഴിഞ്ഞ് പതിനാല് വർഷത്തെ വനവാസത്തിന് ശേഷം അയോധ്യയിൽ മടങ്ങിയെത്തിയ ശ്രീരാമനെയും സീതയെയും ലക്ഷ്മണനെയും സരയൂ തീരത്ത് ദീപങ്ങൾ പകർന്ന് സ്വീകരിച്ചതിന്റെ സ്മരണ നിലനിർത്താനാണ് ദീപാവലി കൊണ്ടാടുന്നത് എന്ന ഐതിഹ്യത്തിനാണ് ഭാരതത്തിൽ എവിടെയും ഏറ്റവുമധികം പ്രചാരമുള്ളത്.

ജൈന തീർത്ഥങ്കരനായ വർദ്ധമാന മഹാവീരനെ അറിവിന്റെ വെളിച്ചമായാണ് ജൈനവിശ്വാസികൾ കാണുന്നത്. അദ്ദേഹത്തിന് നിർവാണം ലഭിച്ചതിന്റെ ഓർമ്മ പുതുക്കലായാണ് അവർ ദീപാവലി ആഘോഷിക്കുന്നത്.

സിഖ് ചരിത്രത്തിലാകട്ടെ ദീപാവലി ദിനം ‘ബന്ദി ഛോഡ് ദിവസ്’ ആയി ആഘോഷിക്കപ്പെടുന്നു. ഗ്വാളിയോർ കോട്ടയിൽ മുഗൾ ചക്രവർത്തി ജഹാംഗീർ തടവിലാക്കിയിരുന്ന ആറാമത്തെ സിഖ് ഗുരുവായ ഗുരു ഹർഗോവിന്ദ് സാഹിബിന് മോചനം ലഭിച്ചത് ഈ ദിവസമാണ്. തനിക്ക് ലഭിച്ച മോചനം മാത്രം സ്വീകരിക്കാതെ, തന്നോടൊപ്പം തടവിലായിരുന്ന 52 ഹൈന്ദവ രാജാക്കന്മാരുടെ സ്വാതന്ത്ര്യത്തിനു കൂടി അദ്ദേഹം നിലകൊണ്ടു. തന്റെ വസ്ത്രത്തിൽ പിടിച്ച് കൂടെ ഇറങ്ങുന്നവരെ മാത്രം മോചിപ്പിക്കാം എന്ന ജഹാംഗീറിന്റെ നിബന്ധന അനുസരിച്ച്, 52 രാജാക്കന്മാർക്കും പിടിക്കാൻ തക്കവിധം 52 അഗ്രങ്ങളുള്ള പ്രത്യേക വസ്ത്രം ധരിച്ചാണ് ഗുരു അവരെ മോചിപ്പിച്ചത്. ഇതിന്റെ ഓർമ്മയിലാണ് സുവർണ്ണക്ഷേത്രം ദീപങ്ങളാൽ അലങ്കരിച്ച് അവർ ഈ ദിനം ആഘോഷിക്കുന്നത്.”

ബൗദ്ധ ദർശനത്തിൽ പ്രകാശം എന്നത് ജ്ഞാനത്തെയും ബോധോദയത്തെയുമാണ് സൂചിപ്പിക്കുന്നത്. അജ്ഞതയാകുന്ന ഇരുട്ടിനെ അകറ്റുകയെന്ന അർത്ഥത്തിലാണ് ബുദ്ധമതക്കാർ വിളക്കുകൾ തെളിയിക്കുന്നത്. നേപ്പാളിലെ കാഠ്മണ്ഡു താഴ്‌വരയിലുള്ള ‘നേവാർ’ വിഭാഗത്തിൽപ്പെട്ട വജ്രയാന ബുദ്ധമത വിശ്വാസികൾ ദീപാവലി വിപുലമായി ആഘോഷിക്കാറുണ്ട്. ഇവർ ഈ ഉത്സവത്തെ ‘സ്വാന്തി’ അല്ലെങ്കിൽ ‘തിഹാർ’ എന്ന് വിളിക്കുകയും ബുദ്ധനെ ആരാധിക്കുന്നതിനൊപ്പം ലക്ഷ്മി ദേവിക്കും വിഷ്ണുവിനും പ്രാർത്ഥനകൾ അർപ്പിക്കുകയും ചെയ്യുന്നു.

രാജ്യങ്ങൾ കീഴടക്കിയ ക്രൂരനായ ഭരണാധികാരിയിൽ നിന്നും ബുദ്ധധർമ്മം സ്വീകരിച്ച് അഹിംസയുടെ വഴിയിലേക്ക് മാറിയ അശോക ചക്രവർത്തിയുടെ മാനസാന്തരത്തെ അശോക വിജയദശമി എന്നപേരിൽ ഏഷ്യയിലെ ചില ബുദ്ധമത സമൂഹങ്ങൾ ഈ കാലയളവിലാണ് സ്മരിക്കുന്നത്. കൂടാതെ, ബുദ്ധൻ തന്റെ ജ്ഞാനോദയത്തിനു ശേഷം ആദ്യമായി കപിലവസ്തുവിലേക്ക് മടങ്ങിയെത്തിയതിന്റെ ഓർമ്മയായും ചില പരമ്പരാഗത രീതികളിൽ ഈ ദിനം വീക്ഷിക്കപ്പെടുന്നു.

ഭാരതമൊട്ടാകെ വ്യത്യസ്ത ശൈലികളിലാണ് ഈ ഉത്സവം ആഘോഷിക്കപ്പെടുന്നത്. രാജസ്ഥാനിലെ ജയ്പൂർ നഗരം ദീപങ്ങൾ കൊണ്ട് അലങ്കരിക്കുന്നത് ഏറെ പ്രസിദ്ധമാണ്. ഗോവയിലാകട്ടെ, ദീപാവലിയുടെ തലേന്ന് നരകാസുരന്റെ രൂപങ്ങൾ ഉണ്ടാക്കി കത്തിക്കുന്ന കാഴ്ച ശ്രദ്ധേയമാണ്. വാരാണസിയിലെ ദീപക്കാഴ്ച വളരെ പവിത്രമാണ്. ഗംഗാ നദിയിലെ ഓളങ്ങളിൽ മൺചിരാതുകൾ ഒഴുകിനടക്കുന്ന ചേതോഹരമായ കാഴ്ച വാക്കുകൾക്ക് അതീതമാണ്. ബംഗാൾ, ത്രിപുര, ആസം എന്നിവിടങ്ങളിൽ കാളിയെ ആരാധിച്ചും തെരുവുകൾ വൃത്തിയാക്കി നഗരപ്രദക്ഷിണം വെച്ചുമാണ് ആളുകൾ ഇത് ആഘോഷിക്കുന്നത്.

‘ഭാസ്’ എന്നാൽ പ്രകാശം എന്നാണർത്ഥം. സൂര്യനെ ‘ഭാസ്കരൻ’ എന്ന് വിളിച്ചു പരിചയമുള്ള മലയാളികൾക്ക്, ഭാരതം ‘ഭാസിൽ രതിക്കുന്ന’, അറിവിലാനന്ദിക്കുന്ന നാടാണെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നടക്കാൻ എന്നും പ്രേരിപ്പിച്ചിരുന്ന ഭാരതീയ സംസ്കാരത്തിന്റെ ഹൃദയത്തിൽ നിന്നാണ് “തമസോ മാ ജ്യോതിർഗമയ” എന്ന ഉപനിഷദ് മന്ത്രമുയർന്നത്.

വർത്തമാനകാല കേരളം ഉൾക്കൊള്ളേണ്ട വലിയൊരു സന്ദേശം ദീപാവലി നമുക്ക് നൽകുന്നുണ്ട്. ദീപാവലിയുടെ ഏറ്റവും പ്രശസ്തമായ ഐതിഹ്യം നരകാസുര വധമാണ്. നരകൻ ഒരു അസുരനാണ്. അയാളുടെ നാടായ ‘പ്രാഗ്ജ്യോതിഷപുരം’ എന്നാൽ ധർമ്മത്തിന്റെയും നീതിയുടെയും നന്മയുടെയും പ്രകാശത്തെ മറന്ന നഗരം എന്നാണർത്ഥം.ആത്മചൈതന്യമില്ലാത്തവരുടെ, അറിവില്ലാത്തവരുടെ, അധർമ്മികളുടെ നഗരമായിരുന്നു അത്. കാമം, ക്രോധം, ലോഭം തുടങ്ങിയ വികാരങ്ങളിൽ മയങ്ങിയ, മനുഷ്യത്വവും പരസ്പര സ്നേഹവും ഈശ്വരചിന്തയുമില്ലാത്ത വഴിപിഴച്ച ഒരു നാട്. ധർമ്മവും നീതിയും മറന്ന് അഹങ്കാരത്തിലും അജ്ഞതയിലും കഴിഞ്ഞിരുന്ന പ്രാഗ്ജ്യോതിഷപുരത്തിന്റെ അസുരതുല്യമായ തിന്മയെയാണ് സത്യഭാമയിലൂടെ ഭഗവാൻ ഇല്ലാതാക്കുന്നത്.

ഇരുട്ട് എന്ന ബിംബത്തെ നമുക്ക് ഏത് തിന്മയിലേക്കും ആരോപിക്കാം. അത് അസത്യമോ അജ്ഞതയോ അധർമ്മമോ അഴിമതിയോ ആകാം. അതിനെ അവസാനിപ്പിച്ച് ധർമ്മത്തിന്റെ വെളിച്ചം പകരണമെന്നാണ് ദീപാവലി പഠിപ്പിക്കുന്നത്.

അതിനാൽ, വീടുകളും തെരുവുകളും ദീപങ്ങളാൽ പ്രകാശമാനമാക്കുന്നതിന് മുമ്പ്, പല പീഡകളാൽ ആതുരമായ നമ്മുടെ ഓരോരുത്തരുടെയും മനസ്സുകളിൽ സ്നേഹത്തിന്റെ കൈത്തിരി കത്തിച്ച് അകത്തെ ഇരുട്ട് മാറ്റേണ്ടതുണ്ട്. എങ്കിൽ മാത്രമേ നമ്മുടെ ജീവിതത്തിൽ ശാശ്വതമായ ചൈതന്യം തെളിയൂ. അതിനു പ്രേരണയാവട്ടെ ഈ ശുഭ ദീപാവലി..

Share
Tweet
SendShareShare

Latest from this Category

ആഗസ്റ്റ് 6: രാഷ്ട്ര ഗുരു സുരേന്ദ്രനാഥ് ബാനർജി സ്മൃതിദിനം

ആഗസ്റ്റ് 2: ത്രിവർണ്ണ പതാകയുടെ ശിൽപ്പി പിംഗളി വെങ്കയ്യയുടെ 150-ാം ജന്മദിനം

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

സന്ത് രവിദാസ്: സാമൂഹ്യ സമരതയിലൂന്നിയ സാമൂഹ്യ നവോത്ഥാന നായകൻ

ഡിസംബർ 22 ദേശീയ ഗണിത ദിനം; ഭാരതീയ ഗണിത പാരമ്പര്യം പാഠപുസ്തകങ്ങളിൽ

Load More

പുതിയ വാര്‍ത്തകള്‍

മേതിലിന് തപസ്യയുടെ അഭിനന്ദനം

തപസ്യ വന്ദേമാതര ആലാപന മത്സരം: പുരസ്കാര സമർപ്പണം നാളെ

വിദേശ കായികതാരങ്ങളും കളത്തില്‍ ഉപയോഗിക്കുന്നത് ഭാരതത്തില്‍ നിര്‍മ്മിച്ച വസ്തുക്കളാകണം, ഭാരതം കായിക രംഗത്ത് വന്‍ശക്തിയായി ഉയരുന്നു : നരേന്ദ്രമോദി

ക്ഷേത്രഭൂമിയിൽ പൊതു ശൗചാലയം: നീക്കം അംഗീകരിക്കില്ല: ക്ഷേത്രസംരക്ഷണ സമിതി

വന്ദേമാതരം ദേശീയ സെമിനാര്‍ അമൃതയില്‍

ആർഭാടം കുറച്ചാൽ പ്രകൃതിയെ രക്ഷിക്കാം: ഡോ. മോഹനൻ കുന്നുമ്മൽ

അരാജകത്വത്തിനെതിരെ എബിവിപിയുടെ ദേശീയ സംഗമം

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ സമാപിച്ചു; സംഘശതാബ്ദിയില്‍ പത്ത് കോടി വീടുകളില്‍ സമ്പര്‍ക്കം, ഒരു ലക്ഷത്തിലേറെ സ്ഥലങ്ങളില്‍ സംഘപ്രവര്‍ത്തനം

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies