ന്യൂദല്‍ഹി: രാജ്യ തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്കവും വെള്ളക്കെട്ടും ഇന്നും തുടരുകയാണ്. പഴയ റെയില്‍വേ പാലത്തിനടിയില്‍ യമുന നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളില്‍ 208.35 മീറ്ററായി തുടരുന്നു.
യമുന ബസാര്‍, രാജ്ഘട്ട്, ഐടിഒ, മജ്‌നു കാ ടില്ല, സിവില്‍ ലൈന്‍സ്, ഗീത കോളനി എന്നിവയുള്‍പ്പെടെ തലസ്ഥാനത്തെ പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്. വെളളിയാഴ്ച രാവിലെ സരായ് കാലെ ഖാന്‍ ടി-ജംഗ്ഷനു സമീപം എന്‍എച്ച്-24-ലും വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
അതേസമയം, വെള്ളം സാവധാനത്തില്‍ ഇറങ്ങുന്നതിനാല്‍ ജനങ്ങള്‍ക്ക് ഉടന്‍ ആശ്വാസം ലഭിക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ന്യൂദല്‍ഹിയില്‍ ഇന്ന് നേരിയ മഴയ്ക്കൊപ്പം ആകാശം മേഘാവൃതമായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Discussion about this post