ജലന്ധര്‍: പാര്‍ട്ടിയില്‍ തന്നെ സസ്‌പെന്‍ഡ് ചെയ്ത കോണ്‍ഗ്രസ് തീരുമാനത്തെ സ്വാഗതം ചെയ്ത് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ്ങിന്‍റെ ഭാര്യയും പട്യാല എംപിയുമായ പ്രണീത് കൗര്‍. ‘അവര്‍ക്കെന്ത് തീരുമാനവുമെടുക്കാം, അതിനെയെല്ലാം ഞാന്‍ സ്വാഗതം ചെയ്യുന്നു, എന്തുകൊണ്ടാണ് അവര്‍ സസ്‌പെന്‍ഷനില്‍ നിര്‍ത്തിയതെന്നാണ് മനസ്സിലാകാത്തത്, പ്രണീത് കൗര്‍ പറഞ്ഞു.
കോണ്‍ഗ്രസ് എനിക്ക് മികച്ച അവസരങ്ങളാണ് തന്നത്, അതില്‍ അവരോടുള്ള കടപ്പാട് എനിക്കുണ്ട്. പക്ഷേ ജനങ്ങളാണ് എനിക്ക് കരുത്ത് തന്നത്. മറ്റെല്ലാം രണ്ടാം സ്ഥാനത്തേയുള്ളൂ, കൗര്‍ ട്വീറ്റ് ചെയ്തു.
സംസ്ഥാനത്ത് പ്രണീത് കൗര്‍ ബിജെപിയെ സഹായിക്കുന്നുവെന്ന പരാതികളെത്തുടര്‍ന്നാണ് അവര്‍ക്കെതിരെ നടപടിയെടുത്തതെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്‍റെ അച്ചടക്ക സമിതി സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു.
പ്രണീത് കൗര്‍ ബിജെപിയെ സഹായിക്കാന്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന് പിസിസി പഞ്ചാബ് പ്രസിഡന്റ് അമരീന്ദര്‍ സിംഗ് രാജ വാറിങ്ങാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി നല്‍കിയത്.
2022 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍, ബിജെപിയുടെ സഖ്യകക്ഷി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഭര്‍ത്താവ് അമരീന്ദര്‍ സിങ്ങിന് വേണ്ടി കൗര്‍ പ്രചാരണം നടത്തിയിരുന്നു.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)









Discussion about this post