VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

എച്ച് വി ശേഷാദ്രി നിസ്വാർത്ഥ സേവകൻ : ദത്താത്രേയ ഹൊസബാളെ

VSK Desk by VSK Desk
13 November, 2026
in ഭാരതം
Share
Tweet
SendTelegram

ബെംഗളൂരു: അസാധാരണമായ ലാളിത്യവും ആഴത്തിലുള്ള അറിവുമായിരുന്നു എച്ച്.വി. ശേഷാദ്രിയെന്ന് ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സംഘടനാ പ്രതിബദ്ധതയുടെയും രാഷ്ട്രത്തിനായുള്ള ആജീവനാന്ത സമർപ്പണത്തിൻ്റെയും ആൾരൂപമായിരുന്നു അദ്ദേഹം. ആദർശജീവിതം കൊണ്ട് തലമുറകളായി സ്വയംസേവകർക്ക് മാതൃകയാണ് ശേഷാദ്രിജിയെന്ന് സർകാര്യവാഹ് പറഞ്ഞു.സ്വാമി വിവേകാനന്ദ യോഗ അനുസന്ധാന സൻസ്‌ഥാൻ്റെ (എസ്-വ്യാസ) സുവർണ്ണ ജൂബിലി ആഘോഷങ്ങളോടൊപ്പം നടന്ന ശേഷാദ്രി ജന്മശതാബ്ദി പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഹൊസബാളെ. ജീവിതകാലം മുഴുവൻ സംഘവുമായും രാഷ്ട്രവുമായും സ്വയം ബന്ധിപ്പിച്ച ജീവിതമായിരുന്നു അത്. തന്റെ ബൗദ്ധികമായ കഴിവോ സംഘടനാ മികവോ ഒരിക്കലും വ്യക്തിപരമായ നേട്ടങ്ങളായി അദ്ദേഹം കണക്കാക്കിയില്ല. സാധാരണ പ്രവർത്തകർക്ക് എപ്പോഴും എളുപ്പത്തിൽ പ്രാപ്യനായിരുന്നു അദ്ദേഹം.കുറച്ചുകാലം അദ്ധ്യാപകനായി ജോലി ചെയ്തതിനു ശേഷം, ശേഷാദ്രി ജി മുഴുവൻ സമയവും സംഘത്തിനായി സമർപ്പിച്ചു. 13 വർഷം സർ കാര്യവാഹായി ചുമതല നോക്കി. ബഹുമുഖ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിൻ്റേത്. 32 പുസ്തകങ്ങൾ രചിച്ചു, അതേസമയം ഭാരതീയ നാഗരികത, സംസ്കാരം, സമൂഹം, ചരിത്രം, യുവാക്കളുടെ ഉത്തരവാദിത്തങ്ങൾ എന്നിവ വിഷയമായിട്ടുള്ള അദ്ദേഹത്തിന്റെ രചനകളുടെ സമാഹാരം 4,000-ത്തിലധികം പേജുകളാണ്.ഭാരതീയ വിജ്ഞാന പാരമ്പര്യങ്ങളെയും അന്താരാഷ്ട്ര ചിന്തകരെയും സാഹിത്യത്തെയും കുറിച്ചുള്ള വിപുലമായ പഠനമാണ് അദ്ദേഹത്തിന്റെ രചനകളിൽ പ്രതിഫലിച്ചത്. കന്നഡ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലെ കൃതികളിലൂടെ, സംഘടനാ പ്രവർത്തകർക്ക് മാത്രമല്ല, അധ്യാപകർക്കും, കർഷകർക്കും, വ്യാപാരികൾക്കും, ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർക്കും മാർഗനിർദേശം നൽകാൻ അദ്ദേഹം ശ്രമിച്ചു.പതിവായി യാത്ര ചെയ്യുന്ന വ്യക്തിയായിരുന്ന ശേഷാദ്രി ജി വിദൂര ഗ്രാമങ്ങളിൽ എത്തിച്ചേരുകയും ആയിരക്കണക്കിന് സ്വയംസേവകരുമായി വ്യക്തിപരമായ ബന്ധം നിലനിർത്തുകയും ചെയ്തു. പ്രവർത്തകർക്ക് മാർഗനിർദേശവും പ്രോത്സാഹനവും വൈകാരിക പിന്തുണയും നല്കി അദ്ദേഹം 10,000-ത്തിലധികം കത്തുകൾ എഴുതി. യാത്രകളിൽ, കുട്ടികളും യുവാക്കളും ഉൾപ്പെടെയുള്ള സ്വയംസേവകരുടെ കുടുംബങ്ങളുമായി അദ്ദേഹം ഇടപഴകി. യോഗ, ഭഗവദ്ഗീത, ഭാരതീയ സാംസ്കാരിക മൂല്യങ്ങൾ എന്നിവ മനസ്സിലാക്കാനും പരിശീലിക്കാനും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. സാമൂഹിക പരിവർത്തനത്തിനും രാഷ്ട്രനിർമ്മാണത്തിനുമുള്ള ഒരു മാർഗമായിട്ടാണ് ശേഷാദ്രി ജി യോഗയെ കണ്ടത്. ‘യോഗ: ദി സോഷ്യൽ ഇംപറേറ്റീവ്’ എന്ന തന്റെ കൃതിയിലൂടെ, യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറണമെന്നും മനുഷ്യരാശിയുടെ ക്ഷേമത്തിന് സംഭാവന നൽകണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുത്തു. എസ്-വ്യാസയുടെ നിർദ്ദിഷ്ട സുവർണ്ണ ജൂബിലി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് ഡിജിറ്റൽ രീതിയിൽ തറക്കല്ലിടുകയും അതിന്റെ തിരുവനന്തപുരം കാമ്പസിന് തുടക്കമിടുകയും ചെയ്തു.

Share
Tweet
SendShareShare

Latest from this Category

വിദേശ കായികതാരങ്ങളും കളത്തില്‍ ഉപയോഗിക്കുന്നത് ഭാരതത്തില്‍ നിര്‍മ്മിച്ച വസ്തുക്കളാകണം, ഭാരതം കായിക രംഗത്ത് വന്‍ശക്തിയായി ഉയരുന്നു : നരേന്ദ്രമോദി

അരാജകത്വത്തിനെതിരെ എബിവിപിയുടെ ദേശീയ സംഗമം

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ സമാപിച്ചു; സംഘശതാബ്ദിയില്‍ പത്ത് കോടി വീടുകളില്‍ സമ്പര്‍ക്കം, ഒരു ലക്ഷത്തിലേറെ സ്ഥലങ്ങളില്‍ സംഘപ്രവര്‍ത്തനം

അരാജകശക്തികളെ കരുതിയിരിക്കണം: സര്‍കാര്യവാഹ്

സ്വാമി ശ്രദ്ധാനന്ദന്റെയും ലക്ഷ്മണാനന്ദ സരസ്വതിയുടെയും ജീവിതം പ്രേരണയാകണം: ആര്‍എസ്എസ്

കേരളപ്പിറവി ദിനത്തിൽ സംവാദം സംഘടിപ്പിച്ചു

Load More

പുതിയ വാര്‍ത്തകള്‍

എച്ച് വി ശേഷാദ്രി നിസ്വാർത്ഥ സേവകൻ : ദത്താത്രേയ ഹൊസബാളെ

മഹാമാഘം: അമൃതാനന്ദമയീ ദേവി രക്ഷാധികാരിയായി 1001 അംഗ സംഘാടക സമിതി

കുണ്ടറ വിളംബരത്തിന്റെ 218-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നാളെ തുടക്കം

മോഹൻദാസ് കൈലാസിനെ എൻഐടിസി ആദരിച്ചു

പ്രഗതി ബാലഭവന്റെ 14-മത് വാർഷികാഘോഷവും ദീപാവലി കുടുംബസംഗമവും ചലച്ചിത്രതാരം അഞ്ജലി നായർ ഉദ്ഘാടനം നിർവഹിച്ചു

ഭാസ്‌കര്‍ജി ശിശു വിദ്യാഭ്യാസത്തിന് നല്‍കിയ പ്രാധാന്യം മഹത്തരമാണെന്ന് എസ്. സേതുമാധവന്‍

ഇന്ന് ഭാസ്‌കര്‍ജിയുടെ 9-ാം ശ്രാദ്ധദിനം; നിസ്വനായി കടന്നുപോയൊരാള്‍

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം : സ്വാഗതസംഘം രൂപീകരിച്ചു

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies