VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ബുള്ളറ്റിൻ

2026 ഏപ്രില്‍ 06ന് എറണാകുളം ഭാസ്‌കരീയത്തില്‍ നടന്ന ബാലഗോകുലം സുവര്‍ണാമൃതം നേതൃശിബിരത്തില്‍ പൂജനീയ സര്‍സംഘചാലക് ഡോ മോഹന്‍ഭാഗവത് ചെയ്ത പ്രഭാഷണം

VSK Desk by VSK Desk
13 May, 2026
in ബുള്ളറ്റിൻ
ShareTweetSendTelegram

ഭാരതത്തിന്റെ ഭാവി ശ്രേഷ്ഠമായി തീരാനുള്ള പ്രേരണ

ഭാരതത്തിന്റെ ഭാവി ശ്രേഷ്ഠമായി തീരാനുള്ള പ്രേരണ എന്ന വിഷയം കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ ഓരോരുത്തരുടേയും ചിന്തയില്‍ വരാവുന്ന ഒരു കാര്യം സുഖകരമായ ജീവിതം എന്നതാണ്. ഓരോ വ്യക്തിക്കും ഒറ്റയ്ക്ക് സുഖമായി ജീവിക്കാന്‍ സാധ്യമല്ല. ലോകത്ത് ഏതൊരു രാജ്യമാണോ സുരക്ഷിതമായുള്ളത്, ഏത് രാജ്യത്തെ ജനങ്ങളാണോ സുഖത്തോടുകൂടി ഇരിക്കുന്നത് ആ രാജ്യത്തിനു മാത്രമേ ലോകത്തിന് മുന്നില്‍ മാന്യത ലഭിക്കുകയുള്ളൂ. ആ നാട്ടിലെ ജനങ്ങളെ മാത്രമേ ലോകം സുരക്ഷിതരെന്ന് കണക്കാക്കുകയുള്ളൂ. അതുകൊണ്ട് ഞാനും എന്റെ കുടുംബവും മാത്രം സുഖമമായിരുന്നാല്‍ മതി എന്ന ചിന്ത കൊണ്ട് നാടിന് മാന്യതയും ലഭിക്കില്ല സുരക്ഷിതത്വവും ലഭിക്കില്ല. നേരേമറിച്ച് ഞാനും എന്റെ കുടുംബവും നാടിന്റെ സുരക്ഷിതത്വത്തിന് വേണ്ടി സുഖമായിരിക്കണം ചിന്ത വേണം. ആ അവസ്ഥയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഭാവിയില്‍ നാടിന്റെ സൗഭാഗ്യം തെളിഞ്ഞുവരും. അഥവാ ഓരോ വ്യക്തിയും ഓരോ കുടുംബവും നാടിന്റെ ഭാഗ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കണം. അങ്ങനെയല്ലാതെ സംഭവിക്കുന്ന മാറ്റങ്ങളൊന്നും ശാശ്വതമായിരിക്കില്ല, താല്‍ക്കാലികമായിരിക്കും. അതുകൊണ്ട് ശാശ്വതമായ പരിവര്‍ത്തനം നാടിന് ഉണ്ടാകണമെങ്കില്‍ ഓരോ വ്യക്തിയും ഓരോ കുടുംബവും സുഖമായിരിക്കണമെന്നത് പോലെ സമ്പൂര്‍ണ്ണ രാഷ്ട്രവും സുരക്ഷിതവും സുഖമയവും ആയിരിക്കണം. അതുകൊണ്ട് നമ്മുടെ രാഷ്ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള ഉപദേശം നമ്മുടെ മുതിര്‍ന്ന എല്ലാ മുതിര്‍ന്ന വ്യക്തികളും നിങ്ങള്‍ക്ക് നല്‍കുന്നു.

കിളിമഞ്ചാരോയിലെ പത്മരാഗപ്പക്ഷി

കിളിമഞ്ചാരോയിലെ പത്മരാഗപ്പക്ഷിയുടെ നാടോടിക്കഥ നമ്മുടെ മുന്നിലുണ്ട്. ദാഹിച്ചുവലഞ്ഞ ഒരു കുട്ടി പൊയ്കയില്‍നിന്ന് കുടിക്കാനായി കൈക്കുടന്നയില്‍ കോരിയ വെള്ളത്തില്‍ അന്നേവരെ കാണാത്ത വര്‍ണമുള്ള പത്മരാഗപ്പക്ഷിയുടെ പ്രതിച്ഛായ കണ്ടു. എന്നാല്‍ മുകളിലേക്ക് നോക്കിയെങ്കിലും പക്ഷിയെ കണ്ടില്ല. അവന്‍ ദാഹം മറന്ന് അതിനെത്തേടി അലഞ്ഞു. ഒരിക്കലും അവനത് കണ്ടെത്താനായില്ല. എന്നാല്‍ അലഞ്ഞുക്ഷീണിച്ച് ഒടുവില്‍ തളര്‍ന്നുവീണ് അവന്റെ അരികിലേക്ക് അവന്‍ കണ്ടുമോഹിച്ച പക്ഷിയുടെ തൂവല്‍ പാറിവീണു എന്നതാണ് കഥ. ഇങ്ങനെ ഏതെങ്കിലും കാഴ്ചയോ വാക്കോ പിന്തുടരാന്‍ പ്രേരിപ്പിക്കുന്നുണ്ടോ എന്ന ചോദ്യമാണ് ഈ കഥ നമ്മുടെ മുന്നില്‍ വയ്ക്കുന്നത്. എന്നാല്‍ മറ്റൊരു ശബ്ദം കൂടി നിങ്ങളുടെ കാതുകളില്‍ മുഴങ്ങുന്നു. കരിയറില്‍ ശ്രദ്ധിക്കൂ, ധാരാളം പണമുണ്ടാക്കൂ, സുഖിമാനായി ജീവിക്കൂ എന്നതാണ് ആ രണ്ടാമത്തെ ശബ്ദം. .
അതുകൊണ്ട് നിങ്ങളുടെ മനസ്സില്‍ ആശയക്കുഴപ്പം നടക്കുന്നു. ഞാന്‍ എനിക്ക് വേണ്ടി പ്രവര്‍ത്തിക്കണോ അതോ നാടിന് വേണ്ടി പ്രവര്‍ത്തിക്കണോ എന്ന്. രണ്ടു കാര്യങ്ങളും ഒന്നിച്ചു നടക്കുമോ? അല്ലെങ്കില്‍ ഈ രണ്ടു കാര്യങ്ങളില്‍ ഏതാണ് ഞാന്‍ തെരഞ്ഞെടുക്കേണ്ടത്. പൊതുവേദികളില്‍ പറയുന്നത് രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നാണ്. പക്ഷേ വീട്ടില്‍ അച്ഛനമ്മമാര്‍ പുറകെ നടന്നുപറയുന്നത് ജോലിയും പണവും സമ്പാദിക്കൂ എന്നാണ്. ജെന്‍ സീ തലമുറക്കാര്‍ ഈ ആശയക്കുഴപ്പത്തില്‍ ആണ്. ഏതെങ്കിലും ഒരു തീരുമാനത്തില്‍ എത്തിച്ചേരണം.

അങ്ങോട്ടോ ഇങ്ങോട്ടോ അല്ല

സ്വാമി രാമതീര്‍ത്ഥന്‍ സന്യാസി ആകുന്നതിന് മുന്‍പ് ഒരു ഗണിതജ്ഞനായ പ്രൊഫസര്‍ ആയി ലാഹോറില്‍ ജോലി ചെയ്തിരുന്നു. നല്ല ശമ്പളം ഉണ്ടായിരുന്നു. പക്ഷേ മനസ്സില്‍ വിരക്തി തോന്നി. സന്യാസി ആകണം. വീട്ടുകാരോടുള്ള ചുമതല നിര്‍വഹിക്കണോ അതോ സന്യാസി ആകണോ? ഈ ആശയക്കുഴപ്പത്തില്‍പ്പെട്ട് അദ്ദേഹം കാശിയില്‍ ഗംഗാതീരത്തുള്ള ഒരു ഘാട്ടില്‍ ഉലാത്തിക്കൊണ്ടിരുന്നു. പുലര്‍ച്ചെ ആയതിനാല്‍ ഘാട്ട് വൃത്തിയാക്കാന്‍ പ്രായമായ ഒരു അമ്മ വന്നു. ആ അമ്മ കടവ് അടിച്ചു വൃത്തിയാക്കാന്‍ പുറപ്പെട്ടപ്പോള്‍ രാമതീര്‍ത്ഥര്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.
അവര്‍ ഇങ്ങോട്ട് വരുമ്പോള്‍ അദ്ദേഹം അങ്ങോട്ട് പോകും. അവര്‍ അങ്ങോട്ട് പോകുമ്പോള്‍ ഇദ്ദേഹം ഇങ്ങോട്ട് പോകും. അങ്ങനെ അവരുടെ ജോലിക്ക് തടസ്സമായി രാമതീര്‍ത്ഥന്റെ ഉലാത്തല്‍ കണ്ടപ്പോള്‍ അമ്മ പറഞ്ഞു ‘നിങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കാതെ ഏതെങ്കിലും ഒരു വശത്തേക്ക് നടക്കൂ, എനിക്കിത് വൃത്തിയാക്കണം’ എന്ന്. ഈ  വാക്ക് രാമതീര്‍ത്ഥര്‍ക്ക് വെളിച്ചം നല്‍കി. എനിക്ക് സന്യാസം സ്വീകരിക്കണം. ഏതെങ്കിലും ഒരു മാര്‍ഗ്ഗം സ്വീകരിക്കുവാനുള്ള നിശ്ചയദാര്‍ഢ്യം എടുത്താല്‍ മാത്രമേ ഒരു സഫലമാകുന്ന ജീവിതത്തെ സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് ഒരു വശത്ത് നമ്മള്‍ കേള്‍ക്കുന്ന നാടിന് വേണ്ടി പ്രവര്‍ത്തിക്കണമെന്ന ആഹ്വാനവും മറുവശത്ത് വ്യക്തിപരമായ സ്വാര്‍ത്ഥങ്ങള്‍ക്കു വേണ്ടി ജോലി നേടാനും പണം സമ്പാദിക്കാനും ജീവിക്കണമെന്ന ആ ആഹ്വാനവും. ഈ ദ്വന്ദ്വം എങ്ങനെ അവസാനിപ്പിക്കണം എന്നുള്ളതിന് നമുക്ക് കൃത്യമായ തീരുമാനം ഉണ്ടാകണം. അതേസമയം നമുക്കോരോരുത്തകര്‍ക്കും നമ്മുടെ ജീവനോപാധി ചെയ്തുകൊണ്ട് തന്നെ ഈ നാടിനെ ഒരു സഫലമായ മാര്‍ഗ്ഗത്തിലേക്ക് വികസിപ്പിക്കാന്‍ സാധിക്കുമോ? ദേശത്തിന്റെ പുരോഗതിയും നമ്മുടെ വ്യക്തിപരമായ നേട്ടങ്ങളും രണ്ടും രണ്ടു ദിശയിലേക്കാണോ? ഒരേ ദിശയിലേക്ക് ഇതിനെ സഞ്ചരിപ്പിക്കാന്‍ നമുക്ക് സാധിക്കുമോ? സാധിക്കും എന്നതാണ് പരമാര്‍ത്ഥം.

ആരാണ് യോഗ്യന്‍

പണ്ട് ഒരു കര്‍ഷകന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന് നാട്ടില്‍ ധാരാളം കൃഷി ഉണ്ടായിരുന്നു. കൃഷി നടത്താന്‍ ആവശ്യമായ പശുക്കളും ഉണ്ടായിരുന്നു. പശു ഉള്ളതിനാല്‍ പാല്‍ ഉണ്ടായിരുന്നു. നെല്ല് ഉത്പാദിപ്പിക്കുന്നത് കൊണ്ട് നെല്ലുകുത്തുന്ന മില്ല് ഉണ്ടായിരുന്നു. ഇതൊക്കെ വിജയകരമായി നടത്തിയതിനു ശേഷം, പ്രായമായപ്പോള്‍ അദ്ദേഹം ചിന്തിച്ചു ഇനി ഇതാരെ ഏല്‍പ്പിക്കണം. ഞാന്‍ ഇത്രയും പരിശ്രമിച്ച് ഇത്രയും വളര്‍ത്തിയെടുത്ത ഈ കാര്യങ്ങള്‍ എന്റെ മൂന്നു മക്കളില്‍ യോഗ്യമായി കൊണ്ടുനടക്കുന്നതാരാണ് ? അദ്ദേഹം മൂന്നു മക്കളെയും ഒരുമിച്ച് വിളിച്ചു. എന്നിട്ട് എല്ലാവര്‍ക്കും സമമായി ഓരോ പറ നെല്ല് കൊടുത്തു. എന്നിട്ട് പറഞ്ഞു നിങ്ങള്‍ ഇത് ഉപയോഗിച്ചിട്ട് ഇത്രയും എനിക്ക് തിരിച്ചു തരണം. മൂന്നു മക്കളും  ഈ ധാന്യവുമായി മൂന്നുവഴിക്ക് പോയി. ഒന്നാമത്തെയാള്‍ അത് വീട്ടില്‍ കൊണ്ടുപോയിട്ട്, പാലൊക്കെ അവിടെ ഉണ്ടല്ലോ, നല്ല പാല്‍പായസം വെച്ച് കുടിച്ചു. വീട്ടുകാര്‍ക്കുമൊക്കെ കൊടുത്തു. നല്ല സുഖമായി വയറു നിറച്ചു. എന്നിട്ട് ഏതായാലും അച്ഛന്‍ തന്ന ആ ധാന്യം തിരിച്ചു കൊടുക്കണമല്ലോ. മാര്‍ക്കറ്റില്‍ നിന്ന് ഒരു പറ നെല്ല് വാങ്ങിയിട്ട് അത് അച്ഛന് തിരിച്ചു കൊടുത്തു. അത് അദ്ദേഹം വാങ്ങി വെച്ചു.
രണ്ടാമത്തെയാള്‍ ആ ധാന്യം പാടത്ത് വിതച്ചു. നല്ലതുപോലെ കൃഷി ചെയ്തു. നൂറു പറ വിളവ് കിട്ടി. അതില്‍ തൊണ്ണൂറു പറ തന്റെ ആവശ്യങ്ങള്‍ക്ക് വച്ചിട്ട് പത്തു പറ, ഒരു പറയ്ക്കു പകരം പത്തു പറ അച്ഛന് തിരിച്ചു കൊടുത്തു. അതും അദ്ദേഹം വാങ്ങി വെച്ചു. അതായത്, തനിക്ക് കിട്ടിയതിനെ പത്തിരട്ടിയാക്കി തിരിച്ചുകൊടുത്തു. തൊണ്ണൂറ് സ്വന്തം കാര്യത്തിനും വച്ചു. മൂന്നാമത്തെ മകന്‍ ഇതുപോലെ തനിക്ക് കിട്ടിയ ധാന്യം നല്ലതുപോലെ വളങ്ങളൊക്കെ ചേര്‍ത്ത് വേണ്ടവണ്ണം ശ്രദ്ധിച്ച് കൃഷി ചെയ്തപ്പോള്‍ നൂറ്റിപ്പത്തു പറ കിട്ടി. തൊണ്ണൂറു പറ പാവപ്പെട്ടവര്‍ക്ക് കൊടുക്കാനായി മാറ്റി വച്ചു. പത്തു പറ അച്ഛന് കൊടുത്തു. ബാക്കിയുള്ളത് അടുത്ത കൃഷിക്കും സ്വന്തം ആവശ്യത്തിനുമായി മാറ്റിവച്ചു. അച്ഛന്‍ മൂന്നു മക്കളെയും വിളിച്ചു. എന്നിട്ട് മൂത്ത മകനോട് പറഞ്ഞു നീ കിട്ടുന്നതൊക്കെ പായസം വെച്ച് കുടിച്ച് എല്ലാവരെയും സന്തോഷിപ്പിച്ചു. അതുകൊണ്ട് നീ വീട്ടിലെ കാര്യങ്ങളൊക്കെ നോക്കൂ. വീട്ടുഭരണം നീ നടത്തിയാല്‍ മതി എന്ന് പറഞ്ഞു. രണ്ടാമത്തെ മകനാണെങ്കില്‍ അത് കിട്ടിയത് വികസിപ്പിക്കുകയും അത് അച്ഛന് പത്തിരട്ടിയായി തിരിച്ചു കൊടുക്കുകയും ഒക്കെ ചെയ്തു. അദ്ദേഹത്തോട് അച്ഛന്‍ പറഞ്ഞു – നീ ഈ മുഴുവന്‍ കാര്യങ്ങളുടെ കണക്കുപിള്ളയായിട്ട് കാര്യങ്ങള്‍ ചെയ്യൂ. ഇനി മൂന്നാമത്തെ മകന്‍. സ്വന്തം കൃഷി നടത്തി നല്ലതുപോലെ വിളവെടുത്ത് ഭാവിയിലേക്കും വിത്തു വച്ച് അച്ഛന്‍ തന്നതിന്റെ പത്തിരട്ടി തിരിച്ചു കൊടുത്ത് ബാക്കി സമൂഹത്തിന് വിതരണം ചെയ്ത ആ മൂന്നാമത്തെ മകനോട് പറഞ്ഞു നീയാണ് ഇതെല്ലാം നോക്കി നടത്താന്‍ ഉത്തമന്‍. നമ്മുടെ മില്ലും പശുക്കളും കൃഷിയും എല്ലാം നീ നോക്കി നടത്തണം. നിന്റെ കീഴില്‍ കണക്കപ്പിള്ളയായിട്ടും വീട്ടിലെ ഭരണം നടത്തുന്ന ആളുകളുമായി ഇവര്‍ കഴിയട്ടെ എന്ന് അച്ഛന്‍ നിര്‍ദ്ദേശിച്ചു.
കാരണം അവനവന്റെ വ്യക്തിപരമായ വികാസം, ജീവിതം അതിനോടൊപ്പം മറ്റുള്ളവരുടെ പരിശ്രമത്തെ കൂടി മനസ്സിലാക്കി വേണം ജീവിക്കാന്‍.
കര്‍ഷകന്‍ തന്റെ കൃഷിയിടത്തില്‍ വിത്തിട്ട് വിളവെടുക്കുമ്പോള്‍ അയാളുടെ മാത്രം പരിശ്രമമല്ല അവിടെ കിട്ടുന്ന വിളവിന്റെ ആധാരം. അനേകം പേര്‍ അതിനുവേണ്ടി വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. അവര്‍ക്ക് തിരിച്ചു കൊടുക്കാനുള്ള ബാധ്യത ഒരു സമൂഹജീവിയായ വ്യക്തിക്കുണ്ട്. അപ്പോള്‍ അത്തരമൊരു മാതൃകാപരമായ പ്രവര്‍ത്തി ചെയ്ത മകനെയാണ് അച്ഛന്‍ ഏറ്റവും കൂടുതല്‍ പ്രശംസിച്ചതും കാര്യങ്ങളുടെ ചുമതല ഏല്‍പ്പിച്ചതും.  
നമ്മളെല്ലാവരും ജീവിതത്തിന്റെ പരിശ്രമത്തില്‍ വിജയിച്ച അനവധി പേരുടെ കഥകള്‍ കേട്ടിട്ടുണ്ടാകും. ഒരു പക്ഷേ നമ്മള്‍ കേട്ടിട്ടുള്ളവരില്‍ വിവേകാനന്ദസ്വാമികള്‍, നാരായണഗുരുദേവന്‍ ഇവരെല്ലാവരും ഉണ്ടാകും അവരുടെ ജീവിതം വിജയകരമായിരുന്നു എന്ന് എല്ലാവരും പറയും. എന്നാല്‍ അത്തരം മഹത്തുക്കള്‍ സ്വന്തം ജീവിതത്തിന് വേണ്ടി എന്താണ് ചെയ്തത്? നാരായണ ഗുരുദേവനോ വിവേകാനന്ദസ്വാമികളോ ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ഒരു വാര്‍ഡ് മെമ്പര്‍ ആവുകയോ പോലും ചെയ്തിട്ടില്ല. സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി ഒരു നേട്ടവും ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല, പണം സമ്പാദിച്ചിട്ടില്ല. പക്ഷേ അവര്‍ ആര്‍ജ്ജിച്ച അറിവും കഴിവും വ്യക്തിത്വവും എല്ലാം അവര്‍ മറ്റുള്ളവര്‍ക്ക് നല്‍കി.

കൃഷ്ണന്‍ കാട്ടിയ മാതൃക

‘ത്വദീയം വസ്തു ഗോവിന്ദം തുഭ്യമേവ സമര്‍പയേ’ എന്നൊരു മഹദ് വാക്യമുണ്ട്.  അല്ലയോ ഭഗവാനേ എല്ലാം അങ്ങയുടേതാണ്, അതിനാല്‍ ഇതെല്ലാം അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. എന്ന് സാരം. എല്ലാം നമുക്ക് ഈശ്വരന്‍ നല്‍കുന്നതാണ്. അത് നമ്മള്‍ മാത്രം അനുഭവിക്കേണ്ടതല്ല. മറ്റുള്ളവര്‍ക്കും കൊടുക്കണം. ഇതാണ് മഹത്തുക്കള്‍ നമ്മളെ പഠിപ്പിച്ചിട്ടുള്ളത്. നമ്മളെല്ലാം മാതൃകയാക്കിയിട്ടുള്ള കൃഷ്ണഭഗവാന്‍ എന്താണ് ചെയ്തത്? അദ്ദേഹത്തിന്റെ കഴിവും സാമര്‍ത്ഥ്യവും എല്ലാം ലോകനന്മയ്ക്കായി ഉപയോഗിച്ചു. സ്വയം ദുഃഖം സഹിച്ചുകൊണ്ടാണ് അദ്ദേഹം ഇതെല്ലാം ചെയ്തത്. എന്തെന്തൊക്കെ സംഘര്‍ഷങ്ങളായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തില്‍, എന്തെല്ലാം കഷ്ടപ്പാടുകളായിരുന്നു. അതെല്ലാം സഹിച്ചു. ധര്‍മ്മ രക്ഷ ചെയ്യാന്‍, സാധുക്കളെ സംരക്ഷിക്കാന്‍ അദ്ദേഹം ദുഷ്ടന്മാരെ ഇല്ലാതാക്കി. ജനിച്ചതു തന്നെ കാരാഗൃഹത്തില്‍ ആയിരുന്നു. അച്ഛനോടും അമ്മയോടും ഒപ്പം അധിക സമയം നില്‍ക്കാന്‍ സാധിച്ചില്ല.  എന്നാല്‍ അതിന് അവസരം വന്നപ്പോഴേക്കും ജരാസന്ധന്റെ ആക്രമണമുണ്ടായതോടെ അവിടെ നിന്ന് ദ്വാരകയിലേക്ക് പോകേണ്ടി വന്നു. പിന്നീട് ലോകഹിതത്തിനായിട്ട് പഞ്ചപാണ്ഡവരുടെ കൂടെ ചേര്‍ന്ന് യുദ്ധത്തിന് മാര്‍ഗ്ഗദര്‍ശനം കൊടുക്കേണ്ടി വന്നു. കഴിവുകള്‍ അനവധി ഉണ്ടായിരുന്നെങ്കിലും വ്യക്തിപരമായി ഒരു സുഖസൗകര്യങ്ങളും നേടാനോ, അതിനു വേണ്ടി പരിശ്രമിക്കാനോ ഭഗവാന്‍ ശ്രീകൃഷ്ണന് സാധിച്ചിട്ടില്ല. സമ്പൂര്‍ണ്ണ ജീവിതവും ഭഗവാന്‍ ലോകസുഖത്തിനും നന്മയ്ക്കും വേണ്ടിയാണ് നല്‍കിയത്. ഇതുപോലെ നമ്മള്‍ സ്വയം വളരണം. നമ്മുടെ വീടിനെ ഏറ്റവും നല്ല നിലയില്‍ വളര്‍ത്തിയെടുക്കണം. അതോടൊപ്പം നമ്മുടെ നാടിനെക്കൂടി ലോകത്തിനു മുന്‍പില്‍ ഉയര്‍ത്തിയെടുക്കണം.
നമ്മളെല്ലാവരും ജനിച്ചിട്ടുള്ള ഈ ദേശം മഹത്തരമാണ്. ഇവിടെ ജനിച്ചിട്ടുള്ള ചന്ദ്രശേഖര്‍ ആസാദും സുഭാഷ് ചന്ദ്രബോസുമെല്ലാം ഇന്ന് സ്മരിക്കപ്പെടുന്നത്, മാതൃകാപുരുഷന്മാരായി നമ്മുടെ മുന്‍പില്‍ ഉയര്‍ന്നു നില്‍ക്കുന്നത് സ്വന്തം സുഖത്തിന് വേണ്ടി ജീവിച്ചതുകൊണ്ടല്ല, സ്വജീവിതം ലോകനന്മയ്ക്കുവേണ്ടി സമര്‍പ്പിച്ചവരായതുകൊണ്ടാണ്.

നല്ലവരായാല്‍ മാത്രം പോരാ

ലോകത്തിനു മുന്‍പില്‍ ഭാരതമിന്ന് വളരെ മാനിക്കപ്പെടുന്ന ഒരു രാഷ്ട്രമാണ്. നമ്മള്‍ ലോകത്തിന്റെ ഏതു ഭാഗത്ത് പോയാലും വലിയ മാന്യതയും അംഗീകാരവും ലഭിക്കുന്നുണ്ട്. ഭാരതത്തിലുള്ളവര്‍ ധര്‍മ്മിഷ്ഠരാണ്, തത്വജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ ജീവിക്കുന്നവരാണെന്ന് അവര്‍ നമ്മളെക്കുറിച്ച് പറയുന്നു. അത്തരത്തില്‍ വലിയൊരു അംഗീകാരം നമുക്ക്, ഭാരതത്തിന് ലഭിക്കുന്ന ഒരു കാലമാണ്. ഇതുപോലെ സാമ്പത്തികമായും മറ്റു മേഖലകളിലും ഭാരതം അത്യന്തം വേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്. നമ്മളെ വന്ന് ആക്രമിച്ചവരുടെ നാട്ടില്‍ പോയി അവരെ പാഠം പഠിപ്പിക്കാനുള്ള കരുത്ത് ഇന്ന് നമ്മള്‍ ആര്‍ജ്ജിച്ചു കഴിഞ്ഞു. ഒരുകാലത്ത് ഇതായിരുന്നില്ല അവസ്ഥ. ചൈന നമ്മെ ആക്രമിച്ച സമയത്ത് വേണ്ടവണ്ണം പ്രതികരിക്കാനും തിരിച്ചടി നല്കാനും സാധിക്കാതെ നമ്മള്‍ കീഴ്‌പ്പെട്ടു കാടുക്കുകയാണ് ചെയ്തത്. മഹാരാഷ്ട്രയിലെ പണ്ഡിതനായ ഒരു സാഹിത്യകാരന്‍ അമേരിക്കയില്‍ അക്കാലത്തു പോയതിന്റെ അനുഭവം എഴുതിയിട്ടുണ്ട്. ചൈന യുദ്ധത്തില്‍ ഭാരതം പരാജയപ്പെട്ടതിനു ശേഷം അദ്ദേഹത്തിന്റെ അമേരിക്കന്‍ യാത്രക്കിടയില്‍ അവിടെ ഒരു നാടകം കാണാന്‍ ഇടയായി. ആ നാടകത്തില്‍ സ്റ്റേജില്‍ ഒരാള്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വേഷമിട്ട് വന്നിരിക്കുന്നു. മറ്റൊരാള്‍ കെന്നഡിയുടെ വേഷത്തിലും. നെഹ്‌റുവിന്റെ വേഷം കെട്ടിയ ആള്‍ കെന്നഡി വേഷം കെട്ടിയ ആളോട് പറയുകയാണ് ‘എന്റെ കെന്നഡി മാമ എന്നെ ഒന്നു രക്ഷിക്കണേ ഞാന്‍ വളരെ കഷ്ടത്തിലാണ് എന്നെ ഇവിടെ എല്ലാവരും കൂടി പിച്ചുന്നു, കുത്തുന്നു’ എന്നൊക്കെ ഒരു കുട്ടി കരയുന്നതു പോലെ കാണിക്കുകയും സദസ്സ് മുഴുവനും അതുകണ്ട് ചിരിക്കുകയും ചെയ്യുന്ന ദയനീയ ചിത്രം അദ്ദേഹത്തിന് കണ്ടു.  ഇന്ന് അത്തരം ഒരു ദുസ്ഥിതിയില്‍ അല്ല നമ്മുടെ നാട്. നമ്മുടെ നാട് ഇന്ന് ലോകത്തിനു മുന്‍പില്‍ കരുത്തോടു കൂടി നില്‍ക്കുന്നു. എന്നാല്‍ നമ്മളോരോരുത്തരും നമുക്കും നമ്മുടെ കുടുംബത്തിനും മാത്രം സുഖമുണ്ടാകണം എന്ന് വിചാരിച്ചാല്‍ നമുക്ക് അത് ഭാവിയില്‍ നഷ്ടപ്പെടും. നല്ലവരായി ജീവിച്ചതുകൊണ്ട് മാത്രം കാര്യമില്ല. കാശ്മീരിലെ ജനങ്ങള്‍ വലിയ ബുദ്ധിമാന്മാരായിരുന്നു. സ്വന്തം കുടുംബം വളര്‍ത്തിയവരായിരുന്നു സമ്പത്തുണ്ടാക്കിയവരായിരുന്നു പക്ഷേ അവര്‍ക്ക് ആ നാട്ടില്‍ നിന്ന് ഓടി തെരുവോരങ്ങളില്‍ അഭയം പ്രാപിക്കേണ്ടിവന്നു. കാരണം അവര്‍ നാടിനെപ്പറ്റി ചിന്തിച്ചില്ല. നാടിന്റെ സുരക്ഷിതത്വത്തെപ്പറ്റി ചിന്തിച്ചില്ല. അതുകൊണ്ട് നല്ലവരായതുകൊണ്ട് മാത്രം കാര്യമില്ല. സമ്പന്നരായതുകൊണ്ടും മാത്രം കാര്യമില്ല. സമൂഹത്തിന് വേണ്ടിക്കൂടി, ദേശത്തിന് വേണ്ടിക്കൂടി നിലനില്‍ക്കുന്നവരാകണം.

നമ്മുടെ ഭാരതം മഹത്തരം

നമ്മളെല്ലാവരും ഈ ഭാരതത്തില്‍ ജനിച്ചു. നമുക്ക് ഭാരതത്തില്‍ നിന്ന് ഭാരതത്തിന്റേതായ സംസ്‌കാരം ലഭിച്ചു. ഇന്ന് ലോകത്തിനു മുന്‍പില്‍ ഭാരതീയരെന്ന മാന്യത നമുക്കുണ്ട്. സുജലയും സുഫലയും മലയജശീതളയുമായ മനോഹരിയായ അമ്മയുടെ മടിത്തട്ടില്‍ ആണ് നമ്മള്‍ ജനിച്ചത്. രാമനും കൃഷ്ണനും ജനിച്ച പുണ്യഭൂമിയാണിത്. അങ്ങനെയുള്ള ഈ ഭാരതമാതാവിന്റെ അഭിമാനം, സുരക്ഷിതത്വം ഇതെല്ലാം നമ്മള്‍ സംരക്ഷിക്കണം. നമുക്ക് മണ്ണും ജലവും സര്‍വ്വവിധ അഭീഷ്ടങ്ങളും നല്‍കുന്നതായ ഈ അമ്മയോടുള്ള കടമ നമ്മള്‍ നിറവേറ്റണം. നമ്മള്‍ സ്വാര്‍ത്ഥത്തിന് വേണ്ടി ജീവിച്ചാല്‍ പോരാ. നമുക്ക് വെള്ളവും മണ്ണും നല്‍കുന്ന ഭാരതമാതാവിന് മുന്‍ഗണന നല്‍കി ഭാരതത്തിനുള്ളതെല്ലാം നാം തിരിച്ചുനല്‍കണം. വലിയ വിപത്തുകള്‍ വന്നു ചേരുമ്പോള്‍ നമ്മളെത്തന്നെ മറന്നുകൊണ്ട് ഈ നാടിനെ രക്ഷിക്കാനിറങ്ങണം. ശ്രീരാമചന്ദ്ര ഭഗവാന്‍ ഈ നാട്ടില്‍ തന്നെ ജനിച്ച് നമ്മുടെ മുന്‍പില്‍ ചില മാതൃകകള്‍ കാണിച്ചിട്ടുണ്ട്. അദ്ദേഹം സമൂഹത്തിനു വേണ്ടി പതിനാല് വര്‍ഷം തന്റെ രാജകീയ ഭരണവും സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് വനത്തില്‍ അലയുകയായിരുന്നു. ധര്‍മ്മ രക്ഷയ്ക്കുവേണ്ടി സ്വന്തം സുഖങ്ങള്‍ ഉപേക്ഷിച്ച് നാടിന്റെ നന്മയ്ക്കുവേണ്ടി ജീവിച്ച അനവധി പേരുടെ കഥകള്‍ നമ്മെ നയിക്കുന്നുണ്ട്. ആ കഥകളില്‍ നിന്ന് പ്രേരണ നേടി വളരുകയും കുടുംബത്തെ ശക്തിപ്പെടുത്തുകയും അതേ സമയത്ത് എന്റെ നാടും കരുത്തുള്ളതാകണം എന്ന കാഴ്ചപ്പാട് പുലര്‍ത്തുകയും വേണം. എങ്കില്‍ മാത്രമേ കുടുംബവും നമ്മളും സുരക്ഷിതരായിരിക്കുകയുള്ളൂ.

നാളെയുടെ നായകര്‍

ഈ കാര്യങ്ങള്‍ അടിവരയിട്ടു പറയുന്നതിന് കാരണം വരുന്ന പത്തു പതിനഞ്ച് കൊല്ലം കൊണ്ട് നിങ്ങള്‍ ഈ നാടിന്റെ ചുമതല ഏറ്റെടുക്കേണ്ടവരാണ്. ഈ നാടിനെ പുരോഗതിയിലേക്ക് നയിക്കുക എന്നുള്ള കര്‍ത്തവ്യം നിങ്ങളുടെ ചുമലില്‍ ആണ്. അതിന് ഇപ്പോഴേ തയ്യാറെടുക്കണം. നമ്മുടെ മുന്‍പില്‍ ഈ പ്രായത്തില്‍ നല്ലതും ചീത്തയുമായ അനേകം കാര്യങ്ങള്‍ കടന്നുവരും. നമുക്ക് നല്ല സംസര്‍ഗ്ഗങ്ങള്‍ മാത്രമല്ല ഉണ്ടാവുക നമുക്ക് സമൂഹത്തില്‍ മറ്റു പല ദോഷങ്ങളും ഇന്ന് ഉണ്ട്. അതുകൊണ്ട് നമുക്ക് സംസ്‌കാരസമ്പന്നമായി ജീവിക്കാനുള്ള അനുകൂലമായ സാഹചര്യം മാത്രമല്ല സമൂഹത്തിലുള്ളത് എന്ന് നമ്മള്‍ മനസ്സിലാക്കണം. മാരകങ്ങളായ മയക്കുമരുന്നിന്റേയും ദുര്‍ജ്ജനങ്ങളുടെയും സാന്നിധ്യം നമ്മുടെ ജീവിതത്തില്‍ കടന്നു വരും. അത് മനുഷ്യ ജീവിതത്തെ മലിനമാക്കും. അതുകൊണ്ട് വ്യക്തിപരമായി, നമ്മുടെ കുടുംബത്തെയൊക്കെ കരുതി മനസ്സിന് സന്തോഷം നല്‍കുന്ന രീതിയില്‍ വേണം ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാന്‍. അതിന് വളരെ ശ്രദ്ധാപൂര്‍വ്വം നമ്മള്‍ നടക്കണം. ഒരു തവണ ഇത്തരത്തില്‍ മാലിന്യങ്ങളില്‍, തെറ്റായ വഴികളില്‍ വീണു പോയാല്‍ അതില്‍ നിന്ന് രക്ഷപ്പെടുന്നത് പ്രയാസമാണ്. അതുകൊണ്ട് ദേശത്തിന്റെ പുതിയ തലമുറ എന്ന നിലയില്‍ നമ്മള്‍ ഈ ദേശത്തിനു വേണ്ടി  നന്മകള്‍ ജീവിതത്തില്‍ ചേര്‍ത്തു വെച്ച് കഠിനമായി പ്രവര്‍ത്തിക്കണം. ഭാരതീയ സംസ്‌കാരമനുസരിച്ച് ഈ പ്രായത്തിലുള്ളവര്‍ക്ക് ബ്രഹ്‌മചാരികള്‍ എന്നാണ് പറയുക. ജീവിതത്തില്‍ പുതിയ പുതിയ കാര്യങ്ങള്‍ പഠിക്കാനായിരിക്കണം പരിശ്രമം. നന്മ ജീവിതത്തോട് ചേര്‍ത്തു വയ്ക്കണം. മോശം കാര്യങ്ങള്‍ ഒഴിവാക്കണം. ഓരോ വ്യക്തികളിലും കഴിവ് വ്യത്യസ്തമായിരിക്കും. പക്ഷേ അവനവന്റെ കഴിവിന് അനുസരിച്ച് വളരാനാണ് ശ്രമിക്കണ്ടത്. കൃഷ്ണ ഭഗവാന്‍ ഗോവര്‍ദ്ധന പര്‍വ്വതം ഉയര്‍ത്തിയത് അദ്ദേഹത്തിന്റെ വിരലിലാണ്. ഗോകുലവാസികളെല്ലാവരും അവരവരുടെ ചുള്ളിക്കമ്പുകള്‍ ഈ ഗോവര്‍ദ്ധനം ഉയര്‍ത്താനായി പിടിക്കുംവരെ ഭഗവാന്‍ അതിന് തയാറായില്ല. എല്ലാവരും ചേര്‍ന്നു കഴിഞ്ഞപ്പോള്‍ ഭഗവാന്‍ ഗോവര്‍ദ്ധന പര്‍വ്വതം ഉയര്‍ത്തി. നമ്മള്‍ ഒറ്റയ്ക്കല്ല ചെയ്യേണ്ടത്. എല്ലാവരും ചേര്‍ന്ന് ചെയ്യേണ്ടതാണെന്ന് ഭഗവാന്‍ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ സഹകരണത്തോടെ നമ്മുടെ ഈ നാടിനെ നന്മയിലേക്ക് കൊണ്ടുപോകണം. നമ്മളിലെ ദോഷങ്ങളെ ഉപേക്ഷിച്ച് ഗുണസമ്പന്നരായി തീരണം.

ദൈവിക സമ്പത്തും ആസുരീ സമ്പത്തും

ഭഗവത്ഗീതയുടെ പതിനാറാം അധ്യായത്തിന്റെ ആദ്യഭാഗത്തു ‘അഭയം സത്വസംശുദ്ധിര്‍…’ എന്നു തുടങ്ങുന്ന ശ്ലോകങ്ങളിലൂടെ ദൈവിക സമ്പത്തിനെ വര്‍ണ്ണിക്കുന്നു. ചിലപ്പോള്‍ ചിന്തിക്കും ഇത്രയും വലിയ ഗുണങ്ങള്‍ നമുക്ക് നേടാനായി സാധിക്കുമോ എന്ന്. നമ്മള്‍ കൃഷ്ണ ഭഗവാനൊന്നുമല്ലല്ലോ. ഒറ്റയടിക്ക് നമുക്ക് കൃഷ്ണ ഭഗവാന്‍ ആവാന്‍ പറ്റുമോ. എന്നാല്‍ നമ്മള്‍ പരിശ്രമിച്ച് പരിശ്രമിച്ച് നമുക്ക് ഈ സദ്ഗുണങ്ങളെ വളര്‍ത്തുവാന്‍ സാധിക്കും.
ഒരു ഗ്രാമത്തില്‍ ഒരു മനുഷ്യന്‍ ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പക്കല്‍ വെളിച്ചം പകരുന്ന ടോര്‍ച്ച് ഉണ്ടായിരുന്നു. കുറച്ച് ആളുകള്‍ അദ്ദേഹത്തിനോട് വന്നു ചോദിച്ചു ഇവിടെ ഇരുന്ന് എന്തുചെയ്യുകയാണ് എന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു. എനിക്ക് ആ മലനിരകളിലോട്ട് പോകണം. ഇരുട്ടല്ലേ? എങ്ങനെ പോകും? അപ്പോള്‍ ആളുകള്‍ അദ്ദേഹത്തോട് ചോദിച്ചു താങ്കളുടെ പക്കല്‍ വെളിച്ചം ഉണ്ടല്ലോ. അപ്പോള്‍ അദ്ദേഹം പറഞ്ഞു ഈ വിളക്കിന്റെ പ്രകാശം കേവലം പത്തടി മാത്രമേ ഉണ്ടാകൂ. ആ മലനിരകള്‍ വളരെ ദൂരെയല്ലേ. അപ്പോള്‍ അവര്‍ അയാളോട് പറഞ്ഞു. താങ്കള്‍ നടക്കുവാന്‍ തുടങ്ങൂ. നടക്കുംതോറും താങ്കളുടെ മുന്‍പിലെ പ്രകാശം പരന്നുവരും.
‘യോജനാനാം സഹസ്രാണി ശനൈര്‍ഗച്ഛേത് പിപീലിക’. ഉറുമ്പ് ചെറിയ ചെറിയ കാലടികള്‍ വെച്ച് ഒരു നാട്ടില്‍ നിന്ന് മറ്റൊരു നാട്ടിലേക്ക് വരെ എത്തിച്ചേരുന്നു. തുടങ്ങിയാല്‍ മാത്രമേ മുന്നോട്ടു പോകുവാന്‍ സാധിക്കുകയുള്ളൂ. പരിശ്രമിച്ചില്ലെങ്കില്‍ സര്‍വ്വശക്തനായ ഗരുഡന് പോലും മുന്നോട്ടുപോകാന്‍ സാധ്യമല്ല. അതിനാല്‍ ഈ ഗുണസമ്പത്തില്‍ മുന്നോട്ടുപോകാന്‍ പരിശ്രമസന്നദ്ധമായിട്ടുള്ള എന്താണ് ഉള്ളതെന്ന് നോക്കുക. ‘ദയാ ഭൂതേഷ്വലോലുപ്ത്വം മാര്‍ദവം ഹ്രീരചാപലം’ ഇത് നമുക്ക് ഏവര്‍ക്കും പരിശ്രമിക്കാവുന്നതാണ്. ‘അചാപലം’ എന്നതിന്റെ അര്‍ത്ഥം ഉറച്ചു നില്‍ക്കുക എന്നതാണ്. ദൃഢനിശ്ചയത്തോടു കൂടി നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുക. എന്റെ ജീവിതം നന്മനിറഞ്ഞതായിരിക്കണം. ആയതിനാല്‍ എന്റെ കുടുംബം നല്ലതായിത്തീരും. അങ്ങനെ എന്റെ രാജ്യവും നല്ലതായിത്തീരും എന്ന ദൃഢനിശ്ചയം എടുക്കണം. അതുകൊണ്ട് എല്ലാ തിന്മകളില്‍ നിന്നും അകന്ന്, സ്വാര്‍ത്ഥതയില്‍ നിന്നും ഭോഗത്തില്‍ നിന്നും അകന്നു നിന്ന്, നിഷ്ഠയോടെ ജീവിക്കും അതാണ് അചാപലം. ഇങ്ങനെ ജീവിക്കുമ്പോള്‍ ജീവിതം ഒരു തപസ്സായി മാറുന്നു. കഠിനഹൃദയനും അഹങ്കാരിയും ആകാതെ നോക്കണം. സ്വഭാവത്തില്‍ മാര്‍ദ്ദവം വേണം, സോഫ്റ്റ് നേച്ചര്‍  ആവണം. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലാവണം ജീവിതത്തില്‍ മുന്നോട്ടുപോകേണ്ടത്. ഇതിനെയാണ് കര്‍മ്മകൗശലം എന്നു പറയുന്നത്. നമ്മള്‍ കര്‍മ്മം ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവരുത്.
‘ഹ്രീ’ – തിന്മ ചെയ്യരുത് എന്നുള്ള അവബോധം. ആളുകള്‍ പറയും ഡ്രഗ്സ്, മദ്യം ഉപയോഗിക്കൂ എന്ന്. പക്ഷേ അത് തെറ്റാണ് എന്നുള്ള അവബോധം വേണം. വിദേശത്തു പോകുന്ന തന്റെ മകനോട് ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ അമ്മ പറഞ്ഞു കൊടുക്കുന്നു. മകന്‍ അത് പാലിക്കുന്നു. തെറ്റിലേക്ക് പോകില്ല എന്ന് ഒരു മനുഷ്യന്‍ തീരുമാനിച്ചാല്‍ ഒരിക്കലും അവന്‍ തെറ്റു ചെയ്യില്ല. തെറ്റും ശരിയും തിരിച്ചറിയാനുള്ള വിവേകം മനുഷ്യന് വേണം. വീട്ടിലെ മുതിര്‍ന്നവര്‍, ഗുരുജനങ്ങള്‍, മിത്രങ്ങള്‍ ഇവരിലൂടെ അല്ലെങ്കില്‍, ഇവരുടെ സഹായത്താല്‍ ഈ വിവേകം വളര്‍ത്തിയെടുക്കാന്‍ സാധിക്കും. സത്സംഗത്തില്‍ ഉള്‍പ്പെടുക, നല്ല മിത്രങ്ങളെ സമ്പാദിക്കുക. എന്നാല്‍ ഒരിക്കലും നമ്മള്‍ തിന്മയിലേക്ക് പോകുകയില്ല.
മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസ്സിലാക്കി സഹായിക്കാനുള്ള മനസ്സ് ഉണ്ടാവണം. ഒന്നിനോടും അമിതമായ ആസക്തി വയ്ക്കരുത്. പായസം നല്ല രുചിയുള്ളതാണ്. പക്ഷെ വളരെയധികം കഴിച്ചാല്‍ പ്രമേഹം ഉണ്ടാകാന്‍ സാധ്യതയുണ്ട്. എല്ലാ കാര്യത്തിലും നമ്മള്‍ സംയമനം പാലിക്കണം. നന്മ ചെയ്യുമ്പോഴും ഈ സംയമനം പാലിക്കണം. ഇത്തരം ലളിതമായ കാര്യങ്ങള്‍ നമുക്ക് ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ സാധിക്കും.
‘ദയാ ഭൂതേഷ്വലോലുപ്ത്വം മാര്‍ദവം ഹ്രീരചാപലം’ അവിടെ നിന്ന് തുടങ്ങി ബാക്കിയുള്ള എല്ലാ ചീത്ത പ്രഭാവങ്ങളില്‍ നിന്നും മുക്തരായി ജീവിതത്തില്‍ നല്ല ചിട്ടകള്‍ സ്വീകരിച്ച് കാര്യക്ഷമതയുള്ള വ്യക്തികളായി തീരാന്‍ സാധിക്കും. അങ്ങനെ നമ്മുടെ കുടുംബങ്ങളിലും സംസ്‌കാരവും ദേശഭക്തിയുമുറയ്ക്കും.
നിങ്ങള്‍ ചെറിയ കുട്ടികളായതിനാല്‍ കുടുംബത്തില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കില്ല എന്ന് വിചാരിക്കരുത്. നിങ്ങളുടെ പ്രവര്‍ത്തികള്‍ക്കും കുടുംബത്തില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കും. അങ്ങനെ നിങ്ങള്‍ കാരണം നിങ്ങളുടെ കുടുംബവും നന്നാകും. നമ്മുടെ രാജ്യം കൂടുതല്‍ സമ്പന്നവും കൂടുതല്‍ ഐശ്വര്യമുള്ളതും വൈഭവപൂര്‍ണവും ശക്തിശാലിയും ആയിത്തീരുവാനായി പ്രവര്‍ത്തിക്കുകയും അതിനുവേണ്ടി നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും ചെയ്യും. ഇപ്പോള്‍ തന്നെ ഈ ദൃഢനിശ്ചയം എടുത്ത് ദൈവിക ഗുണങ്ങളുടെ സമ്പത്ത് ഉപയോഗിച്ചും അസുരഗുണങ്ങളില്‍ നിന്ന് അകന്നു നിന്നും പ്രവര്‍ത്തിച്ചാല്‍ നമ്മുടെ ജീവിതവും നന്മ നിറഞ്ഞതായിത്തീരും, കുടുംബവും നന്മ നിറഞ്ഞതാകും. അതോടൊപ്പം നമ്മുടെ രാജ്യവും ‘വിശ്വഗുരു’ ആയി തീര്‍ന്ന് ലോകത്തോടു പറയും വരൂ… ഞങ്ങളുടെ ഈ ജെന്‍ സീയെ നോക്കൂ ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ മുതിര്‍ന്ന പൗരന്മാരായി എങ്ങനെയാണ് ജീവിക്കാന്‍ പോകുന്നത് എന്ന് നോക്കൂ… ജീവിതം എങ്ങനെയായിരിക്കണം എന്ന് ഇവരില്‍ നിന്ന് പഠിക്കൂ.
ഓരോ മനുഷ്യനും നല്ല വ്യക്തിയായി തീരുന്നതോടൊപ്പം നല്ല ഒരു കുടുംബവും വാര്‍ത്തെടുക്കണം അതിന്റെ അടിത്തറയില്‍ ആണ് ഒരു രാജ്യം നിലനില്‍ക്കേണ്ടത്. ഇതിനായി നമ്മള്‍ ഇപ്പോള്‍ തന്നെ നിശ്ചയം എടുക്കണം. എന്റെ ജീവിതം എങ്ങനെയായിരിക്കണം, തിന്മകളില്‍ നിന്ന് അകന്നു നില്‍ക്കണം, നന്മ നിറഞ്ഞ പ്രവര്‍ത്തികളില്‍ പങ്കാളിയായി തന്റെയും തന്റെ കുടുംബത്തിന്റേയും അതോടൊപ്പം തന്റെ രാജ്യത്തിന്റേയും പുരോഗതിക്കായി ആദര്‍ശ പൂര്‍ണ്ണമായ ജീവിതശൈലിയോടെ മുന്നോട്ടു പോകണമെന്ന ദൃഢനിശ്ചയത്തോടു കൂടി ഈ ശിബിരത്തില്‍ പങ്കെടുക്കണം. 

ShareTweetSendShareShare

Latest from this Category

സര്‍സംഘചാലക് പറയുന്നു… വിഭജനവും അഖണ്ഡ ഭാരതവും

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

2025 മാര്‍ച്ച് 21 മുതല്‍ 23 വരെ കര്‍ണാടകയിലെ ചെന്നഹള്ളി ജനസേവാ വിദ്യാകേന്ദ്രത്തില്‍ നടന്ന രാഷ്ട്രീയ സ്വയംസേവക സംഘം അഖിലഭാരതീയ പ്രതിനിധി സഭ അംഗീകരിച്ച പ്രമേയം

വിശ്വശാന്തിക്കും സമൃദ്ധിക്കും വേണ്ടി സമരസ, സംഘടിത ഹിന്ദു സമാജ നിർമാണം

ഹിന്ദുസമാജത്തിന്റെ പവിത്ര ശക്തിസാധന

നമുക്ക് യോഗേശ്വരനും ധനുർധരനും വേണം: ഡോ. കെ. രാധാകൃഷ്ണൻ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies