ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ അറ്റോർണി ജനറലായി നിയമിതനായതിൽ പ്രധാനമന്ത്രിയ്‌ക്കും കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജുവിനും ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കും നന്ദി അറിയിച്ച് ആർ വെങ്കിട്ടരമണി. തന്നിൽ വിശ്വാസം അർപ്പിച്ച കേന്ദ്ര സർക്കാരിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. തന്‍റെ ഉത്തരവാദിത്തം ഭയമോ പ്രീതിയോ ദുരുദ്ദേശ്യമോ കൂടാതെ ഏറ്റവും മികച്ച രീതിയിൽ നിർവഹിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മുൻ അറ്റോർണി ജനറലായിരുന്ന കെ കെ വേണുഗോപാൽ വ്യക്തിപരമായ കാരണങ്ങളാൽ രാജി വെച്ചതിന് പിന്നാലെയാണ് ആർ വെങ്കിട്ടരമണിയെ നിയമിച്ചത്. കേന്ദ്രമന്ത്രി ട്വിറ്ററിലൂടെയാണ് നിയമന വിവരം പുറത്തുവിട്ടത്. രാഷ്‌ട്രപതിയാണ് നിയമനം നടത്തിയത്.
1977-ലാണ് ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയതത്. തുടർന്ന് 1979-ൽ സുപ്രീം കോടതി അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. 1997-ൽ അദ്ദേഹത്തെ സുപ്രീം കോടതി മുതിർന്ന് അഭിഭാഷകനായി നിയമിച്ചു. 2010, 2013 വർഷങ്ങളിൽ ഇന്ത്യൻ ലോ കമ്മീഷൻ അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Discussion about this post