ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പികളിൽ ഒന്നാണ് കോപി ലുവാക്ക് (Kopi Luwak). ഇന്തോനേഷ്യൻ പാം സിവെറ്റ് (മരപ്പട്ടി) അഥവാ ലുവാക്ക് എന്നറിയപ്പെടുന്ന ഒരു മൃഗത്തിന്റെ സഹായത്തോടു കൂടി അസാധാരണമായി ഉത്പാദിപ്പിക്കുന്ന കാപ്പിയാണ് കോപ്പി ലുവാക്.
കാപ്പികുരുവിൽ അടങ്ങിയിരിക്കുന്ന കഫീൻ സാധാരണ മൃഗങ്ങൾ കഴിക്കാറില്ല. എന്നാൽ വിവെറിഡേ കുടുംബത്തിൽ പെട്ട ചെറിയ സസ്തനികളായ പാം സിവെറ്റ് പഴുത്ത കാപ്പി ചെറി കഴിക്കാൻ ഇഷ്ടപ്പെടുന്നു. ശേഷം ദഹന പ്രക്രിയയിൽ കാപ്പി ചെറികളുടെ പൾപ്പും നീക്കം ചെയ്യപ്പെടുന്നു, പക്ഷേ കാപ്പിക്കുരു ദഹിക്കില്ല. ഈ പ്രക്രിയയ്ക്കിടയിൽ, സിവെറ്റ് കോഫിക്ക് പ്രത്യേക രുചി നൽകുന്നതിന് കാരണമാകുന്ന ഒരുതരം ഫെർമെന്റഷൻ സംഭവിക്കുന്നു. ദഹനപ്രക്രിയക്ക് ശേഷം പുറന്തള്ളുന്ന കാപ്പിക്കുരു തെക്കുകിഴക്കൻ ഏഷ്യയിൽ സ്വർണമായി അറിയപ്പെടുന്നു. അടുത്ത ഘട്ടങ്ങളിൽ കർഷകരിൽനിന്നും ശേഖരിച്ച കാപ്പിക്കുരു കഴുകി, തൊലി നീക്കം ചെയ്ത് ഉണക്കി വറുത്ത് പൊടിച്ച് എടുക്കുന്നു.ഒരു കിലോ കോപ്പി ലുവാക്കിന് ഏകദേശം 50000 രൂപ വരെ വില വരും.
Discussion about this post