കൊച്ചി: കാൽനൂറ്റാണ്ടിലേറെക്കാലം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായും ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷനായും അമൃതഭാരതി വിദ്യാപീഠം പൊതുകാര്യദർശിയായും പ്രവർത്തിച്ചിരുന്ന വി. സനൽകുമാർ (സനൽജി) അനുസ്മരണ സമ്മേളനം നാളെ വൈകുന്നേരം ആറിന് എളമക്കരയിലെ സംഘത്തിന്റെ പ്രാന്ത കാര്യാലയമായ മാധവ നിവാസിൽ നടക്കും.
കൊച്ചി മഹാനഗർ സംഘചാലക് അഡ്വ. പി. വിജയകുമാർ അധ്യക്ഷത വഹിക്കും. മുതിർന്ന സംഘപ്രചാരകൻ എസ്. സേതുമാധവൻ, ബാലഗോകുലം മുൻ സംസ്ഥാന അധ്യക്ഷൻ എൻ. ഹരീന്ദ്രൻ മാസ്റ്റർ, കുരുക്ഷേത്ര പ്രകാശൻ മുൻ ജനറൽ മാനേജരും കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി അധ്യക്ഷനുമായ ഇ.എൻ. നന്ദകുമാർ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും.
















