VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

രാമക്ഷേത്രം ഹിന്ദുക്കളില്‍ പതിതരില്ലെന്ന പ്രഖ്യാപനം: കാമേശ്വര്‍ ചൗപാല്‍

VSK Desk by VSK Desk
30 November, 2023
in ഭാരതം
ShareTweetSendTelegram

അയോധ്യ: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന് ശില പാകാന്‍ എന്നെ വിളിക്കുമ്പോള്‍ അശോക് സിംഗാള്‍ജി പറഞ്ഞത് ചിതറിയ സമൂഹമല്ല ദളിതരെന്ന് ഇതിലൂടെ ലോകം അറിയണമെന്നാണ്…. ശ്രീരാമജന്മഭൂമിയില്‍ രാംലല്ലയുടെ പ്രാണപ്രതിഷ്ഠയ്ക്ക് ലോകം ഒരുങ്ങുമ്പോള്‍ ക്ഷേത്രത്തിന് ആദ്യശില പാകിയ കാമേശ്വര്‍ ചൗപാലിന്റെ വാക്കുകള്‍ വീണ്ടും ചര്ച്ചയാകുന്നു. രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിലെ അംഗമാണ് ഇപ്പോള്‍ കാമേശ്വര്‍ ചൗപാല്‍. രാമക്ഷേത്രത്തിന് കല്ലിടാനുള്ള നിയോഗം മുതല്‍ ഒടുവില്‍ ശ്രീരാമ വിഗ്രഹനിര്‍മ്മാണത്തിനായി നേപ്പാളിലെ ഗണ്ഡകി നദിയില്‍ നിന്ന് സാളഗ്രാമം കൊണ്ടുവരുന്നതുവരെ ഏറ്റവും ഭവ്യമായ ചുമതലകളാണ് എനിക്ക് വന്നുചേര്‍ന്നത്. അതില്‍പ്പരം എന്താനന്ദമാണ് വേണ്ടതെന്ന് അദ്ദേഹം ചോദിക്കുന്നു.

പ്രാണപ്രതിഷ്ഠയുടെ ഭവ്യമായ മുഹൂര്‍ത്തത്തിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് അറുപത്തേഴുകാരനായ കാമേശ്വര്‍.
1989 നവംബര്‍ 9ന് രാമക്ഷേത്രത്തിന് തറക്കല്ലിടാന്‍ കൈവന്ന നിയോഗത്തെ കുറിച്ച് ഒരു ദേശീയമാധ്യമത്തോട് മുമ്പ് അദ്ദേഹം മനസു തുറന്നതിങ്ങനെയാണ്, ‘ചടങ്ങിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് സിംഗാള്‍ജി എന്നോട് അതേപ്പറ്റി പറയുന്നത്. ഒരു തയാറെടുപ്പും ഉണ്ടായിരുന്നില്ല. എനിക്ക് എന്നെത്തന്നെ വിശ്വസിക്കാനായില്ല. സിംഗാള്‍ജി എന്നെ ശാന്തനാക്കി. ഹിന്ദുക്കളില്‍ പതിതരില്ലെന്ന് പ്രഖ്യാപനമാണ് നിന്നിലൂടെ നടക്കുന്നതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അതൊരു ഇതിഹാസ മുഹൂര്‍ത്തമായിരുന്നുവെന്ന് എനിക്ക് അന്ന് അറിയുമായിരുന്നില്ല, ചൗപാല്‍ പറഞ്ഞു.

അശോക് സിംഗാള്‍ജിയെ കാണുമ്പോഴെല്ലാം ഞാന്‍ വികാരാധീനനാകാറുണ്ടായിരുന്നു. എല്ലാ ഹിന്ദുക്കളും ഒന്നാണെന്നും ദളിതനും ബ്രാഹ്മണനുമില്ലെന്നും അദ്ദേഹം ആവര്‍ത്തിക്കുമായിരുന്നു. 2015 നവംബര്‍ 17ന് സിംഗാള്‍ജി വിടവാങ്ങും വരെ ഞാന്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അവസാനശ്വാസത്തിലും അദ്ദേഹം രാമക്ഷേത്രമെന്ന സ്വപ്നം സൂക്ഷിച്ചു. ആ വാക്കുകള്‍ ഞാന്‍ ആവര്‍ത്തിക്കുന്നു, അയോധ്യയിലെ ശ്രീരാമക്ഷേത്രം ഹിന്ദുക്കളില്‍ പതിതരില്ലെന്ന പ്രഖ്യാപനമാണ് മുന്നോട്ടുവയ്ക്കുന്നത്. വ്യാസന്‍, വാത്മീകി, സന്ത് കബീര്‍, ഡോ.ബി.ആര്‍. അംബേദ്കര്‍ തുടങ്ങിയവരുടെ പിന്മുറക്കാരാണ് എല്ലാവരും. സമസ്തജനവിഭാഗത്തിന്റെയും സ്വന്തമാണ് ശ്രീരാമജന്മഭൂമിയിലെ രാമക്ഷേത്രം. രാമക്ഷേത്രം സ്വപ്നം കണ്ട എല്ലാവരും ഇപ്പോഴുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു, കാമേശ്വര്‍ ചൗപാല്‍ പറഞ്ഞു.

ബിഹാറിലെ മിഥിലയില്‍ സുപോള്‍ ജില്ലയില്‍ ജനിച്ച കാമേശ്വര്‍ ചൗപാല്‍ മധുബനിയില്‍ ആര്‍എസ്എസ് ജില്ലാ പ്രചാരകനായും പിന്നീട് വിശ്വഹിന്ദുപരിഷത്തിന്റെ സംഘടനാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1982-ല്‍ ദര്‍ഭംഗ മിഥില സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം രണ്ട് തവണ ബിഹാര്‍ നിയമസഭയില്‍ ബിജെപിയുടെ എംഎല്‍സി ആയും സേവനം അനുഷ്ഠിച്ചു.

Tags: Ayodya
Share1TweetSendShareShare

Latest from this Category

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

സ്വന്തമെന്ന ചരടിൽ എല്ലാവരെയും കോർത്തിണക്കുന്നതാണ് ആർഎസ്എസ് പ്രവർത്തനം: ഡോ. മോഹൻ ഭാഗവത്

രാജ്യരക്ഷ പൗരന്മാരുടെയും ഉത്തരവാദിത്തം: ദത്താത്രേയ ഹൊസബാളെ

ധര്‍മ്മം ലോകത്തിന് നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

12,118 സ്‌കൂളുകള്‍; ഏറ്റവും വലിയ വിദ്യാഭ്യാസ പ്രസ്ഥാനമായി വിദ്യാഭാരതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ കൈമാറി

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

റവാഡ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റു

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ഭക്തിയില്ലാത്തവരെക്കൊണ്ടും രമേശന്‍ നായര്‍ ഹരിനാമം ചൊല്ലിച്ചു: ഐ.എസ്.കുണ്ടൂര്‍

സര്‍വകലാശാല ഭേദഗതി നിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies