VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home സംസ്കൃതി

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

VSK Desk by VSK Desk
27 July, 2026
in സംസ്കൃതി
Share
Tweet
SendTelegram

കോടിക്കണക്കിന് യുവാക്കളുടെ മനസ്സില്‍ വലിയ സ്വപ്‌നങ്ങള്‍ ജ്വലിപ്പിച്ച വ്യക്തിയായിരുന്നു ഡോ. എ.പി.ജെ. അബ്ദുള്‍ കലാം, എന്നാണ് പ്രമുഖ വ്യവസായി എന്‍. ആര്‍. നാരായണമൂര്‍ത്തി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. സമകാലീന ഭാരതത്തില്‍ യുവത്വം മാതൃകയാക്കേണ്ടത് ആരെയെന്ന ചോദ്യത്തിന് ഈ വിലയിരുത്തല്‍ തന്നെ ഉത്തരം നല്‍കുന്നു. ഭാരതത്തിന്റെ പതിനൊന്നാമത് രാഷ്‌ട്രപതിയും രാജ്യത്തിന്റെ ശാസ്ത്രമുന്നേറ്റത്തിന് ഉജ്ജ്വല അടിത്തറ പാകിയ ‘മിസൈല്‍ മാന്‍’ എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഇന്നും കോടിക്കണക്കിന് ഭാരതീയരുടെ മനസ്സില്‍ ജീവിക്കുന്ന മഹത്തായ മാതൃകയാണ്.

ശാസ്ത്രജ്ഞന്‍, അദ്ധ്യാപകന്‍, ഉന്നതനായ ഭരണാധികാരി എന്നീ നിലകളില്‍ മാത്രമല്ല, ഒരു പൗരന്‍ എന്ന നിലയില്‍ തന്റെ കടമ എന്താണെന്ന് ഓരോ വ്യക്തിയെയും ബോധ്യപ്പെടുത്തിയ ജീവിതമായിരുന്നു കലാമിന്റേത്. മാതൃകകളാണ് എക്കാലവും സമൂഹത്തെ വഴിനയിക്കുന്നത്. ശരിയായ മാതൃകകളില്ലെങ്കില്‍ അവിടെ തെറ്റായ മാതൃകകള്‍ സ്ഥാനം പിടിക്കും. രാഷ്‌ട്രബോധത്തിന്റെയും സാംസ്‌കാരിക സ്വത്വത്തിന്റെയും ശാസ്ത്രസാങ്കേതിക മികവിന്റെയും സമന്വയമായിരുന്നു കലാമിന്റെ ജീവിതം. അതുകൊണ്ടുതന്നെ ഓരോ വ്യക്തിക്കും പഠിക്കാനുള്ളൊരു മഹാഗ്രന്ഥമാണ് അദ്ദേഹത്തിന്റെ ജീവിതം.

സാങ്കേതിക മികവിന്റെ നൂതനകാലത്ത് വ്യക്തമായ മാതൃകകളില്ലാതെ പല ദിശകളിലേക്ക് യുവത്വം വഴിതെറ്റിപ്പോകുന്ന സാഹചര്യത്തില്‍, അവര്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടാന്‍ കഴിയുന്ന അത്യുജ്ജ്വല മാതൃകയാണ് അബ്ദുള്‍ കലാം. എപ്പോഴും വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന കലാം ചില പ്രധാന ആശയങ്ങള്‍ നിരന്തരം യുവജനങ്ങളോട് പങ്കുവെച്ചിരുന്നു. ഒരു രാഷ്‌ട്രസ്നേഹിയായ വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ വാക്കുകള്‍ എക്കാലത്തും പ്രചോദനമാണ്.

നല്ല സ്വപ്‌നങ്ങള്‍ കാണാനും ആ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നും അദ്ദേഹം നിരന്തരം വിദ്യാര്‍ത്ഥികളെ ഉണര്‍ത്തിയിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥയായ Wings of Fire ആരംഭിക്കുന്നത് തന്നെ ഈ ആശയത്തെ മുന്‍നിര്‍ത്തിയാണ്. അദ്ദേഹം പറയുന്നു:’സ്വപ്‌നം കാണുക. സ്വപ്‌നം കാണുക. സ്വപ്‌നം കാണുക. സ്വപ്‌നങ്ങള്‍ ചിന്തകളാകണം; ചിന്തകള്‍ പ്രവര്‍ത്തനങ്ങളാകണം’. വിജയത്തിലേക്കുള്ള വഴിയാണിത് എന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.

ഇതേ ആശയം മറ്റൊരു തരത്തില്‍ 2002ല്‍ പ്രസിദ്ധീകരിച്ച Ignited Minds എന്ന പുസ്തകത്തിലും അദ്ദേഹം അവതരിപ്പിക്കുന്നു. വലിയ ലക്ഷ്യങ്ങള്‍ നിശ്ചയിക്കാനും നിരന്തര പരിശ്രമത്തിലൂടെ അവ നേടിയെടുക്കാനുമാണ് യുവാക്കളോട് അഹ്വാനം ചെയ്യുന്നത്. പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, അത് വ്യക്തിവികാസത്തിന് നല്‍കുന്ന സംഭാവനയെ അദ്ദേഹം പ്രത്യേകമായി എടുത്തുപറയുന്നു. വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞ ഒരു വാക്ക് ഇന്നും പ്രസക്തമാണ്: ‘ഒരു നല്ല പുസ്തകം നൂറ് നല്ല സുഹൃത്തുക്കള്‍ക്ക് തുല്യമാണ്.’ ഈ ആശയം അദ്ദേഹം നിരവധി തവണ ആവര്‍ത്തിച്ചിട്ടുണ്ട്. വായനയ്‌ക്കും അപ്പുറം പഠനം വ്യക്തിയെ എങ്ങനെ വളര്‍ത്തുന്നു എന്ന് വിശദീകരിച്ചുകൊണ്ട് Ignited Mindsല്‍ അദ്ദേഹം പറയുന്നു: ‘പഠനം സര്‍ഗാത്മകതയ്‌ക്ക് വഴിയൊരുക്കുന്നു; സര്‍ഗാത്മകത ചിന്തയിലേക്ക് നയിക്കുന്നു; ചിന്ത അറിവ് നല്‍കുന്നു; അറിവ് മനുഷ്യനെ മഹാനാക്കുന്നു.’ വ്യക്തിയുടെ മഹത്വം അറിവില്‍ നിന്നാണ് ഉദ്ഭവിക്കുന്നതെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

പുതിയ കാലത്തിന്റെ ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങളെ എങ്ങനെ സമൂഹനന്മയ്‌ക്കായി ഉപയോഗിക്കാമെന്ന് അദ്ദേഹം വിശദീകരിക്കുക മാത്രമല്ല, അതിനുവേണ്ടി ഒരു പ്രസ്ഥാനവും ആരംഭിച്ചു. 2012ല്‍ അദ്ദേഹം ആരംഭിച്ച ആ പ്രസ്ഥാനത്തിന്റെ പേര് What Can I Give എന്നായിരുന്നു. യുവാക്കളെ അഴിമതിക്കെതിരെ നിലകൊള്ളാനും സമൂഹത്തിന് സംഭാവന നല്‍കാനും ഈ പ്രസ്ഥാനം പ്രചോദിപ്പിച്ചു. ‘എനിക്ക് എന്ത് കിട്ടും?’ എന്ന ചിന്തയ്‌ക്ക് പകരം ‘എനിക്ക് എന്ത് നല്‍കാനാകും?’ എന്ന ചിന്തയാണ് അദ്ദേഹം മുന്നോട്ടുവച്ചത്. അവകാശവാദങ്ങളെക്കാള്‍ കടമയ്‌ക്കും ഉത്തരവാദിത്തത്തിനും പ്രാധാന്യം നല്‍കുന്ന ഈ സമീപനം സമൂഹത്തോട് അദ്ദേഹം നിരന്തരം പങ്കുവെച്ചു.

ശാസ്ത്രത്തിന്റെ നേട്ടങ്ങള്‍ മനുഷ്യനന്മയ്‌ക്കായി ഉപയോഗിക്കണമെന്നായിരുന്നു കലാമിന്റെ നിലപാട്. ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ മാത്രമല്ല, മനുഷ്യസേവനത്തിനായും അദ്ദേഹം നിരവധി പദ്ധതികള്‍ക്ക് നേതൃത്വം നല്‍കി. ഹൃദ്രാഗികള്‍ക്കായി കുറഞ്ഞ ചെലവിലുള്ള കലാംരാജു സ്റ്റന്റ്, ഗ്രാമീണ ആരോഗ്യരംഗത്തിനായുള്ള കലാംരാജു ടാബ്ലെറ്റ്, പോളിയോ ബാധിതര്‍ക്കായി ഭാരം കുറഞ്ഞ കാലിപ്പറുകള്‍ എന്നിവ വികസിപ്പിക്കുന്നതിലും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. ശാസ്ത്രം മനുഷ്യന്റെ ജീവിതനിലവാരം ഉയര്‍ത്താനാണ് ഉപയോഗിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.
ഇന്നത്തെ ഭാരതം സ്റ്റാര്‍ട്ടപ്പുകളുടെയും നവസംരംഭങ്ങളുടെയും പ്രധാന ആഗോള കേന്ദ്രങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്. തൊഴില്‍ അന്വേഷിക്കുന്നവരായി മാത്രമല്ല, തൊഴില്‍ സൃഷ്ടിക്കുന്നവരായും യുവാക്കള്‍ വളരണമെന്ന ചിന്തയ്‌ക്ക് കലാം മുന്നോട്ടുവച്ച വികസിത ഭാരത ദര്‍ശനവുമായി ആഴത്തിലുള്ള ബന്ധമുണ്ട്. അറിവും നവീനചിന്തയും സമൂഹത്തിന്റെ ആവശ്യങ്ങളുമായി കൂട്ടിയിണക്കി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് യഥാര്‍ത്ഥ സംരംഭകത്വമെന്ന് അദ്ദേഹത്തിന്റെ ജീവിതം പഠിപ്പിക്കുന്നു. അതുകൊണ്ടുതന്നെ സാമ്പത്തിക നേട്ടം മാത്രമല്ല, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, പ്രതിരോധം തുടങ്ങിയ ദേശീയ മുന്‍ഗണനാ മേഖലകളിലെ വെല്ലുവിളികള്‍ക്ക് നൂതന പരിഹാരങ്ങള്‍ കണ്ടെത്തുന്ന സ്റ്റാര്‍ട്ടപ്പുകളാണ് കലാമിന്റെ സ്വപ്‌നമായ വികസിത ഭാരതത്തിന്റെ യഥാര്‍ത്ഥ അടിത്തറ. യുവജനങ്ങള്‍ തൊഴില്‍ തേടുന്നവരായി മാത്രം ഒതുങ്ങാതെ, അറിവും സാങ്കേതികവിദ്യയും ഉപയോഗിച്ച് സമൂഹത്തിന് മൂല്യം സൃഷ്ടിക്കുന്ന സംരംഭകരാകണമെന്ന സന്ദേശമാണ് അദ്ദേഹത്തിന്റെ ജീവിതം നല്‍കുന്നത്.

2015 ജൂലൈ 27ന്, ജീവിതത്തിന്റെ അവസാന ദിവസത്തില്‍ പോലും, യുവാക്കളോട് അദ്ദേഹം പറഞ്ഞ സന്ദേശം ഇതായിരുന്നു: പരാജയത്തെ ഭയക്കരുത്; വെല്ലുവിളികളെ നേരിടുക; രാജ്യത്തിന്റെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ ആത്മവിശ്വാസവും കരുത്തും ആര്‍ജിക്കുക. യുവത്വത്തിന് എളുപ്പവഴിയിലൂടെ ലഭിക്കുന്ന താല്‍ക്കാലിക വിജയമല്ല യഥാര്‍ഥ ജീവിതവിജയമെന്നും, മറിച്ച് ദീര്‍ഘവീക്ഷണവും വ്യക്തമായ കാഴ്ചപ്പാടും മാനവിക മൂല്യങ്ങളും കഠിനാധ്വാനവും ചേര്‍ന്ന ജീവിതമാണ് യഥാര്‍ഥ വിജയമെന്നും കലാം തന്റെ ജീവിതത്തിലൂടെ തെളിയിച്ചു.

ജീവിതം തന്നെ സമൂഹപരിവര്‍ത്തനത്തിന്റെ ഉപാധിയാക്കുകയാണ് യഥാര്‍ഥ വിപ്ലവമെന്ന സന്ദേശമാണ് അദ്ദേഹത്തിന്റെ ജീവിതം നല്‍കുന്നത്. അത്തരമൊരു ജീവിതമാണ് രാഷ്‌ട്രത്തിനും ലോകത്തിനും മേന്മ നല്‍കുകയെന്ന് അദ്ദേഹം പ്രവര്‍ത്തിയിലൂടെ കാണിച്ചുതന്നു.

ഡോ. അബ്ദുള്‍ കലാമിന്റെ ജീവിതം ഇന്നത്തെ യുവജനങ്ങള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ പാഠം ഇതാണ്: നിങ്ങള്‍ എവിടെ നിന്നാണ് തുടങ്ങുന്നത് എന്നതല്ല പ്രധാനം; സമൂഹത്തിന് എന്ത് നല്‍കാന്‍ നിങ്ങള്‍ തയ്യാറാണ് എന്നതാണ് പ്രധാനം. അറിവും കഠിനാധ്വാനവും മൂല്യബോധവും സമൂഹസേവന മനോഭാവവും ഒരുമിച്ചുചേരുമ്പോള്‍ ഏത് യുവാവിനും രാജ്യനിര്‍മാണത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയും.

‘ശാസ്ത്രപ്രതിഭയും വിനയവും ഒരുമിച്ചുചേര്‍ന്ന അപൂര്‍വ വ്യക്തിത്വമായിരുന്നു കലാം,’ എന്ന് രത്തന്‍ ടാറ്റ വിശേഷിപ്പിച്ചിട്ടുണ്ട്. രാഷ്‌ട്രസ്നേഹികളായ യുവാക്കള്‍ക്ക് ജീവിതം താല്‍ക്കാലിക വിജയങ്ങള്‍ക്കുവേണ്ടി മാത്രം ചെലവഴിക്കാനുള്ളതല്ല; ലോകമുള്ള കാലത്തോളം നിലനില്‍ക്കുന്ന നേട്ടങ്ങളുടെ പാരമ്പര്യം സൃഷ്ടിക്കാനുള്ള അവസരമാണ് അത്. അത്തരമൊരു ജീവിതം നാടിന് അഭിവൃദ്ധിയും വ്യക്തിക്ക് ആത്മാഭിമാനവും സമ്മാനിക്കും. അത്തരം ജീവിതം തിരഞ്ഞെടുക്കുന്ന ഓരോ യുവാവിനും ഡോ. എ.പി.ജെ. അബ്ദുള്‍ കലാം എന്നും വഴികാട്ടിയായിരിക്കും.

Share
Tweet
SendShareShare

Latest from this Category

ആഗസ്റ്റ് 6: രാഷ്ട്ര ഗുരു സുരേന്ദ്രനാഥ് ബാനർജി സ്മൃതിദിനം

ആഗസ്റ്റ് 2: ത്രിവർണ്ണ പതാകയുടെ ശിൽപ്പി പിംഗളി വെങ്കയ്യയുടെ 150-ാം ജന്മദിനം

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

സന്ത് രവിദാസ്: സാമൂഹ്യ സമരതയിലൂന്നിയ സാമൂഹ്യ നവോത്ഥാന നായകൻ

ഡിസംബർ 22 ദേശീയ ഗണിത ദിനം; ഭാരതീയ ഗണിത പാരമ്പര്യം പാഠപുസ്തകങ്ങളിൽ

ഇന്ന് അരവിന്ദ സമാധിദിനം; യാഥാർത്ഥ്യമാകുന്ന അരവിന്ദദർശനം

Load More

പുതിയ വാര്‍ത്തകള്‍

വിശ്വഹിന്ദു പരിഷത്ത് സ്ഥാപകദിനം ആഘോഷിച്ചു

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies