ഭോപാല്‍: തീവ്രവാദ ഗൂഢാലോചന കേസില്‍ ജബല്‍പൂരിലെ 13 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി. നിരോധിത ഭീകര സംഘടനയായ ജമാഅത്ത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശ് ഉള്‍പ്പെട്ട ഭോപ്പാല്‍ തീവ്രവാദ ഫണ്ടിങ് കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തീവ്രവാദ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവരെന്ന് സംശയിക്കുന്നവരുടെ കേന്ദ്രങ്ങളിലെല്ലാം റെയ്ഡുകള്‍ തുടരുമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മധ്യപ്രദേശ് പോലീസുമായി ഏകോപിപ്പിച്ച് എന്‍ഐഎയുടെ എട്ട് സംഘങ്ങള്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് റെയ്ഡ് ആരംഭിച്ചത്.
ജമാഅത്ത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശ് ഉള്‍പ്പെട്ട ഭോപ്പാല്‍ തീവ്രവാദ ഫണ്ടിങ് കേസില്‍ ഉത്തര്‍പ്രദേശിലെ രണ്ട് സ്ഥലങ്ങളില്‍ വ്യാഴാഴ്ച എടിഎസ് പരിശോധന നടത്തിയിരുന്നു. അതിന് രണ്ട് ദിവസത്തിന് ശേഷമാണ് മധ്യപ്രദേശില്‍ എന്‍ഐഎ റെയ്ഡ് ശക്തമാക്കിയത്.













