ന്യൂഡൽഹി: പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന് പേരിട്ടതിന് പിന്നാലെ ട്വിറ്റര്‍ ബയോയില്‍ ഇന്ത്യ എന്നുള്ളത് ഭാരത് എന്ന് ചേര്‍ത്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. പഴയ ബയോയില്‍ ഹിമന്ത ബിശ്വ ശര്‍മ, അസം മുഖ്യമന്ത്രി, ഇന്ത്യ എന്നായിരുന്നു. ഇത് തിരുത്തി അസം മുഖ്യമന്ത്രി, ഭാരത് എന്നാക്കി മാറ്റി.
‘നമ്മുടെ സാംസ്കാരിക സംഘർഷങ്ങൾ എന്നും ഇന്ത്യയേയും ഭാരതത്തെയും സംബന്ധിച്ചായിരുന്നു. ബ്രിട്ടീഷുകാര്‍ നമ്മുടെ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നാക്കി മാറ്റി. കൊളോണിയല്‍ ആധിപത്യത്തിന്റെ അവശേഷിപ്പിക്കുകളില്‍ നിന്ന് സ്വയം മോചിപ്പിക്കാന്‍ നമ്മള്‍ പരിശ്രമിക്കണം. നമ്മുടെ പൂര്‍വികര്‍ ഭാരതത്തിനായാണ് പോരാടിയത്. ഭാരതത്തിനായി പ്രവര്‍ത്തിക്കുന്നത് ഞങ്ങളും തുടരും. ബി.ജെ.പി. ഭാരതത്തിനൊപ്പമാണ്.’ ഹിമന്ത ട്വിറ്ററില്‍ കുറിച്ചു.
Discussion about this post