VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

ബ്രഹ്മപുരം എന്ന ചെർണോബിൽ

വിശ്വരാജ് by വിശ്വരാജ്
12 March, 2023
in ലേഖനങ്ങള്‍
ShareTweetSendTelegram

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് മൂന്ന് ജലാശയങ്ങളുടെ സംഗമ സ്ഥാനത്ത് ആണ്. കടമ്പ്രയാർ, ചിത്രപ്പുഴ, ചമ്പക്കര കനാൽ എന്നിവ സംഗമിച്ച് ഒഴുകി കൊച്ചിയിലെ മറ്റു ജലസ്രോതസ്സുകളുമായി ചേർന്ന് അവസാനം കൊച്ചി കായലിലൂടെ കടലിലേക്ക് എത്തും. മേല്പറഞ്ഞ മൂന്ന് ജലാശയങ്ങളുടെ കരയിലായി 2008 ലാണ് ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നത്. പതിവ് പോലെ പ്രവർത്തനം ആരംഭിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ അത് നിലച്ചു പോയി. കോടിക്കണക്കിനു രൂപ ചെലവഴിച്ചു നിർമ്മിച്ച പ്ലാന്റും മെഷിനറിയും അതിനായി ഉള്ള പ്രത്യേക വണ്ടികളും എല്ലാം തുരുമ്പെടുത്തോ ആക്രിക്കാർ എടുത്തോ പോയി.

2009 ലെ കനത്ത മഴയിൽ നദിക്കരയിൽ ഉള്ള ചതുപ്പ് ഭാഗത്ത് നിർമ്മിച്ച പ്ലാന്റും കെട്ടിടവും മണ്ണിലേക്ക് ഇരുന്ന് താഴ്ന്നു പോയി. മാലിന്യ സംസ്കരണത്തിന് വേണ്ടി നിർമ്മിച്ച ബ്രഹ്മപുരം പ്ലാന്റ് അങ്ങനെ തീർത്തും ഉപയോഗശൂന്യമായി തീർന്നു. ഭൂമിയിൽ താഴ്ന്നു പോയി പ്രവർത്തനം നിലച്ച മാലിന്യ സംസ്കരണ പ്ലാന്റിന്റെ ചുറ്റുമുള്ള സ്ഥലങ്ങൾ മാലിന്യം കൊണ്ട് നിറഞ്ഞു കവിഞ്ഞു. നല്ല മഴ പെയ്യുമ്പോൾ ഈ കൂടിക്കിടക്കുന്ന മാലിന്യങ്ങളും അതിന്റെ കൂടെയുള്ള വിഷാംശങ്ങളും എല്ലാം കൂടി നദികളിലേക്ക് പ്രവഹിക്കും. അതോടെ നദിയുമായി സംഗമിക്കുന്ന അനുബന്ധ ജലാശയങ്ങൾ വഴി കൊച്ചിയിലെ എല്ലാ ഭാഗത്തേക്കും ഈ വിഷമാലിന്യങ്ങൾ സ്വാഭാവികമായി എത്തിച്ചേരും. എന്തിന് പറയുന്നു പ്ലാന്റിന്റെ ചുറ്റുമുള്ള ഭാഗങ്ങളിൽ കിണർ കുഴിച്ചാൽ കിട്ടുന്നത് പോലും പോലും ഉപ്പു പോലെ രുചിക്കുന്ന മലിനജലം ആണ്. അത്രയ്ക്ക് ഭൂമിയിലേക്ക് ആഴത്തിൽ ആണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ അശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ കാര്യക്ഷമത.

ശാസ്ത്രീയമായ മാലിന്യ സംസ്കരണം ഒന്നും നടക്കുന്നില്ല എങ്കിലും കൊച്ചി നഗരം പുറന്തള്ളുന്ന ടൺ കണക്കിന് മാലിന്യം തള്ളാൻ ഒരു ഇടം വേണ്ടേ ? എന്നും ട്രക്കുകൾ കുത്തി നിറച്ചു മാലിന്യങ്ങൾ ഈ പ്ലാന്റിന്റെ ഭൂമിയിൽ തള്ളിയിട്ട് പോകും. മാലിന്യങ്ങൾ തരം തിരിച്ചു അത് കത്തിച്ചു കളയാനോ റീസൈക്കിൾ ചെയ്യാനോ ഒന്നും ആരും മിനക്കെടാറില്ല. പക്ഷെ ദിനം പ്രതി ബ്രഹ്മപുരത്തെ മാലിന്യ പർവതത്തിന്റെ ഉയരവും വ്യാസവും വലിപ്പവും കൂടിക്കൂടി വന്നു കൊണ്ടിരുന്നു. അങ്ങനെ താങ്ങാവുന്ന പരിധിക്ക് പുറമെ എത്തിയപ്പോൾ ഭൂമിക്ക് ഭാരമായി തുടങ്ങിയ മാലിന്യ മലയ്ക്ക് തീ പിടിച്ചു. ഇപ്പോൾ ആഴ്ച ഒന്നായിട്ടും മീഥെൻ ഗ്യാസും ഡയോക്സിൻ വിഷവും വമിക്കുന്ന മാലിന്യ പ്ലാന്റ് പരിസരത്തെ അഗ്നി ബാധ നിയന്ത്രണത്തിൽ ആക്കാൻ സർക്കാരിനും ഭരണകൂടത്തിനും സാധിക്കുന്നില്ല.

ആരുടെ എങ്കിലും മുകളിൽ പഴിചാരി രക്ഷപെടാൻ ഉള്ള ശ്രമത്തിന്റെ ഭാഗമായി കളക്ടർ രേണുരാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റി. അപ്പോഴും മാലിന്യ സംസ്കരണത്തിന് കരാർ എടുത്തിട്ടുള്ള കരാറുകാരൻ രാഷ്ട്രീയക്കാരുടെ ഇഷ്ടക്കാരൻ ആയതിനാലാവണം മാധ്യമങ്ങൾ പോലും അയാളുടെ പേര് പറയാൻ മടിക്കുന്നത്.

കോസ്റ്റൽ സോൺ റെഗുലേഷൻ പരിധിയിൽ വരുന്ന കൊച്ചിയുടെ തീര പരിസരങ്ങളിൽ ജലാശയത്തെ തടഞ്ഞു കൊണ്ടുള്ള നിർമ്മാണങ്ങൾ അനുവദനീയമല്ല. അതിനാൽ തന്നെ കൊച്ചിയുടെ ഏത് ഭാഗത്തേക്കും ബ്രഹ്മപുരത്തെ ജലാശയങ്ങളുടെ വഴിയിലൂടെ മാലിന്യവും അവിടെ നിന്നുള്ള വിഷത്തോടൊപ്പം എത്തും എന്ന കാര്യത്തിൽ സംശയം വേണ്ട.

2008 വരെ അതിസുന്ദരമായ കൊച്ചിയിലെ ഒരു ഭൂപ്രകൃതി ആയിരുന്നു ബ്രഹ്മപുരത്തേത്. നഗരത്തിലെ തിരക്കിൽ നിന്നുമാറി എങ്ങും പച്ചപ്പും ജലാശയങ്ങളും ഉള്ള മനോഹരമായ ഒരു സ്ഥലമായിരുന്നു ബ്രഹ്മപുരം എന്ന് ഇപ്പോഴും അവിടുത്തെ നാട്ടുകാരിൽ പലരും ഓർത്തെടുക്കുന്നു. കടമ്പ്രയാറിലും ചിത്രപ്പുഴയിലും നീന്താനും കുളിക്കാനും ഒക്കെ കുട്ടികൾ അടക്കം ധാരാളം ജനങ്ങൾ അന്ന് അവിടെ വരുമായിരുന്നു.

പക്ഷെ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിതമായ ശേഷം ദുർഗന്ധവും രോഗങ്ങളും മൂലം തലമുറകൾ ആയി അവിടെ ജീവിച്ചിരുന്നവർ ജീവനും കൊണ്ട് ഓടി പോയി.

ബ്രഹ്മപുരം മാലിന്യ പ്ലാന്റ് ഒരു പുകയുന്ന ചെർണോബിൽ ആണ്. കേരളത്തിലെ ജനങ്ങൾ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ് കെടുകാര്യസ്ഥതയുടെ കാര്യത്തിൽ വേണ്ടവിധം ഉണർന്നു പ്രതികരിച്ചില്ല, കനത്ത പ്രതിഷേധം ഉയർന്നില്ല എങ്കിൽ ചെർണോബിൽ സമാനമായ ഒരു ദുരന്തം നമ്മൾ കാണേണ്ടി വരും. കേരളം ഒരാഴ്ച ആയി ശ്രമിച്ചു പരാജയപ്പെട്ട സ്ഥിതിക്ക് കേന്ദ്ര സർക്കാരും കോടതിയും നേരിട്ട് ഇടപെട്ട് ഈ മനുഷ്യനെ കൊല്ലിക്ക് ഒരു തീരുമാനം ഉണ്ടാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ദുരന്തം ഉണ്ടായ ശേഷം ആദരാഞ്ജലി സന്ദേശം അർപ്പിക്കുന്ന പതിവ് കലാപരിപാടി അല്ല ബ്രഹ്മപുരം മാലിന്യത്തിന്റെ കാര്യത്തിൽ വേണ്ടത്. അതോ പ്രളയ ദുരന്ത അഴിമതി പോലെ, കോവിഡ് ദുരന്ത അഴിമതി പോലെ കേരളത്തിലെ ജനങ്ങൾ ബ്രഹ്മപുരത്തെയും കിറ്റ്‌ വാങ്ങി മറക്കുമോ ? എങ്കിൽ നിങ്ങളുടെ വരൻ പോകുന്ന തലമുറയോട് മലയാളികൾ ചെയ്യുന്ന കൊടും ക്രൂരത ആവും നിങ്ങളുടെ മൗനം എന്ന് ഓർമ്മിപ്പിക്കട്ടെ.

Share1TweetSendShareShare

Latest from this Category

വീക്ഷണങ്ങളിലൂടെ വായിക്കണം അംബേദ്കറെ

ഇന്ന് അരവിന്ദ സമാധിദിനം; യാഥാർത്ഥ്യമാകുന്ന അരവിന്ദദർശനം

ഇന്ന് ലോക ഭിന്നശേഷി ദിനം : സഹതാപമല്ല വേണ്ടത്, കരുതലും അവസരങ്ങളും..

ഇന്ന് ഗുരു തേഗ് ബഹദൂറിൻ്റെ 350-ാം ബലിദാനദിനം; ബലിദാനം നൽകുന്ന സന്ദേശം

1845ൽ ഹരിദ്വാറിൽ പൂർണ്ണ കുംഭമേളയായിരുന്നു..

വരൂ സഖാവേ… നമുക്ക് പാടാം…

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ലക്ഷ്യത്തിലെത്താന്‍ തുടര്‍ച്ചയായ പ്രവര്‍ത്തനം അനിവാര്യം: ജെ. നന്ദകുമാര്‍

വിബിജി റാം ജി ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

ജനങ്ങളില്‍ മാനസികൈക്യം അനിവാര്യമാണ്: ഡോ. മോഹന്‍ ഭാഗവത്

ഹിന്ദു ഏകതാസമ്മേളനങ്ങള്‍ ജനുവരി 14 മുതല്‍ ഫെബ്രുവരി 14 വരെ

ആർഎസ്എസ് പിറന്നത് രാജ്യത്തിന്റെ ദുരവസ്ഥയിൽ നിന്ന്: ഡോ. മോഹൻ ഭാഗവത്

കുട്ടികള്‍ക്ക് പഞ്ചപരിവര്‍ത്തനഗാനവുമായി ഇതിഹാസ്

ഗോവ വിമോചന ദിനം: പോരാളികള്‍ക്ക് ലോക്ഭവന്റെ ആദരം

രാജ്യാന്തര ചലച്ചിത്രമേള: രാജ്യത്തിനാണ് പ്രാധാന്യം; മറ്റെല്ലാം പിന്നെ: റസൂല്‍ പൂക്കുട്ടി

Load More

Latest English News

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies