അയോദ്ധ്യ: ഭാരതത്തിന്റെ ശബ്ദം മാത്രമല്ല, ഇത് അഭിമാന നിമിഷമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. പ്രാണ പ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം അതിഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി തപസ്വിയാണ്. അദ്ദേഹം മാത്രമല്ല നമ്മളെല്ലാവരും ഈ തപസ് അനുഷ്ഠിക്കണം. ഇന്ന് അയോദ്ധ്യയിലേത് പുതിയ ഭാരത്തിന്റ തുടക്കമാണ്. നമ്മുടെ അഭിമാനമാണ് തിരികെയെത്തിയിക്കുന്നതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ഭാരതത്തിന്റെ ആഗ്രഹം പ്രധാനമന്ത്രി നരേന്ദ്രമോദി സാക്ഷാത്കരിച്ചു. രാമഭക്തര്‍ മുഴുവന്‍ ഇന്ന് സന്തോഷത്തിലാണ്. ഇന്നത്തെ അനുഭവങ്ങള്‍ വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാധിക്കുന്നതല്ല. അയോദ്ധ്യ മാത്രമല്ല, രാംലല്ലയ്ക്കൊപ്പം രാജ്യത്തിന്റെ ശബ്ദം കൂടി തിരികെ വന്നിരിക്കുകയാണ്. ഭാരതമിപ്പോള്‍ ത്രേതാ യുഗത്തിലാണെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
Discussion about this post