ന്യൂഡൽഹി : രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു പ്രത്യയശാസ്ത്രവും വച്ചുപൊറുപ്പിക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ആഭ്യന്തര, ദേശീയ സുരക്ഷയ്‌ക്കെതിരായ ഭീഷണികളോട് കേന്ദ്രസർക്കാരിന് സഹിഷ്ണുതയുണ്ടാകില്ല .
തീരദേശ സംസ്ഥാനമായ ഗുജറാത്തിന്‍റെ ആഭ്യന്തര സുരക്ഷ ഒരു പ്രധാന വിഷയമാണെന്നും തീരദേശത്തെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ച സംസ്ഥാന മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ആഭ്യന്തരവും ദേശീയവുമായ സുരക്ഷയെ സംബന്ധിച്ചിടത്തോളം, ഏത് തരത്തിലുള്ള ഭീഷണികൾക്കും കേന്ദ്രം സീറോ ടോളറൻസ് നയം തുടരും. ഞങ്ങളുടെ നിലപാടിനോട് പ്രതിബദ്ധതയോടെ ഞങ്ങൾ മുന്നോട്ട് പോകും. എല്ലാ ജാഗ്രതയോടെയും ആഭ്യന്തര സുരക്ഷ ശക്തമാക്കാൻ എല്ലാ കേന്ദ്ര സർക്കാർ ഏജൻസികളും തയ്യാറാണ്.
ഏത് പ്രത്യയശാസ്ത്രമോ സംഘടനയോ പ്രവർത്തനമോ അത് ജിഹാദിയോ ഐഎസ് പ്രത്യയശാസ്ത്രമോ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയോ ആകട്ടെ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ അപകടത്തിലാക്കും, അത്തരം പ്രവർത്തനങ്ങൾ ഞങ്ങൾ വെച്ചുപൊറുപ്പിക്കില്ല, അതിനെ പൂർണ്ണാമായി തകർക്കും.
ഒക്ടോബറിൽ ബെറ്റ് ദ്വാരകയിലെ തീരപ്രദേശത്ത് ഗുജറാത്ത് സർക്കാർ പൊളിച്ചുനീക്കിയ അനധികൃത നിർമാണത്തെ പരാമർശിച്ച് ഷാ പറഞ്ഞു, “രാജ്യത്തെ ഏതെങ്കിലും തീരപ്രദേശത്ത് അനധികൃത കൈയേറ്റം ഉണ്ടെങ്കിൽ. , അത് രാജ്യസുരക്ഷയ്‌ക്ക് അപകടമാണ്. മതത്തിന്റെ അടിസ്ഥാനത്തിൽ അനധികൃത കയ്യേറ്റം നടന്നാൽ അതിലേറെ വലിയ വിഷയമാണ്. ആഭ്യന്തര സുരക്ഷ ഒരു പ്രശ്നമാണ്. അസംബ്ലി തെരഞ്ഞെടുപ്പായാലും ദേശീയ തെരഞ്ഞെടുപ്പായാലും ഗുജറാത്ത് പോലൊരു തീരദേശ സംസ്ഥാനത്തിന് ഇത് വളരെ വലിയ പ്രശ്‌നമാണ്.
2001 ന് ശേഷം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിച്ചപ്പോൾ, നമ്മുടെ അതിർത്തികൾ സുരക്ഷിതമായി. ഒരു നുഴഞ്ഞുകയറ്റക്കാരനും പ്രവേശിക്കാൻ കഴിഞ്ഞില്ല . ഇനിയും ഇത്തരം ശക്തമായ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post