പ്രയാഗ്‌രാജ് (ഉത്തര്‍പ്രദേശ്): മഥുരയിലെ ഷാഹി ഈദ്ഗാ സമുച്ചയത്തില്‍ ശാസ്ത്രീയ സര്‍വേ നടത്താന്‍ അനുമതി നല്‍കിയ അലഹബാദ് ഹൈക്കോടതി ശ്രീകൃഷ്ണ ജന്മഭൂമി കേസില്‍ സുപ്രധാന വിധി പുറപ്പെടുവിച്ചു. വാരാണസിയിലെ ജ്ഞാന്‍വ്യാപി ക്ഷേത്രത്തില്‍ നടന്ന അതേ രീതിയിലാണ് സര്‍വേയും നടക്കുക.
വ്യാഴാഴ്ച കോടതി അഭിഭാഷക കമ്മീഷണറെ നിയമിക്കുകയും ഷാഹി ഈദ്ഗാ സമുച്ചയം സര്‍വേ ചെയ്യുന്നതിന് തത്വത്തില്‍ അനുമതി നല്‍കുകയും ചെയ്തു. സര്‍വേയ്‌ക്കുള്ള അഭിഭാഷക കമ്മിഷന്റെ രീതികള്‍ ഡിസംബര്‍ 18ന് തീരുമാനിക്കും. അഭിഭാഷക കമ്മീഷണര്‍ (ഷാഹി ഈദ്ഗാ മസ്ജിദ്) സര്‍വേ നടത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്ന ഞങ്ങളുടെ അപേക്ഷ അലഹബാദ് ഹൈക്കോടതി അനുവദിച്ചവെന്ന് വ്യക്തമാക്കി. ഡിസംബര്‍ 18 ന് നടപടിക്രമങ്ങള്‍ തീരുമാനിക്കും. അതേസമയം ഷാഹി ഈദ്ഗാ മസ്ജിദിന്റെ വാദങ്ങള്‍ കോടതി തള്ളി.
ഷാഹി ഈദ്ഗാ മസ്ജിദില്‍ ഹിന്ദു ക്ഷേത്രത്തിന്റെ അടയാളങ്ങളും ചിഹ്നങ്ങളും ധാരാളം ഉണ്ടെന്നും യഥാര്‍ത്ഥ സ്ഥാനം അറിയാന്‍ ഒരു അഭിഭാഷക കമ്മീഷണര്‍ വേണമെന്നുമായിരുന്നു ക്ഷേത്രത്തിന്റെ ഭാഗത്തിന്റെ ആവശ്യം. ഇതിലാണ് കോടതി അനുമതി നല്‍കിയതെന്ന് ഹിന്ദു പക്ഷത്തിന്റെ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ പറഞ്ഞു.
നേരത്തെ നവംബര്‍ 16ന്, കോടതി നിയമിച്ച അഭിഭാഷക കമ്മീഷണറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വിഭാഗം സമര്‍പ്പിച്ച അപേക്ഷയില്‍ അലഹബാദ് ഹൈക്കോടതി ഉത്തരവ് മാറ്റിവച്ചിരുന്നു. ഈ ഭൂമി ശ്രീകൃഷ്ണജന്മഭൂമിയുടെ ഭാഗമാണെന്നും ഹിന്ദുക്കളുടെ ആരാധനാലയമാണെന്നും വാദിച്ചാണ് മസ്ജിദിന്റെ മേല്‍നോട്ടത്തിനായി ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. മുഗള്‍ വംശജനായ ഔറംഗസീബിന്റെ ഭരണകാലത്ത് ക്ഷേത്രഭൂമിയിലാണ് ഷാഹി ഈദ്ഗാ മസ്ജിദ് നിര്‍മ്മിച്ചതെന്നും അവകാശവാദമുണ്ട്.
Discussion about this post