ഗോവയിലെ ദേശീയ ഗെയിംസ് വേദിയിൽ പി.ടി.ഉഷ യ്ക്കൊപ്പം വിഐപികളായി 14 കുട്ടികൾ. കോട്ടയം പള്ളിക്കത്തോട് ഗ്രാമത്തിലെ കുട്ടിത്താരങ്ങളാണു ഗെയിംസ് വേദിയിൽ അതിഥികളായി എത്തിയത്. സൻസദ് ആദർശ് ഗ്രാം യോജന (സാഗി) പദ്ധതിയുടെ ഭാഗമായി, രാജ്യ സഭ എംപി കൂടിയായ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ ദത്തെടുത്ത ഗ്രാമമാണു പള്ളിക്കത്തോട്. നിലവാരമുള്ള കായിക വേദികൾ കുട്ടിത്താരങ്ങൾക്കു പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പി.ടി. ഉഷ ഇവരെ ഗോവ യിലെത്തിച്ചത്.
മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ബ്രഹ്മാനന്ദ്, ഒളിമ്പ്യ ന്മാരായ ഗഗൻ നാരംഗ്, ലിജോ ഡേവിഡ് തോട്ടാൻ, പി.രാമച ന്ദ്രൻ തുടങ്ങിയവരുമായി സംവദി ക്കാനും കുട്ടികൾക്കു സാധിച്ചു. റോൾബോൾ ഗെയിമിന്റെ ഉപ ജ്ഞാതാവ് രാജു ദാഭഡെയുമാ യി ആശയ വിനിമയം നടത്തിയ കുട്ടികൾ റോൾ ബോൾ പരിശീല നത്തിനുള്ള ശ്രമവും ആരംഭിച്ചു. പ്രധാന വേദികളിൽ രാജ്യാന്തര കായിക താരങ്ങൾക്കു ലഭിക്കുന്ന പരിഗണനയിൽ 2 ദിവസം ചെല വഴിക്കാൻ സാധിച്ചതിൽ കുട്ടിക ളും ഹാപ്പി.
4 മുതൽ 12 വരെ ക്ലാസ്സുക ളിൽ പഠിക്കുന്നവരാണ് സംഘ ത്തിലുണ്ടായിരുന്നത്. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പി ഗോവ സർവകലാശാല വൈസ് ചാൻസലർ ഹരിലാൽ മേനോൻ എന്നിവരും കുട്ടികൾക്ക് രാജ്ഭവനിലും
, യൂണിവേഴ്സിറ്റിയിലും സ്വീകരണമൊരുക്കി.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post