VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

‘പുണ്യമീ മണ്ണ്, പവിത്രമീ ജന്മം”; ശ്രീകൃഷ്ണ ജയന്തി പതാകകള്‍ ഉയര്‍ന്നു

VSK Desk by VSK Desk
22 August, 2024
in ലേഖനങ്ങള്‍
ShareTweetSendTelegram

സി.കെ.ബാലകൃഷ്ണന്‍

ഏതൊരു വീട്ടിലും മേഘശ്യാമളകോമളനായ ആ ഉണ്ണി പിറവിയെടുക്കുന്ന ജന്മാഷ്ടമിദിനം സമാഗതമായിരിക്കുന്നു. ഓരോ ഭാരതീയ ന്റെയും മനസ്സില്‍ ആ പുണ്യ വിഗ്രഹം പുനര്‍ജ്ജനിക്കുന്ന ദിവ്യമുഹൂര്‍ത്തം. അമ്മമാര്‍ കൃഷ്ണവേഷമണിയിച്ച് കുട്ടികളെ കണ്ണനാക്കി മാറ്റുന്ന ദിവസം. ഒരു മയില്‍പ്പീലിയോ, മഞ്ഞപ്പുടവയോ, ഓടക്കുഴലോ കാണുമ്പോള്‍ തങ്ങളു ടെ മനസ്സ് കവര്‍ന്നെടുത്ത കണ്ണന്‍ വീണ്ടുമെത്തിയെന്ന് കരുതുന്ന മുഹൂ ര്‍ത്തം. ഇത്രയും ഹൃദയാവര്‍ജകമായ ഒരു സങ്കല്പം ലോകത്തിലെ വിടെയെങ്കിലും കാണുമോ എന്ന കാര്യം സംശയമാണ്. സൗന്ദര്യവും, പ്രേമവും,കരുത്തും എല്ലാം ഒത്തിണങ്ങിയ സമ്പൂര്‍ണ്ണ അവതാരം നമ്മുടെ മുമ്പില്‍ പുനരാവിഷ്‌ക്കരിക്കപ്പെടുന്നു. നാടും, നഗരവും അമ്പാടിയായി മാറുന്ന ദൃശ്യമാണ് ജന്മാഷ്ടമിക്കുള്ളത്.
കേരളത്തിന് ഇന്നും ഇതൊരു പുതുമയുള്ള കാഴ്ച തന്നെയാണ്. സാംസ്‌കാരികവും, ആത്മീയവുമായ എല്ലാ പ്രതീകങ്ങളേയും കണ്ണുംപൂട്ടി തിരസ്‌ക്കരിക്കുക എന്ന രീതിയാണ് കേരളത്തില്‍ കണ്ടുവരുന്നത്. തികഞ്ഞ ആത്മീയ വാദികളെപോലും ഭൗതിക ചിന്തകള്‍ സ്വാധീനിക്കപ്പെടുകയും അതുകൊണ്ടുതന്നെ അവര്‍ സാംസ്‌കാരിക ചിന്തകളെയും, മാനബിന്ദുക്ക ളെയും പരസ്യമായി സ്വീകരിക്കാന്‍ മടികാണിക്കുന്നതും പതിവ് കാഴ്ച യാണ്. സ്വാതന്ത്ര്യാനന്തരം കേരളത്തിലുണ്ടായ സര്‍ക്കാരുകളെല്ലാം തന്നെ ഇത്തരം നിരാസങ്ങള്‍ക്ക് ആക്കം കൂട്ടുന്ന രീതികളാണ് അവലംബിച്ചത്. ഭാരതീയമായതെല്ലാം ഹൈന്ദവമെന്ന് മുദ്രകുത്തുകയും, ന്യൂനപക്ഷ സംഘ ടിത വോട്ട്ബാങ്കിനെ സ്വാധീനിക്കുന്നതിനായി അവയെ മാറ്റിനിര്‍ത്തുകയും ചെയ്യുന്നത് ഉദാരമായ മതേതര സങ്കല്പങ്ങള്‍ക്കനുസരിച്ചാണെന്ന് വ്യാഖ്യാ നിക്കപ്പെടുകയും ചെയ്തു. ശ്രീകൃഷ്ണനും, ശ്രീരാമനുമെല്ലാം ഔപചാരിക പാഠഭാഗങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ടു. പുരാണകഥകള്‍ മാത്രമല്ല ഏറെ പഴക്കമില്ലാത്ത ചരിത്രസംഭവങ്ങളും, ചരിത്ര പുരുഷന്മാരും അവഗണിക്ക പ്പെട്ടു. വളര്‍ന്നു വരുന്ന തലമുറക്ക് പാരമ്പര്യ സംസ്‌കൃതിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. അവയെല്ലാം വര്‍ഗ്ഗീയമായതാണെന്ന ആഖ്യാനം പൊതുവില്‍ അംഗീകരിക്കപ്പെട്ടു.
ഈ പ്രവണത സൃഷ്ടിച്ച ആഘാതം ചെറുതല്ല. ഹിന്ദുസമൂഹം മൂല്യ വത്തായി കണ്ടിരുന്ന പലതും പരിഹസിക്കപ്പടുകയോ, അവഗണിക്ക പ്പെടുകയോ ചെയ്യപ്പെട്ടു. ആചാരാനുഷ്ഠാനങ്ങള്‍ പോലും മാറ്റിമറിക്കപ്പെട്ടു. അവപരസ്യമായി അഭിമാനപൂര്‍വ്വം അനുഷ്ഠിക്കപ്പെടുന്നതില്‍നിന്ന് പുതു തലമുറ പിന്തിരിയാന്‍ തുടങ്ങി. സമ്പന്നവും ശ്രേഷ്ഠവുമായ ഭാരതീയ സംസ്‌കൃതിയില്‍ നിന്നുള്ള സമാജത്തിന്റെ ഈ പിന്മാറ്റംമൂലമുണ്ടാകാവുന്ന അപചയത്തിനുള്ള മറുമരുന്നായാണ് എഴുപതുകളില്‍ ബാലഗോകുലം അവതരിയ്‌ക്കപ്പെട്ടത്. ഒരു സമൂഹത്തിന്റെ ഇച്ഛാശക്തിയില്‍ നിന്നാണ് അത് പിറന്നതും വളര്‍ന്നതും.

സാങ്കേതികമായി 1975ലാണ് ബാലഗോകുലം സ്ഥാപിക്കപ്പെട്ടതെങ്കിലും, അതിനും എത്രയോ മുമ്പുതന്നെ അത് സംഭവിച്ചിരുന്നു. കുട്ടികളുടെ കൂട്ടായ്മ കേരളത്തിലെ പല പ്രദേശങ്ങളിലും ആരംഭിച്ചിരുന്നു. അടിയന്തിരാവസ്ഥയുടെ ഭീകരാന്തരീക്ഷം ഈയൊരു പ്രസ്ഥാനത്തിന്റെ ആവശ്യകതയെ കൂടുതല്‍ ബോധ്യപ്പെടുത്തി എന്നുവേണം കരുതാന്‍. ഹിന്ദുസമാജത്തിന്റെ ആന്തരികശക്തിയെ പ്രബലമാക്കാന്‍ പോരുന്ന ശ്രീകൃഷ്ണ സങ്കല്പത്തെ തന്നെ ബാലഗോകുലം അതിന്റെ പ്രചോദന കേന്ദ്രമായി തെരെഞ്ഞെടുത്തു. വളര്‍ന്നുവരുന്ന തലമുറക്ക് മാതൃകാ പുരുഷനായി കൃഷ്ണസങ്കല്പത്തെ ബാലഗോകുലം മുന്നോട്ടുവച്ചു. അത് വളരെവേഗം സ്വീകരിക്കപ്പെട്ടു.

അധര്‍മ്മത്തിനെതിരെ ശ്രദ്ധാപൂര്‍വ്വം സമാജ ത്തെ സംഘടിപ്പിച്ച മികച്ച സംഘാടകനായ,രാജ്യതന്ത്രജ്ഞനായ, നയതന്ത്ര വിദഗ്ദനായ എല്ലാറ്റിലുമുപരി ഏതൊരു വിപത്ഘട്ടത്തിലും അശ്രയി ക്കാവുന്ന ഉറ്റതോഴനായ കൃഷ്ണന്‍ യുവതലമുറയുടെ മുമ്പില്‍ അനാവരണം ചെയ്യപ്പെട്ടു. പുതുതലമുറയ്‌ക്ക് ഉറച്ചതും, വിശാലവും ഉദാത്തവുമായ ലക്ഷ്യബോധം നല്‍കുകയായിരുന്നു ബാലഗോകുലം. ജനിച്ച നിമിഷംമുതല്‍ നിരന്തരം പ്രതിസന്ധികളെ നേരിട്ട് വിജയംവരിച്ച അവതാരപുരുഷന്റെ ജീവിതമല്ലാതെ മറ്റെന്താണ് കുട്ടികള്‍ക്ക് മാതൃകയായി നല്‍കുക. ബാലദിനമായി ആഘോഷിയ്‌ക്കാന്‍ ശ്രീകൃഷ്ണജയന്തിയല്ലാതെ വേറെ ഏത് ദിവസമാണ് തെരെഞ്ഞെടുക്കുക.
ബാലഗോകുലം ഔപചാരികമായി ആരംഭിച്ച കാലം മുതല്‍ തന്നെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളും ആരംഭിച്ചു.

കോഴിക്കോട് നഗരത്തില്‍ നടന്ന ആദ്യ ശോഭായാത്ര ഒരു പുതിയ അനുഭവമായി. കേരളത്തില ങ്ങോളമിങ്ങോളം ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷ ശോഭായാത്രകള്‍ സംഘടിപ്പിക്കപ്പെടാന്‍ അധികകാലം വേണ്ടിവന്നില്ല. ജാതിമതരാഷ്‌ട്രീയ വ്യത്യാസമില്ലാതെ കേരളീയ സമൂഹം ശ്രീകൃഷ്ണജയന്തി ബാലദിനാ ഘോഷങ്ങളില്‍ മുഴുകി. കേരളത്തില്‍ ഇത്രയധികം പൊതുജന സ്വീകാര്യതയുള്ള മറ്റൊരാഘോഷവുമില്ല. ആത്മാഭിമാനത്തോടെ കൃഷ്ണ വേഷമണിഞ്ഞ്,കൃഷ്ണനാമം പാടിപൊതുനിരത്തുകളില്‍ ആ ബാലവൃദ്ധം ജനങ്ങളും ഒന്നിക്കുമ്പോള്‍ അത് ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്തമമാതൃകയായി മാറുന്നു.
പുതുതലമുറ സ്വന്തം സംസ്‌കാരത്തില്‍ നിന്നും, പൈതൃകത്തില്‍ നിന്നും അകലുന്നു എന്ന് ആശങ്കപ്പെട്ടിരുന്ന ഹിന്ദുസമൂഹത്തിന് ഈ ഒരുമിച്ചുചേരല്‍ മൃതസഞ്ജീവനിയായിരുന്നു. ഭാവിയെക്കുറിച്ച് ആശങ്കകള്‍ വേണ്ടെന്ന് ഈ പ്രസ്ഥാനം സമാജത്തിന് ഉറപ്പുനല്‍കുന്നു.
ഓരോ ശ്രീകൃഷ്ണജയന്തിയും ഓര്‍ത്തെടുക്കാവുന്ന ഒരു ധ്യേയ വാക്യം സമൂഹത്തിന് നല്‍കാറുണ്ട്. ‘പുണ്യമീമണ്ണ്, പവിത്രമീജന്മം’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശവാക്യം. മണ്ണ് നമുക്ക് അചേതനമായ ഒരു വസ്തുവല്ല. അത് നമുക്കന്നം തരുന്ന അമ്മയാണ്. പുണ്യഭൂമിയാണ്. നമ്മുടെ ജീവനും, ജീവിതവും ഇവിടെയാണ് നാമ്പിട്ട് വളര്‍ന്നത്. ഈ ഭൂമിയാണ് നമ്മുടെ നിലനില്‍പിന്നാധാരം. മണ്ണ് മലിനമാവുമ്പോള്‍ നമ്മുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്നു. പ്രകൃതിയെ അതിന്റെ താളത്തില്‍ നിലനിര്‍ത്തുക എന്നത് മനുഷ്യരാശിയുടെ പ്രഥമമായ കര്‍ത്തവ്യമായി മാറുന്നു.

പരിസ്ഥിതി സംരക്ഷകനായിരുന്ന ശ്രീകൃഷ്ണന്‍ രണ്ടു തവണയാണ് തന്റെ വിശ്വരൂപം പ്രകടിപ്പിച്ചത് അത് രണ്ടും മണ്ണുമായി ബന്ധപ്പെട്ടാണ്. മണ്ണ് വാരിതിന്നുന്നു എന്ന് കേട്ട് ഓടിയെത്തിയ അമ്മയ്‌ക്ക് തന്റെ വായതുറന്ന് ഈ വിശ്വം മുഴുവന്‍ തന്നിലുണ്ടെന്ന് കാണിച്ചുകൊണ്ടായിരുന്നു ഒന്നാമതായി അത് നടന്നത്. അര്‍ഹതപ്പെട്ട മണ്ണിന് വേണ്ടി യുദ്ധം ചെയ്യാനൊരുങ്ങിയ പാര്‍ത്ഥന്‍ തളര്‍ന്നപ്പോഴാണ് രണ്ടാമത് ശ്രീകൃഷ്ണന്‍ തന്റെ വിശ്വരൂപം അവതരിപ്പിച്ചത്. രണ്ടും മണ്ണുമായി ബന്ധപ്പെട്ടുതന്നെ. പുണ്യമായ ഈ മണ്ണില്‍ ജനിച്ചതുകൊണ്ടു തന്നെ നമ്മുടെ ജന്മം പവിത്രമായി. അഭിമാന പൂര്‍വ്വം ഈ ജന്മം ജീവിച്ചുതീര്‍ക്കുക. ശ്രേഷ്ഠതയാര്‍ന്ന കര്‍മ്മങ്ങള്‍കൊണ്ട് പവിത്രമായ ജന്മം പൂര്‍ത്തിയാക്കാന്‍ നമുക്ക് കഴിയണം. പുണ്യമായ ഈ മണ്ണ് സംരക്ഷിക്കാനും പവിത്രമായ ഈ ജന്മം ശ്രേഷ്ഠതരമാക്കാനുമുള്ള ആഹ്വാനമാണ് ഈ വര്‍ഷത്തെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ സന്ദേശമായി ബാലഗോകുലം മുന്നോട്ടുവയ്‌ക്കുന്നത്.

ShareTweetSendShareShare

Latest from this Category

അടിയന്തരാവസ്ഥ : പുതുതലമുറയോട് പറയാനുള്ളത്

ഇന്ദിരയോട് ഐക്യപ്പെട്ട കമ്യൂണിസ്റ്റുകള്‍

ലോകമാകെ ഭാരതം..

അടിയന്തരാവസ്ഥയ്ക്കു പിറകില്‍ കെജിബി കമ്യൂണിസ്റ്റ് ഗൂഢാലോചന

ഡിസംബറില്‍ മഞ്ചേശ്വരത്തെ ‘സ്വര്‍ഗ’ത്തിലൊരു രാത്രി

ജയിലിലും ചോരാത്ത പോരാട്ട വീര്യം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

സേവാഭാരതി ജില്ലാ ഘടകങ്ങളുടെ വാർഷിക പൊതുയോഗം നാളെ

സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

12ാം പെൻഷൻ പരിഷ്കരണനടപടി കൾ ഉടൻ നടപ്പിലാക്കുക കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്ട്രാർ അനിൽകുമാർ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകം; പണ്ടില്ലാത്ത എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് : എബിവിപി

വിവേകാനന്ദ അന്താരാഷ്‌ട്ര സമാധാന പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവിയ്‌ക്ക് സമർപ്പിച്ചു

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies