ന്യൂദല്‍ഹി: ഗുസ്തി താരങ്ങളായ ബജ്രംഗ് പുനിയയ്ക്കും വിനേഷ് ഫോഗട്ടിനും വിദേശ പരിശീലനത്തിന് അനുമതി നല്‍കി കേന്ദ്ര കായികമന്ത്രാലയം. പരിശീലനം കിര്‍ഗിസ്ഥാനിലും ഹംഗറിയിലുമാണ്. താരങ്ങള്‍ ജൂലൈ ആദ്യ വാരം വിദേശത്തേക്ക് തിരിക്കും. പരിശീലകന്‍ അടക്കം 7 പേര്‍ക്ക് ഒപ്പം പോകാനും അനുമതി നല്‍കി.
ബജ്രംഗ് പുനിയ കിര്‍ഗിസ്ഥാനിലെ ഇസ്സിക് കുളിലും വിനേഷ് ഫോഗത്ത് ഹങ്കറിയിലെ ബുഡാപെസ്റ്റിലുമാണ് പരിശീലനം നടത്തുക. ഏഷ്യന്‍ ഗെയിംസ്, ലോക ചാമ്പ്യന്‍ഷിപ്പ് എന്നിവ കണക്കിലെടുത്താണ് വിദേശ പരിശീലനം.
ഏഷ്യന്‍ ഗെയിംസ്, ലോക ചാമ്പ്യന്‍ഷിപ്പ് എന്നിവയ്ക്കായുള്ള സെലക്ഷനില്‍ പങ്കെടുക്കുകയാണ് പുനിയയും ഫോഗത്തും ലക്ഷ്യമിടുന്നത്. ചൈനയിലെ ഹാങ്ചൗവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനും സെര്‍ബിയിലെ ബെല്‍ഗ്രേഡില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനും മുന്നോടിയായി വിദേശ പരിശീലനം നടത്തണമെന്ന് താരങ്ങള്‍ സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.



![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post