ബെംഗളൂരു: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം ഉള്‍പ്പടെ കര്‍ണാടകയിലെ 358 ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ 65 വയസ് പിന്നിട്ടവര്‍ക്ക് ഇനി ക്യൂ നില്‍ക്കേണ്ടതില്ല. മുതിര്‍ന്ന പൗരന്മാര്‍ക്ക് ക്യൂവില്‍ നില്‍ക്കാനുള്ള ശാരീരിക ബുദ്ധിമുട്ടു പരിഗണിച്ചാണ് നടപടി. മുസ്‌റായ് (ദേവസ്വം) കമ്മിഷണര്‍ എച്ച്. ബസവരാജേന്ദ്രയാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.
ഓള്‍ ഇന്ത്യ ഹിന്ദു ടെംപിള്‍സ് അര്‍ച്ചക ഫെഡറേഷന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. കൊല്ലൂര്‍ മൂകാംബിക, മൈസൂരു ചാമുണ്ഡേശ്വരി, കൂക്കെ സുബ്രഹ്‌മണ്യ പോലുള്ള 202 എ കാറ്റഗറി ക്ഷേത്രങ്ങളിലും, 156 ബി കാറ്റഗറി ക്ഷേത്രങ്ങളിലുമാണ് സൗകര്യം. ഈ സൗകര്യം ലഭിക്കാന്‍ പ്രായം തെളിയിക്കുന്ന രേഖകളുമായി എത്തിയാൽ മതി.
Discussion about this post