VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ദുര്‍ഗാപൂജ എല്ലാവര്‍ക്കും ആഘോഷിക്കാവുന്നത്: കൊല്‍ക്കത്ത ഹൈക്കോടതി

VSK Desk by VSK Desk
26 August, 2023
in ഭാരതം
Share
Tweet
SendTelegram

കൊല്‍ക്കൊത്ത: ദുര്‍ഗാപൂജ മതപരമായ ആഘോഷമല്ലെന്നും എല്ലാവര്‍ക്കും ആഘോഷിക്കാവുന്നതാണെന്നും കൊല്‍ക്കത്ത ഹൈക്കോടതി. നഗരത്തിലെ പൊതുമൈതാനത്ത് ദുര്‍ഗാപൂജ ആഘോഷിക്കുന്നതിന് അനുമതി നല്കണമെന്ന് സംസ്ഥാനസര്‍ക്കാരിന് നിര്‍ദേശം നല്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ഏറ്റവും മതേതരമായ ആഘോഷങ്ങളില്‍ ഒന്നായി ദുര്‍ഗാപൂജയെ പരിഗണിക്കണമെന്ന് ജസ്റ്റിസ് സബ്യസാചി ഭട്ടാചാര്യ നിര്‍ദേശിച്ചു.  കൊല്‍ക്കത്ത ന്യൂ ടൗണ്‍ മേള ഗ്രൗണ്ടില്‍ ദുര്‍ഗാ ഉത്സബ് 2023 നടത്താന്‍ മനാബ് ജാതി കല്യാണ്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയ്ക്ക് അനുമതി നിഷേധിച്ചതിനെതിരായ പൊതുതാത്പര്യ ഹര്‍ജിയാണ്  കോടതി പരിഗണിച്ചത്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം പാര്‍ക്കുകള്‍, റോഡുകള്‍, നടപ്പാതകള്‍ മുതലായവയില്‍ ആരാധന നടത്താന്‍ ഹരജിക്കാര്‍ക്ക് അവകാശമില്ലെന്ന അധികൃതരുടെ വാദം കോടതി തള്ളി. പരക്കെ അറിയുന്നതുപോലെ ദുര്‍ഗാപൂജ സ്ത്രീശക്തിയുടെ ആരാധനയിലോ മതപരമായ വഴിപാടുകളിലോ മാത്രം ഒതുങ്ങുന്നതല്ല, അത് വ്യത്യസ്ത സംസ്‌കാരങ്ങളുടെ സമന്വയം കൂടിയാണ്. ആരാധനയ്ക്കപ്പുറം അതൊരു സാംസ്‌കാരികാഘോഷവും ഉത്സവവുമാണ്. അതിനാല്‍ മതപരമായ ചടങ്ങ് മാത്രമായി ദുര്‍ഗാപൂജയെ ചുരുക്കാന്‍ കഴിയില്ല. ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

സാധാരണ മേളകള്‍ നടത്താറുള്ള മൈതാനമാണ് ന്യൂ ടൗണ്‍ മേള ഗ്രൗണ്ടെന്നും അവിടെ ദുര്‍ഗാപൂജ നടത്തുന്നതില്‍ തടസമെന്താണെന്നും കോടതി ആരാഞ്ഞു. ദുര്‍ഗാപൂജ അനുവദിക്കുന്ന പോലീസിന് ഭാരമാകുമെന്ന വാദം അടിസ്ഥാനരഹിതമാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 എല്ലാ പൗരന്മാര്‍ക്കും സമാധാനപരമായും ആയുധങ്ങളില്ലാതെയും ഒത്തുകൂടാനും രാജ്യത്തുടനീളം സ്വതന്ത്രമായി സഞ്ചരിക്കാനും അവകാശമുണ്ടെന്ന് ഉറപ്പുനല്‍കുന്നു. അത് തടയാന്‍ ആര്‍ക്കുംഅവകാശമില്ലെന്ന് കോടതി പറഞ്ഞു.
അഭിഭാഷകരായ തരുണ്‍ജ്യോതി തിവാരി, സന്ദീപ് റേ, ഹിരണ്‍മോയ് ദേബ്നാഥ്, പോളി ബാനര്‍ജി, പരമിതാ ഡേ എന്നിവര്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടിയും രതുല്‍ ബിശ്വാസ്, ചന്ദന്‍ കുമാര്‍ മോണ്ട് എന്നിവര്‍ സംസ്ഥാനസര്‍ക്കാരിനുവേണ്ടിയും ഹ്രാജരായി.

Share1
Tweet
SendShareShare

Latest from this Category

ആർ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവർക്ക് അറസ്റ്റ് വാറണ്ട്

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പാര്‍ധി ഗോത്രമേഖലയില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളുമായി അമനോര; രാഷ്ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം : ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

ആർ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവർക്ക് അറസ്റ്റ് വാറണ്ട്

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

Load More

Latest English News

Outcry Against Government and Education Minister Over Teacher’s Suspension

Travancore Devaswom Board’s GST Order Comes as a Blow to Devotees

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies