VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

വായനയുടെ ലോകത്ത്‌ ഒരു ഗ്രാമം കൈകോർക്കുന്നു..

VSK Desk by VSK Desk
19 June, 2025
in ലേഖനങ്ങള്‍
ShareTweetSendTelegram

ജയകുമാർ രാമകൃഷ്ണൻ

നീലംപേരൂർ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിവരുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് നീലംപേരൂർ പള്ളി ഭഗവതിയുടെ പടയണിയാണ്. മറ്റൊന്ന് കേരളത്തിന്റെ സാഹിത്യ സാംസ്കാരിക ലോകത്ത്‌ ഗ്രന്ഥശാല പ്രസ്ഥാനം കൊണ്ട് സ്വയം അടയാളപ്പെടുത്തിയ പി എൻ പണിക്കരുടെ ഓർമ്മകളാണ്.

കാൽനടയായും, കഷ്ടപ്പെട്ടും അദ്ദേഹം പടുത്തുയർത്തിയ കേരള ഗ്രന്ഥശാല സംഘം കേരളത്തിലെ ആയിരക്കണക്കിന് ഗ്രന്ഥശാലകളെ ഒരു കുടക്കീഴിൽ കൊണ്ടുവരുവാൻ ഇടയാക്കി. അവയുടെ സുഗമമായ നടത്തിപ്പിന് അനുയോജ്യമായ പദ്ധതികളും അദ്ദേഹം വിഭാവനം ചെയ്തിരുന്നു.

അദ്ദേഹത്തിന്റെ ചരമദിനമായ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. 2017 മുതൽ ദേശീയ വായനാദിനമായി അത് ആചരിച്ചുവരുന്നു. എല്ലാവർഷവും ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായനാവാരമായി സംസ്ഥാന സർക്കാരും ഒരു മാസക്കാലം വായനാമാസമായി കേന്ദ്രസർക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്.

അദ്ദേഹം സമൂഹത്തിന് പകർന്നു നൽകിയ വായനയുടെയും ജ്ഞാനാർജ്ജനത്തിന്റെയും ആവേശം ഈ സമൂഹത്തിൽ നിലനിൽക്കണം എന്ന ആഗ്രഹത്തോടെ കൂടി അദ്ദേഹത്തിന്റെ ജന്മദേശം ആയ നീലംപേരൂരിൽ പി എൻ പണിക്കർ സ്മാരക വായനക്കൂട്ടം എന്ന പേരിൽ ഒരു സമിതി 2024 ജൂൺ മാസം 19-ാം തീയതി ആരംഭിച്ചു.

സമൂഹത്തിൽ പടർന്നു പന്തലിക്കുന്ന തെറ്റായ ആഖ്യാനങ്ങൾക്കെതിരെ ചരിത്രത്തിന്റെ നേർവായനയിലൂടെ പ്രതിരോധം തീർക്കുവാനും സാഹിത്യ കൗതുകത്തിലൂടെ സാംസ്കാരിക ഔന്നത്യം പുതുതലമുറയ്ക്ക് പകർന്നു നൽകുവാനും ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ പ്രവർത്തനമാരംഭിച്ചത്.
ശ്രീ പി എൻ പണിക്കർ ആദ്യമായി സ്ഥാപിച്ച സനാതന ധർമ്മ വായനശാലയുടെ സഹകരണത്തോടുകൂടി ആയിരുന്നു ഈ പ്രവർത്തനം ആരംഭിച്ചത്.
ആരംഭിച്ച ഒരു വർഷം പിന്നിട്ടു കഴിഞ്ഞപ്പോൾ ആവേശകരമായ സ്വീകരണം ആണ് ഈ ഗ്രാമത്തിലെ ജനങ്ങൾ ഈയൊരു പരിപാടിക്ക് നൽകിയത്. പ്രായഭേദമന്യേ ജാതിമത രാഷ്ട്രീയ ഭേദമന്യേ സായാഹ്നങ്ങളിൽ ഒത്തുചേർന്ന് മാസത്തിലൊന്ന് ഒരു പുസ്തകത്തെപ്പറ്റി ചർച്ചചെയ്യുകയും വായനാനുഭവങ്ങൾ പരസ്പരം പങ്കുവയ്ക്കുകയും മുൻകൂട്ടി നിശ്ചയിച്ച ഒരാൾ വിശദമായ പുസ്തകനിരൂപണം പ്രഭാഷണമായി അവതരിപ്പിക്കുകയും ചെയ്യും.
പുസ്തകങ്ങൾ വായിക്കാനും വാങ്ങിക്കുവാനും പതുക്കെ പതുക്കെ ആളുകൾക്ക് താല്പര്യമായി തുടങ്ങിയിട്ടുണ്ട്.
പ്രാദേശിക എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനും സമിതി ശ്രദ്ധ നൽകിവരുന്നു. അവരെ പ്രത്യേകം ആദരിക്കുന്നതിന് പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.
പുസ്തക പാരായണ തൽപരരായവരെയും സമ്പർക്കത്തിലൂടെ കണ്ടെത്തുകയുണ്ടായി. അതിൽ 75 വയസ്സുള്ള സരോജിനി എന്ന അമ്മയെ സമിതി പ്രത്യേകമായി ആദരിക്കുകയുണ്ടായി.
ശ്രീ പി പരമേശ്വരൻ രചിച്ച ശ്രീനാരായണ ഗുരു – നവോത്ഥാനത്തിന്റെ പ്രവാചകന്‍ എന്ന ഗ്രന്ഥമാണ് ആദ്യമായി ഇവിടെ ചർച്ച ചെയ്തത്.
എല്ലാ മാസത്തെയും വായനാദിനത്തിൽ സമൂഹത്തിലെ ആദരണീയരായ നിരവധി വ്യക്തികളെ അധ്യക്ഷ സ്ഥാനത്ത് എത്തിക്കുവാനും സമിതിക്ക് സാധിച്ചു.
സാമാജിക സമരസത എന്ന ലക്ഷ്യം മുന്നിൽക്കണ്ട് അയ്യങ്കാളി ജയന്തിക്ക് നടന്ന വായനക്കൂട്ടം ശ്രദ്ധേയമായി. നാരകത്തറ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ എസ്എൻഡിപി ശാഖാ യോഗം പ്രസിഡന്റ് അധ്യക്ഷത വഹിച്ച് ശ്രീ അയ്യൻകാളിയെ കുറിച്ചുള്ള ഗ്രന്ഥം ചർച്ച ചെയ്തു. ദളിത് സമുദായ സംഘടന നേതാക്കളും ഈ പരിപാടിയിൽ പങ്കെടുത്തു.
ഗ്രാമത്തിലെ വിവിധ പ്രദേശങ്ങളിൽ വച്ചാണ് ഈ വായനക്കൂട്ടം എല്ലാ മാസവും സംഘടിപ്പിക്കുന്നത്.
പുതുതായി വരുന്ന കേൾവിക്കാരെ കൂടാതെ സ്ഥിരമായി വരുന്ന അമ്പതോളം ശ്രോതാക്കളും വായനകുതുകികളും ഈയൊരു സമിതിയുടെ പ്രത്യേകതയാണ്.
ശ്രീ പി കെ ശ്രീകുമാർ അധ്യക്ഷനായും സതീഷ് കുമാർ എ എസ്സ് സെക്രട്ടറിയായും പ്രവർത്തിക്കുന്ന ഈ സമിതി വരും വർഷങ്ങളിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വായന കൂട്ടവുമായി എത്തിച്ചേരുവാൻ തീരുമാനിച്ചിരിക്കുന്നു.

ShareTweetSendShareShare

Latest from this Category

കരുതലിന്റെ കരമാകും സക്ഷമ

വീക്ഷണങ്ങളിലൂടെ വായിക്കണം അംബേദ്കറെ

ഇന്ന് അരവിന്ദ സമാധിദിനം; യാഥാർത്ഥ്യമാകുന്ന അരവിന്ദദർശനം

ഇന്ന് ലോക ഭിന്നശേഷി ദിനം : സഹതാപമല്ല വേണ്ടത്, കരുതലും അവസരങ്ങളും..

ഇന്ന് ഗുരു തേഗ് ബഹദൂറിൻ്റെ 350-ാം ബലിദാനദിനം; ബലിദാനം നൽകുന്ന സന്ദേശം

1845ൽ ഹരിദ്വാറിൽ പൂർണ്ണ കുംഭമേളയായിരുന്നു..

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വിവേകാനന്ദ ശിലാസ്മാരകത്തിന് വഴിയൊരുക്കിയ ചരിത്ര പോരാളി; പി. ലക്ഷ്മണൻ അന്തരിച്ചു

ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

രാമകഥാമ്യൂസിയത്തിന് 233 വര്‍ഷം പഴക്കമുള്ള വാല്‍മീകി രാമായണം

ശ്രീനിവാസിന്റെ ഓരോ സിനിമയും ഓരോ പാഠപുസ്തകങ്ങളാണ്: സംവിധായകൻ ജോഷി മാത്യു

രാഷ്ട്രഹിതം കൂട്ടായ ഉത്തരവാദിത്തമാണ്: ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരത്തിൻ്റെ 150-ാം ജയന്തി ആഘോഷത്തിനായി സ്വാഗത സംഘം രൂപീകരിച്ചു

ഭാരതീയ ശാസ്ത്രം ആഗോള ക്ഷേമത്തിന്റെ ആത്മാവ് ഉള്‍ക്കൊള്ളുന്നു: ജെ. നന്ദകുമാര്‍

ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കണം: ഡോ. അലോക് കുമാര്‍

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies