VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

കാവ്യാധിപതിക്ക് നവതി..

VSK Desk by VSK Desk
5 September, 2024
in ലേഖനങ്ങള്‍
ShareTweetSendTelegram

പി. ബാലകൃഷ്ണന്‍
(പ്രമുഖ മാധ്യമ പ്രവര്‍ത്തകനും തപസ്യ കലാസാഹിത്യ വേദിയുടെ പ്രഥമ അധ്യക്ഷനുമാണ് ലേഖകന്‍)

പി. നാരായണക്കുറുപ്പ് എന്ന പേര് മനസ്സില്‍ വന്നുവീഴുന്നത് 1965-66 കാലത്താണ്. മദിരാശി-ഇന്നത്തെ ചെന്നൈ-യില്‍ നിന്ന് ഇറങ്ങിയിരുന്ന ‘അന്വേഷണം’ മാസികയില്‍ കുറുപ്പിന്റെ ഒരു കുറിപ്പ്. മുണ്ടശ്ശേരിമാഷ് ആ കാലത്ത് എവിടെയോ ശങ്കരക്കുറുപ്പിന്റെ കവിതയെ രൂക്ഷമായി വിമര്‍ശിച്ച് നടത്തിയ പ്രസംഗത്തിന് മറുപടിയായി എഴുതിയതാണ് ആ കത്ത്. മലയാളകവിത വളരുകയാണെന്നും ആസ്വാദനത്തില്‍നിന്ന് ഉപാസനയിലേക്കാണ് പരിവര്‍ത്തനമെന്നുമാണ് കത്തിലെ വാദം. സമഗ്രവീക്ഷണം, അന്തര്‍മുഖത്വം, ഏകാഗ്രത, ഭാവനാവ്യാപാരം എന്നീ കാര്യങ്ങളില്‍ മലയാളകവിത ചങ്ങമ്പുഴക്കാലത്തേക്കാള്‍ വളര്‍ന്നിരിക്കുന്നു എന്ന് നിരീക്ഷണം. ഞാനത് വീണ്ടും വീണ്ടും വായിച്ചു, കുറിപ്പെടുത്തു.

തൃശ്ശൂര്‍ കേരളവര്‍മ കോളജില്‍ കെ.പി.ശങ്കരന്‍മാഷുടെയും വി.സുകുമാരന്‍ മാഷുടെയും സ്വാധീനതകൊണ്ടാവാം ഞങ്ങള്‍ ജി.ഫാന്‍സിന്റെ ഒരു സംഘം ഉണ്ടായിരുന്നു. മാതൃഭൂമിയില്‍ വരുന്ന കവിത,കഥ,ലേഖനങ്ങളെക്കുറിച്ചാവും ഏറെയും ക്യാമ്പസ് ചര്‍ച്ചകള്‍. ശങ്കരക്കുറുപ്പ് സ്‌കൂള്‍ രചനകള്‍ക്കായിരുന്നു അന്നൊക്കെ ആഴ്ചപ്പതിപ്പില്‍ മുഖ്യസ്ഥാനം. നാരായണക്കുറുപ്പിന്റെ ഈ കത്ത് കണ്ടപ്പോള്‍ ഇതാ നമ്മുടെ ഒരാള്‍ എന്നാണ് തോന്നിയത്.

പിന്നീടാണ് പി.നാരായണക്കുറുപ്പിന്റെ സൃഷ്ടികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. എന്തോ പുതിയത്, മറ്റുകവിതകളില്‍നിന്ന് വ്യത്യസ്തമായ ഒരനുഭൂതി ഇതാ ഇവിടെനിന്ന് കിട്ടുന്നുണ്ടല്ലോ എന്ന തോന്നലുളവാക്കാന്‍ ആ കവിതകള്‍ക്ക് കഴിഞ്ഞു.

കുറുപ്പ് സാറിനെ ഞാന്‍ പരിചയപ്പെടുന്നത് 1980കളുടെ ഉത്തരാര്‍ദ്ധത്തില്‍ അദ്ദേഹം ദല്‍ഹിവാസംവിട്ട് തിരുവനന്തപുരത്ത് എത്തിയ ശേഷമാണ്. ആദ്യമൊക്കെ ഒരു കോണ്‍ഗ്രസ്-സോഷ്യലിസ്റ്റ് ആശയഗതിക്കാരനായിരുന്നു അദ്ദേഹമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ജയപ്രകാശ് നാരായണനിലൂടെ രാഷ്‌ട്രീയ സ്വയംസേവക സംഘത്തോട് അനുഭാവം. അധികം വൈകാതെ ഇന്ദ്രപ്രസ്ഥത്തില്‍ എത്തിയ പരമേശ്വര്‍ജിയുമായുള്ള സമ്പര്‍ക്കം ദേശീയതയോടുള്ള ബന്ധം അരക്കിട്ടുറപ്പിച്ചു. തിരുവനന്തപുരത്തുവന്നപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പബ്ലിക്കേഷന്‍സ് വിഭാഗത്തില്‍ ഉദ്യോഗസ്ഥനായ കെ.പി.മണിലാലിന്റെ സമ്പര്‍ക്കം. അതുവഴി എണ്‍പതുകളുടെ പകുതിയാവുമ്പോഴേക്ക് തലസ്ഥാന നഗരിയില്‍ സാംസ്‌കാരിക നായകരുടെ അംഗീകാരം നേടിക്കഴിഞ്ഞിരുന്ന തപസ്യയിലേക്ക് കുറുപ്പുസാര്‍ എത്തുന്നു.

ഞാന്‍ അന്ന് തിരുവനന്തപുരം മാതൃഭൂമിയിലാണ്. കുറുപ്പുസാറിന്റെ സഹകവി കരൂര്‍ ശശി മാതൃഭൂമിയില്‍ എന്റെ സഹപ്രവര്‍ത്തകന്‍. കരൂരും കുറുപ്പുസാറും-രണ്ടുപേര്‍ക്കും കഥകളി, കഥകളിപ്പാട്ട്, സോപാന സംഗീതം, നാടന്‍പാട്ട് തുടങ്ങിയവയില്‍ കമ്പം. പുരാണേതിഹാസങ്ങളിലും വേദ-വേദാന്ത ദര്‍ശനങ്ങളിലും പാശ്ചാത്യ തത്വചിന്തകളിലും അസാമാന്യ ഗ്രാഹ്യം. സാഹിത്യ-സാംസ്‌കാരിക സിദ്ധാന്തങ്ങളിലും ഇവയുടെ പ്രയോഗങ്ങളിലും നൈപുണ്യം. രണ്ടുപേരും അറിയപ്പെടുന്ന കവികളായിക്കഴിഞ്ഞിരുന്നു. അടുത്ത സുഹൃത്തുക്കളും.

കവിതയില്‍ പക്ഷേ രണ്ടാള്‍ക്കും രണ്ടു വഴിയാണ്. ധ്യാനത്തിന്റെ മൗനസാന്ദ്രിമ എന്നോ മറ്റോ വിളിക്കാവുന്ന ഒന്നായിരുന്നു ശശിയുടെ കവിതയുടെ മുഖമുദ്ര. അത് നമ്മുടെ സംവേദനക്ഷമതയെ ആകര്‍ഷിച്ച് ആഴങ്ങളിലേക്ക് കൊണ്ടുപോയ്‌ക്കളയും. ധനുമാസക്കാലത്തെ തടാകത്തിനോട് ഉപമിക്കാം കരൂര്‍ ശശിക്കവിതയെ. തടാകത്തിന്റെ ഉപരിതലത്തില്‍ സുഖകരമായ ഒരു ഊഷ്മളത. വെള്ളത്തിലേക്കിറങ്ങുമ്പോള്‍ നേരിയ തണുപ്പ്. താഴേക്ക് പോകുംതോറും തണുപ്പ് കൂടിവരുന്നു… മൗനിയല്ലാത്ത മുനിയാണ് ശശിയും ശശിയുടെ കവിതയും.

കുറുപ്പ് സാര്‍ നേരേ മറിച്ചാണ് എന്നു പറയാം. വേദാന്തവും നര്‍മവും പരിഹാസവും ആക്ഷേപഹാസ്യവും പൊട്ടിച്ചിരിയും സാമൂഹിക വിമര്‍ശനവും എല്ലാം ഉണ്ടവിടെ. കേരളീയ തനിമയില്‍ ഊന്നിനിന്നുകൊണ്ട് ഭാരതീയതയിലേക്ക് വളരുന്ന മലയാള കവിതയിലെ അപൂര്‍വമായ അനുഭവവും കുറുപ്പിന്റെ കവിത സഹൃദയര്‍ക്ക് സമ്മാനിക്കുന്നു. പാശ്ചാത്യകവിതയിലെ ആവിഷ്‌കാര സമ്പ്രദായത്തിലെ നൂതനപ്രവണതകള്‍ അതീവ സ്വാഭാവികമായി തന്റെ രചനയില്‍ ആവാഹിക്കുന്നു. സ്വാമി വിവേകാനന്ദന്‍, മഹര്‍ഷി അരവിന്ദന്‍, ടാഗോര്‍ തുടങ്ങിയവരെപ്പോലെ ചാക്യാരും നമ്പ്യാരും സഞ്ജയനും നമ്മുടെ ഓര്‍മയില്‍ എത്തും.

കുറുപ്പുസാറിന്റെ കവിതയുടെ-കവിതയുടെ മാത്രമല്ല അദ്ദേഹത്തിന്റെ രചനകളുടെ മുഴുവന്‍-സാകല്യത്തെ വിശേഷിപ്പിക്കുവാന്‍ താന്‍ തന്നെ ഒരു പ്രയോഗം നമുക്ക് സമ്മാനിച്ചിട്ടുണ്ട്:

‘കൊട്ടുവടി പ്രഹരത്തുടിതാളം!’ (അപൂര്‍ണത എന്ന കവിത) തന്റെ നര്‍മബോധം, ധര്‍മബോധം, സാമൂഹികവിമര്‍ശനം, ശൈലിയുടെ വ്യത്യസ്തത-എല്ലാം ഒന്ന് ഊന്നിനോക്കിയാല്‍ ആ കൊട്ടുവടി പ്രഹരത്തുടിനാദത്തില്‍ കാണാം! ‘കൈലാസപ്രാന്തത്തിലെ മാഹേശ്വരസൂത്രങ്ങള്‍വരെ’ ആ പ്രയോഗം തന്നെ ഉയര്‍ത്തി എന്ന് അക്കിത്തം (അമ്മത്തോറ്റം അവതാരികയില്‍).

ചില വാക്കുകളെക്കൊണ്ട് ഫലിപ്പിക്കുന്ന ഹാസ്യം, ധാര്‍മിക പ്രശ്‌നങ്ങള്‍ നമ്മില്‍ ഉളവാക്കുന്ന അസ്വസ്ഥത, കൊട്ടിഘോഷിക്കപ്പെടുന്ന മാനവതയുടെ വിജയത്തെക്കുറിച്ചുള്ള ആശങ്ക… ഇങ്ങനെ കുറുപ്പിന്റെ കവിതകളില്‍ തെളിയുന്ന പ്രത്യേകതകളെല്ലാം ഈ ഒരു പ്രയോഗത്തില്‍ കാണാനാകും.
‘ശില്‍പ്പരഹസ്യസപൂര്‍ണ
തയാണെ
ന്നറിയാന്‍ മാത്രം
മൂത്തവനാണീ
ശില്‍പ്പി,നിലയ്‌ക്കില്ലി
ത്തിരുനടയില്‍
കൊട്ടുവടിപ്രഹര
ത്തുടിനാദം’
എന്ന നാലുവരി ഉദ്ധരിച്ചാലോ, സാറിന്റെ ജീവിതദര്‍ശനവുമായി!
”ഭാരതീയ സംസ്‌കൃതിയുടെ അവന്ധ്യതയിലുള്ള ഇളകാത്ത വിശ്വാസം ഈ കവി പ്രാണവായുവായി ശ്വസിച്ചുള്‍ക്കൊണ്ടിരിക്കുന്നു” എന്ന് വിഷ്ണുനാരായണന്‍ നമ്പൂതിരി (നാറാണത്തു കവിത-അവതാരിക).

ആന്തരമായ ഈ പൊരുള്‍ സഹജമായി കൈവന്നിട്ടുള്ള പി.നാരായണക്കുറുപ്പ് തപസ്യയിലല്ലാതെ എവിടെയാണ് ആശ്വാസം കണ്ടെത്തുക. ഞാന്‍ തുടക്കത്തില്‍ എഴുതിയ, എന്‍.വിയുടെ പരിലാളനമേറ്റുവളര്‍ന്ന ശങ്കരക്കുറുപ്പ് സ്‌കൂള്‍ എഴുത്തുകാര്‍ കൂടുതലും ഇടതുപക്ഷത്തേക്ക് ചാഞ്ഞാണ് നിന്നിരുന്നതെന്ന് ചരിത്രം. കുറച്ചുപേരെങ്കിലും ഭാരതീയ ദേശീയതയോടുള്ള ആഭിമുഖ്യംകൊണ്ട് തപസ്യയോട് കൂടിയിട്ടുമുണ്ട്-തുടക്കം തൊട്ടേ. ചിലര്‍, ആദ്യമെല്ലാം ‘വാതില്‍ക്കല്‍ ശങ്കിച്ചു’ നില്‍ക്കുകയും ചെയ്തു. പ്രൊഫ.ഗുപ്തന്‍നായര്‍, സുഗതകുമാരി, വിഷ്ണുനാരായണന്‍ നമ്പൂതിരി തുടങ്ങി ചുരുക്കം പേര്‍ ഈ സാംസ്‌കാരിക പ്രസ്ഥാനത്തോട് പ്രതിജ്ഞാബദ്ധത പുലര്‍ത്തി. എതിര്‍പ്പുകള്‍, പരിഹാസങ്ങള്‍, വിലക്കുകള്‍, അവഹേളനങ്ങള്‍ തുടങ്ങി പൊട്ടിച്ചൂട്ടിന്റെ അകമ്പടിയോടെ ‘അലങ്കരിച്ചൊരുക്കാവുന്ന വിഭവങ്ങളെല്ലാം’ തങ്ങളെ കാത്തിരിക്കുന്നു എന്നറിഞ്ഞുതന്നെ തപസ്യയില്‍ അംഗത്വമെടുത്ത് പ്രവര്‍ത്തിച്ച പ്രമുഖ സാഹിത്യകാരന്മാരില്‍ പ്രധാനി കുറുപ്പുസാറാണ്. ശങ്കരക്കുറുപ്പ് സ്‌കൂളില്‍പ്പെട്ടവരെ മാത്രമാണ് ഇവിടെ പരാമര്‍ശിച്ചത്. ആ ഗണത്തില്‍പ്പെട്ടവരല്ലാത്ത ഒട്ടേറെ എഴുത്തുകാര്‍ തപസ്യയെ അനുഗ്രഹിച്ച് ആശീര്‍വദിക്കാന്‍ ആദ്യകാലം തൊട്ടുതന്നെ സന്നദ്ധരായിരുന്നു എന്നത് മറക്കുന്നില്ല.

തപസ്യ പ്രവര്‍ത്തകര്‍ക്ക് എന്നും പ്രചോദനവും ആവേശവുമാണ് സാര്‍. സാറിന്റെ പൗരസ്ത്യ-പാശ്ചാത്യ സാഹിത്യസിദ്ധാന്തങ്ങളിലും കൃതികളിലുമുള്ള അവഗാഹം തപസ്യ പ്രവര്‍ത്തകര്‍ക്ക് പല തവണ മനസ്സിലാക്കാനായിട്ടുണ്ട്. പ്രവര്‍ത്തനങ്ങളില്‍ സക്രിയവുമാണ്. ഏത് പുറപ്പാടിലും ‘താല്‍പ്പര്യം മറ്റൊന്നില്ല, മേല്‍പ്പുടവയെടുക്കേണം’ എന്നതാണ് രീതി.
‘അരിപ്പാട്ടെക്കുറുപ്പച്ചന്‍’ (തന്റെ ഒരു കവിതയുടെ ശീര്‍ഷകം)എന്ന് അദ്ദേഹത്തോടുതന്നെ പ്രയോഗിക്കാന്‍ തക്ക സ്വാതന്ത്ര്യം തപസ്യ പ്രവര്‍ത്തകര്‍ക്ക് ഇന്നും അദ്ദേഹം തരുന്നു!

ആറുവര്‍ഷമാണ് കുറുപ്പ്‌സാര്‍ പ്രസിഡന്റായി തപസ്യയെ നയിച്ചത്. 1999 മുതല്‍ തുടര്‍ച്ചയായി അഞ്ചുവര്‍ഷവും പിന്നെ 2018 -ല്‍ ഒരു വര്‍ഷവും. മാതൃകാപരമായിരുന്നു അക്കാലത്തെ പ്രവര്‍ത്തനം. എനിക്ക് ഏറെ ആദരം തേന്നിയത് എതിര്‍പ്പുള്ള ആശയഗതിക്കാരോടുള്ള അദ്ദേഹത്തിന്റെ സമീപനത്തിലാണ്. മുതിര്‍ന്ന സാഹിത്യകാരന്‍, ദല്‍ഹിയില്‍ ഏറെക്കാലം ജീവിച്ച മലയാളി എന്നെല്ലാമുള്ള നിലയില്‍ പരക്കെ ആദരവ് അദ്ദേഹത്തിന് ലഭിച്ചിരുന്നു. അറിയപ്പെടുന്ന എഴുത്തുകാര്‍ ഏറെയും അടുത്ത സുഹൃത്തുക്കളുമായിരുന്നു. തപസ്യ പ്രതിനിധാനം ചെയ്യുന്ന ആശയാദര്‍ശങ്ങള്‍ എന്നിവയോട് പ്രശസ്തരും പ്രമാണികളുമായ പല എഴുത്തുകാര്‍ക്കും വിയോജിപ്പായിരുന്നു. എന്നുമാത്രമല്ല, അവസരമുണ്ടാക്കിയും അല്ലാതെയും നിശിതമായും രൂക്ഷമായും അവര്‍ തപസ്യയേയും ‘തപസ്യക്കാരേയും’ വിമര്‍ശിക്കുകയും ചെയ്തുപോന്നു. ആവനാഴിയിലുള്ള പരിഹാസശരങ്ങളും പ്രഗത്ഭരായ അവരില്‍ ചിലര്‍ പുറത്തെടുക്കാന്‍ മടിച്ചില്ല. അത്തരക്കാര്‍ എല്ലാവരെയും സാര്‍ നേരിട്ടു. യുക്തികൊണ്ട് എതിര്‍ക്കേണ്ടവരെ യുക്തികൊണ്ട്, സര്‍ഗസിദ്ധിയുമായി വന്നവരെ ആ നിലയില്‍, ‘പരിഹാസപ്പുതു പനീര്‍ച്ചെടിയുടെ’ മുള്ളുകള്‍ ഊരിവീശാനെത്തുന്നവരെ അതേ നാണയത്തില്‍! ഒന്നിനും കുറുപ്പിന്റെ കളരിയില്‍ കുറവില്ലല്ലോ. എനിക്ക് ആദരം തോന്നിയത്, ഇപ്പോഴും തോന്നുന്നത്, ആ എതിര്‍പ്പുകാരോടെല്ലാമുള്ള സൗഹൃദത്തിന് ഒരു കുറവും അദ്ദേഹം വരുത്തിയില്ല എന്നതിലാണ്. ഒട്ടും കന്മഷമില്ലാതെ സാര്‍ അവരെല്ലാവരുമായി തുടര്‍ന്നും ഇടപഴകി.
ഇത് നമ്മുടെ ആള്‍ തന്നെ, നമുക്കുപറ്റിയ ആള്‍ എന്ന് എപ്പോഴും മനസ്സ് പറയുന്നു. എഴുത്തുവഴിയായി മലയാള സാഹിത്യത്തിനും പ്രവര്‍ത്തനങ്ങളിലൂടെ സംസ്‌കാരത്തിനും ഇനിയും സംഭാവനകള്‍ ചെയ്യാന്‍ കുറുപ്പുസാറിന് പ്രാപ്തിയുണ്ട് എന്ന ഉറച്ച വിശ്വാസം തപസ്യ പ്രവര്‍ത്തകര്‍ക്ക് ഉണ്ട്. സാറിന് നവതി ആശംസകള്‍.

ShareTweetSendShareShare

Latest from this Category

കരുതലിന്റെ കരമാകും സക്ഷമ

വീക്ഷണങ്ങളിലൂടെ വായിക്കണം അംബേദ്കറെ

ഇന്ന് അരവിന്ദ സമാധിദിനം; യാഥാർത്ഥ്യമാകുന്ന അരവിന്ദദർശനം

ഇന്ന് ലോക ഭിന്നശേഷി ദിനം : സഹതാപമല്ല വേണ്ടത്, കരുതലും അവസരങ്ങളും..

ഇന്ന് ഗുരു തേഗ് ബഹദൂറിൻ്റെ 350-ാം ബലിദാനദിനം; ബലിദാനം നൽകുന്ന സന്ദേശം

1845ൽ ഹരിദ്വാറിൽ പൂർണ്ണ കുംഭമേളയായിരുന്നു..

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കൊച്ചി കായലിനെ ത്രസിപ്പിച്ച് വിജയഭേരി; ചെമ്പിലരയന്‍ സ്മൃതിയില്‍ഘോഷ് പ്രദര്‍ശനം

ഭാരതത്തെ ലോകത്തിന്റെ ധാർമിക കേന്ദ്രമായി പുനഃസ്ഥാപിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോക്ടർജിയും സംഘവും പര്യായപദങ്ങളാണ് : ഡോ. മോഹൻ ഭാഗവത്

ബോൾഗാട്ടി കായലിൽ നാളെ ഘോഷ് പ്രദർശനവും കളരിപ്പയറ്റും

ജ​സ്റ്റീ​സ് സൗ​മ​ൻ സെ​ൻ കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി ചു​മ​ത​ല​യേ​റ്റു

ഭാരതീയ ആവുക ജീവിതസൗഭാഗ്യം: വി. ശാന്തകുമാരി

‘തലചായ്‌ക്കാനൊരിടം” പദ്ധതി: സുധയുടെ സുധയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി സേവാഭാരതിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും

 32-ാമത് സ്വദേശി സയന്‍സ് കോണ്‍ഗ്രസിന് സമാപനം

Load More

Latest English News

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies