VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഭാരതത്തിന്റെ മണ്ണിൽ അലിഞ്ഞു ചേർന്നിരിക്കുന്നത് വേദമന്ത്രങ്ങളുടെ ശക്തമായ സ്പന്ദനങ്ങളാണെന്ന് മാതാ അമൃതാനന്ദമയി ദേവി

മൂന്നാമത് ലോക ഹിന്ദു കോൺഗ്രസിന് ബാങ്കോക്കിൽ തുടക്കമായി

VSK Desk by VSK Desk
24 November, 2023
in ഭാരതം
Share
Tweet
SendTelegram

ഭാരതത്തിന്റെ മണ്ണിലും അന്തരീക്ഷത്തിലും അലിഞ്ഞു ചേർന്നിരിക്കുന്ന ശക്തമായ സ്പന്ദനം വേദമന്ത്രങ്ങളുടെയും എണ്ണമറ്റ ഋഷീശ്വരൻമാരുടെ തപ:ശക്തിയുടേതുമാണെന്ന് മാതാ അമൃതാനന്ദമയി ദേവി. ബാങ്കോക്കിൽ ആരംഭിച്ച മൂന്നാമത് ലോക ഹിന്ദു കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മാതാ അമൃതാനന്ദമയി ദേവി. അറിവും ശാന്തിയും ശക്തിയും എവിടെയും എല്ലാവർക്കും തുണയാകട്ടെ. ഭാരതത്തിന്റെ സംസ്‌കാരമെന്നത് സ്‌നേഹമാകുന്ന മണ്ണിൽ ഉറച്ചുനിൽക്കുന്നതാണ്. സൽകർമങ്ങൾ അതിന്റെ ഇലകളും അനുകമ്പയോടെയുള്ള വാക്കുകൾ അതിലെ പുഷ്പങ്ങളും ശാന്തി അതിന്റെ ഫലങ്ങളുമായി വളർന്ന് ലോകമെമ്പാടും ഒരു കുടുംബമായി തീരട്ടെയെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. ഇംപാക്റ്റ് കൺവെൻഷൻ സെന്ററിൽ ആരംഭിച്ച ലോക ഹിന്ദു കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിൽ മാതാ അമൃതാനന്ദമയി ദേവി ആദ്യ തിരി തെളിയിച്ചു.

ബാങ്കോക്കിൽ ലോക ഹിന്ദു കോൺഗ്രസിന്റെ ഉദ്ഘാടനസഭയിൽ മാതാ അമൃതാനന്ദമയീ ദേവിയും ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതും ചേർന്ന് വിളക്ക് തെളിക്കുന്നു.

Follow the VSK KERALA channel on WhatsApp: https://t.co/07jd7XyR3A pic.twitter.com/RjCZeTPjkm

— VISHWA SAMVAD KENDRAM (@vskkerala) November 24, 2023

ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്, വിശ്വ ഹിന്ദുപരിഷത്ത് ദേശീയ സെക്രട്ടറി ജനറൽ മിലിന്ദ് പരന്തെ, സ്വാമി പൂർണാത്മാനന്ദ് മഹാരാജ്, ബോധിനാഥ വെയ്‌ലെസ്വാമി, വേൾഡ് ഹിന്ദു ഫൗണ്ടേഷൻ ചെയർമാൻ സ്വാമി വിഗ്യാനന്ദ്, ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബൊളെ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു. വേൾഡ് ഹിന്ദു ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനം 26 ന് സമാപിക്കും. 26 ന് രാവിലെ നടക്കുന്ന സമാപനസമ്മേളനത്തിൽ മാതാ അമൃതാനന്ദമയി ദേവി സദസ്സിനെ അഭിസംബോധന ചെയ്യും. മൂന്ന് ദിവസത്തെ സമ്മേളനത്തിൽ ആത്മീയ ആചാര്യൻമാരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും പണ്ഡിതരും പങ്കെടുക്കുന്നുണ്ട്.

ഹൈന്ദവ സമൂഹത്തിന് മുന്നിലുള്ള വെല്ലുവിളികളും അവസരങ്ങളും ചർച്ച ചെയ്യുന്നതിനുള്ള വിശാലമായ വേദിയൊരുക്കുകയെന്നതാണ് 60 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്. സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസമേഖല, മാധ്യമങ്ങൾ, രാഷ്ട്രീയം, സംഘടനകൾ, നേതൃത്വ രംഗത്ത് ഹിന്ദു സ്ത്രീകളുടെയും യുവാക്കളുടെയും സംഭാവനകൾ തുടങ്ങിയ പ്രധാനവിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും. ധർമ്മമാണ് വിജയത്തിന്റെ കേന്ദ്രം എന്നർത്ഥം വരുന്ന ‘ ജയസ്യ ആയതനം ധർമ്മ:’ എന്നതാണ് മൂന്നാമത് ലോക ഹിന്ദു കോൺഗ്രസിന്റെ പ്രമേയം. 2014 ൽ ഡൽഹിയും 2018 ൽ ചിക്കാഗോയുമാണ് ഇതിനു മുമ്പ് ലോക ഹിന്ദു കോൺഗ്രസിന് ആതിഥേയത്വം വഹിച്ചത്.

Share1
Tweet
SendShareShare

Latest from this Category

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം: സര്‍കാര്യവാഹ്

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

Load More

പുതിയ വാര്‍ത്തകള്‍

ദേശീയ എഞ്ചിനീയേഴ്സ് ഡേ ആഘോഷങ്ങൾക്ക് ആവേശത്തുടക്കം; കുസാറ്റിലെ ‘മെയ്‌സ് 8.0’ സോണൽ മത്സരത്തിൽ കാർമൽ കോളേജ് ജേതാക്കൾ

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം: സര്‍കാര്യവാഹ്

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കൃഷ്ണഗാഥയെ നെഞ്ചിലേറ്റിയ നാണിക്കുട്ടിയമ്മക്ക് തപസ്യയുടെ ആദരം

രാഷ്ട്രത്തെ മാതൃഭൂമിയായി കാണുന്ന ജനതയാണ് ഭാരതത്തിന്റെ ഏകതയുടെ അടിസ്ഥാനം : കെ.ബി. ശ്രീകുമാർ

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

സേവാഭാരതി സംസ്ഥാന വാർഷിക പൊതുയോഗം…

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies