കാഞ്ചീപുരം : തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറിച്ച് എട്ട് മരണം. മരിച്ചവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. കാഞ്ചീപുരത്തെ കുരുവിമലൈയില്‍ ഇന്നു ഉച്ചയോടെയാണ് അപകടമുണ്ടായത്.
സ്‌ഫോടനത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 10 പേരുടെ നില ഗുരുതരമെന്നാണ് വിവരം. പരിക്കേറ്റവരെ കാഞ്ചീപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉണങ്ങാനിട്ടിരുന്ന പടക്കങ്ങള്‍ തീപിടിച്ച് പെട്ടിത്തെറിച്ചതാണെന്നാണ് സൂചന. അഗ്‌നിരക്ഷാസേനയെത്തി തീ അണച്ചു. പ്രദേശത്ത് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)









Discussion about this post