കൊല്‍ക്കത്ത: നേപ്പാളിന്റെ തിരിച്ചറിയല്‍ രേഖയുമായി അനധികൃതമായി ഭാരതത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ചൈനക്കാരന്‍ പിടിയിലായി. ഇയാളെ സഹായിച്ചതിന് രണ്ട് നേപ്പാളികളും അറസ്റ്റിലായിട്ടുണ്ട്. ഖാരിബാരി മേഖലയിലെ പാനിതങ്കി അതിര്‍ത്തിയിലാണ് സംഭവം. ചൈനയിലെ ജിയഗാസി സ്വദേശിയായ ലി ഷിയകാങ് എന്നയാളാണ് അതിര്‍ത്തി രക്ഷാ സേനയുടെ പിടിയിലായത്. ഭക്തപൂര്‍ സ്വദേശി സഞ്ജീവ് സുവല്‍, തെപ്ലുജാങ് സ്വദേശി ചിത്രഗുപ്ത അധികാരി എന്നിവരാണ് അറസ്റ്റിലായ നേപ്പാളികള്‍.
മൂന്നുപേരെയും ഖരിബാരി പോലീസിന് കൈമാറി. ഇവരുടെ കാറും കസ്റ്റഡിയിലെടുത്തു.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)









Discussion about this post