സദാ മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ നശ്വരമുഖങ്ങൾക്ക് പിന്നിലെ അനശ്വരമായ തത്വമാണ് പരമാത്മാവ്. ദേശകാലാതീതനായ ആ പരമാത്മാവ് ലോകോദ്ധാരണത്തിനായി ഗോകുലത്തിൽ അവതാരം ചെയ്ത പുണ്യദിനമാണ് കൃഷ്ണാജി അഥവാ ശ്രീകൃഷ്ണജയന്തി. വാക്കിനും മനസ്സിനും അതീതമായ റാവാന്റെ ജന്മകർമ്മങ്ങളെ വർണി ക്കുക അസാദ്ധ്യമാണ്. ആയിരമായിരം മനുഷ്യഹൃദയങ്ങളിൽ പ്രേമിയുടെ ഗംഗാപ്രവാഹം സൃഷ്ടിച്ചും ധർമ്മസംസ്ഥാപനം ചെയ്തും സർവ്വശാസ്ത്ര സാരമായ ഭഗവദ്ഗീത ലോകത്തിന് നൽകിയും അവിടുന്ന് ധാർമ്മികവും ആദ്ധ്യാത്മികവുമായ നവോത്ഥാനം സൃഷ്ടിച്ചു.
പിറന്നുവീണ നിമിഷം മുതൽ വിഘ്നങ്ങളും എതിർപ്പുകളും കൊണ്ട് സങ്കീർണ്ണമായിരുന്നു. ശ്രീകൃഷ്ണവാതെ ജീവിതം. എന്നാൽ അവിടുന്ന് അചഞ്ചലനായി മുന്നോട്ടു തന്നെ പോയിക്കൊണ്ടിരുന്നു. രക്ഷിക്കേണ്ടവരെ രക്ഷിച്ചു, ശിക്ഷിക്കേണ്ടവരെ ശിക്ഷിച്ചു, ആവസിപ്പിക്കേണ്ടവരെ ആശ്വസിപ്പിച്ചു. ആത്മവിശ്വാസം പകരേണ്ടവർക്ക് ആത്മവിശ്വാസം പകർന്നു, വഴികാട്ടേണ്ട വർക്ക് വഴികാട്ടി. ഹൃദയശുദ്ധിയുള്ളവരിൽ പ്രേമഭക്തിയെ ഉണർത്തി. ധർമ്മം അർത്ഥം കാമം മോക്ഷം എല്ലാം പാത്രമറിഞ്ഞു നൽകി. അങ്ങിനെ ആദ്യന്തം സാർത്ഥകമായിരുന്നു ഭഗവാന്റെ ജീവിതം,
മനുഷ്യജീവിതം എപ്പോഴും പ്രശ്നങ്ങളിൽ പ്രതിബന്ധങ്ങളും നിറഞ്ഞതാണ്. അവയ്ക്ക് മുന്നിൽ പതറാതെയും അവയാൽ തളരാതെയും നമ്മൾ ജീവിതയാത്രയിൽ മുന്നോട്ട് പോകണം.
സജീവതത്തിലൂടെ ശ്രീകൃഷണൻ കാണിച്ചു തന്നതും ഒരിക്കലും തളരാത്ത ഈ ജീവിത വീര്യവും ധർമ്മരക്ഷാ വയുമാണ്.
അഹങ്കാരമാകുന്ന കവാടങ്ങൾ തുറന്ന് ഈശ്വരനെ നമ്മുടെ ഹൃദയക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യാനും ഈ ശ്വരപ്രേമത്തിന്റെ മാധുര്യവും കുളിർമ്മയും അനുഭവിക്കുവാനും എല്ലാവർക്കും സാധിക്കട്ടെ. പ്രേമസ്വരൂപനായ കണ്ണൻ നമ്മുടെ ഹൃദയങ്ങളിൽ അനശ്വരനായി വാഴട്ടെ. അതിന് മക്കളെയെല്ലാം കൃപ അനുഗ്രഹിക്കട്ടെ.
Discussion about this post