ഡൽഹിയിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങളുടെ വിഷയവുമായി ബന്ധപ്പെട്ട് , രാജ്യത്തിന്‍റെ എക്കാലത്തെയും അഭിമാന താരവും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷന്‍റെ ഇപ്പോഴത്തെ പ്രസിഡണ്ടുമായ പി. ടി. ഉഷ എം.പിയെ കുറിച്ച് ഏതാനും ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ
അപകീർത്തി പരമായി വന്നുകൊണ്ടിരിക്കുന്ന പോസ്റ്റുകളും കമന്റുകളും
വിഷയത്തിന്‍റെ യാഥാർത്ഥ്യം അറിയാതെയും വസ്തു നിഷ്ഠമായി കാര്യങ്ങൾ പരിശോദിക്കാതെയുമാണ് പലരും പടച്ചുവിടുന്നത്.
ഇക്കഴിഞ്ഞ ദിവസം സമര പന്തൽ സന്ദർശിച്ച് സമരക്കാർക്ക് പിന്തുണ നൽകി മടങ്ങിയ പി.ടി. ഉഷയെ അപമാനിക്കുന്ന രീതിയിൽ എഡിറ്റ് ചെയ്ത് ഇറക്കിയ ഒരു വിഡിയോയും പൊക്കിപ്പിടിച്ച് രാഷ്ട്രീയ ദുഷ്ടതയാൽ പലരും ആർമാദിക്കുന്ന കാഴ്ച്ചയാണ് കണ്ടു കൊണ്ടിരിക്കുന്നത്.
തെറ്റായ പ്രവണതയും പരിഹാസ്യ പരവുമാണ് ഇത്തരം പ്രവൃത്തികളെന്ന് പറയാതെ വയ്യ.
Discussion about this post