പാട്‌ന: ബീഹാറില്‍ തുടരുന്ന അക്രമസംഭവങ്ങളില്‍കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശങ്ക പ്രകടിപ്പിച്ചു, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുമായി അദ്ദേഹം സംസാരിച്ചു. അക്രമത്തെ തുടര്‍ന്നുണ്ടായ സാഹചര്യം കൈകാര്യം ചെയ്യുന്നതിന് സംസ്ഥാന ഭരണകൂടത്തെ സഹായിക്കാന്‍ കൂടുതല്‍ അര്‍ദ്ധസൈനിക വിഭാഗങ്ങളെ ബീഹാറിലേക്ക് അയക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.
ബിഹാര്‍ സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് അധിക സേനയെ അയക്കുന്നത്. സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികള്‍ ഗവര്‍ണര്‍ അമിത് ഷായെ ധരിപ്പിച്ചു.


















