VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അമിത് ഷാ മണിപ്പൂരില്‍; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം നഷ്ടപരിഹാരം, ജോലി

VSK Desk by VSK Desk
30 May, 2023
in ഭാരതം
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍സിങ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതലയോഗം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍സിങ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതലയോഗം

Share
Tweet
SendTelegram

ഇംഫാല്‍: ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഭീതി പരത്തിയ മണിപ്പൂരിലെ പ്രദേശങ്ങളില്‍ സന്ദര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. അക്രമത്തിനിരകളായവര്‍ക്ക് ആശ്വാസമെത്തിക്കാനുള്ള നടപടകള്‍ വേഗം കൂട്ടണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥ തലയോഗത്തില്‍ ആഹ്വാനം ചെയ്തു. അക്രമം ഏറ്റവും നാശം വിതച്ച ചുരാചന്ദ്പൂരില്‍ ആഭ്യന്തരമന്ത്രി സന്ദര്‍ശിച്ചു. എംഎല്‍എ മാരുമായും രാഷ്ട്രീയ സാമൂഹ്യ നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തി. നാല് ദിവസം പൂര്‍ണമായി മണിപ്പൂരില്‍ ചെലവിട്ട് സമാധാന പ്രക്രിയകള്‍ക്ക് നേതൃത്വം നല്കുകയാണ് അമിത്ഷായുടെ ദൗത്യം.

ഇംഫാലില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെ വിന്യസിച്ചപ്പോള്‍

കുക്കി-മെയ്തിയ ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള അക്രമത്തിനിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ കേന്ദ്ര-മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിച്ചു. മരിച്ചവരുടെ കുടുംബത്തിലെ ഒരു അംഗത്തിനും ജോലിയും നല്‍കും. നഷ്ടപരിഹാരത്തുക കേന്ദ്രവും സംസ്ഥാനവും തുല്യമായി വഹിക്കുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച രാത്രി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനുമുള്ള സര്‍ക്കാര്‍ നടപടികളെ തടസ്സപ്പെടുത്തുന്നത് ഊഹാപോഹങ്ങളുടെ പ്രചരണങ്ങളും കിംവദന്തികളുമാണെന്നും അവ നിയന്ത്രിക്കാന്‍ പ്രത്യേക ടെലിഫോണ്‍ ലൈനുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കുന്നതിനും പെട്രോള്‍, എല്‍പിജി ഗ്യാസ്, അരി, മറ്റ് ഭക്ഷ്യ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ വന്‍തോതില്‍ ലഭ്യമാക്കുമെന്ന് ഉറപ്പാക്കാനും അമിത് ഷാ നിര്‍ദേശിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ തപന്‍ കുമാര്‍ ദേക എന്നിവരും അമിത് ഷായെ അനുഗമിക്കുന്നുണ്ട്.

മെയ് 3 ന് നാണ് ചുരാചന്ദ്പൂരില്‍ സംഘര്‍ഷം ആരംഭിച്ചത്. ഇതുവരെ കൊല്ലപ്പെട്ടത് എണ്‍പത് പേരാണ്. ഇതിനിടെ കുക്കികളുടെ മറവില്‍ തീവ്രവാദി സംഘടനകള്‍ നടത്തുന്ന സായുധാക്രമണവും പ്രശ്‌നമായി. കഴിഞ്ഞ ദിവസം നാല്പത് ഭീകരരെ സൈന്യം ഏറ്റുമുട്ടലിനിടയില്‍ കൊലപ്പെടുത്തിയിരുന്നു. 25 പേരെ അറസ്റ്റ് ചെയ്തു. വന്‍ ആയുധശേഖരവും പിടികൂടിയിരുന്നു.

Share9
Tweet
SendShareShare

Latest from this Category

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

Load More

പുതിയ വാര്‍ത്തകള്‍

ഗീതാ സ്വാധ്യായ സമിതി യോഗം: അന്തർദേശീയ ഭഗവദ് ഗീതാ സെമിനാർ 2027 ജനുവരി 2, 3ന് തിരുവനന്തപുരത്ത്

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

മാടായിപ്പാറ സംരക്ഷിക്കണം: ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ സമിതി മാടായിപ്പാറ സന്ദർശിച്ചു

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

അശോക് സിംഗാൾജി ജന്മശതാബ്ദി സ്മാരക കുടുംബ പ്രബോധന കേന്ദ്രം ലോകാർപ്പണ കർമ്മം നാളെ

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies