നയപ്രഖ്യാപനം
ജന്മഭൂമിയുടെ നയപ്രഖ്യാപനമായിരുന്നു അത്. യഥാര്‍ത്ഥ ദേശീയതയുടെയും ജനാധിപത്യത്തിന്‍റെ അത്യുന്നത ഭാവങ്ങളെയും പ്രതിഫലിക്കുന്നതാണെന്ന് തെളിയിക്കാന്‍ ആ കൊച്ചുപത്രത്തിന് ദിവസങ്ങളേ വേണ്ടിവന്നുള്ളു. അതുകൊണ്ടാവാം ജന്മഭൂമി സായാഹ്ന പത്രത്തിന് അല്‍പ്പായുസായി. രണ്ടുമാസത്തിനകം ജന്മഭൂമിയെന്ന പത്രശിശുവിനെ അധികാരികള്‍ കഴുത്തുഞെരിച്ച് കൊന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരുടെ കണ്ണില്‍ ആദ്യത്തെ കരടായി പെട്ടത് ജന്മഭൂമിയായിരുന്നു. പ്രശ്നങ്ങളും പ്രതിസന്ധികളും ഒട്ടേറെ അതിജീവിച്ച ഭൂതകാലമാണെങ്കിലും മറ്റുപത്രങ്ങളോട് കിടപിടിക്കുന്ന രൂപവും ഭാവവും പ്രാപിക്കാന്‍ ജന്മഭൂമിക്ക് കഴിഞ്ഞു.
1977 നവംബര്‍ 14ന് എറണാകുളത്ത് പരിമിതമായ സൗകര്യങ്ങളുമായി തുടങ്ങിയ ജന്മഭൂമിക്കിപ്പോള്‍ എറണാകുളം, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, കണ്ണൂര്‍, തൃശൂര്‍, ബെംഗളൂര്‍, കൊല്ലം, പത്തനംതിട്ട എന്നിങ്ങനെ 9 എഡിഷനുകളുണ്ട്.
(തുടരും)
Discussion about this post