കൊല്‍ക്കത്ത: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ രാഹുലിന്റെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായതായി വ്യാജ ആരോപണവുമായി കോണ്‍ഗ്രസ്. ബംഗാളിലെ മാള്‍ഡയില്‍ യാത്ര പ്രവേശിച്ചതിന് പിന്നാലെയാണ് വാഹനത്തിന് നേരെ ആക്രമണമുണ്ടായെന്ന് കോണ്‍ഗ്രസ് ആരോപിച്ചത്.
കല്ലേറില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നെന്നും സുരക്ഷാവീഴ്ച ഉണ്ടായി എന്നുമായിരുന്നു കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവും ബംഗാള്‍ അധ്യക്ഷനുമായ അധീര്‍ രഞ്ജന്‍ ചൗധരിയുടെ ആരോപണം.
ബിഹാറിലെ കതിഹാറില്‍നിന്ന് യാത്ര ബംഗാളിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായുള്ള പതാക കൈമാറ്റ ചടങ്ങ് നടക്കുന്നതിനിടെയാണ് സംഭവം. ഈ സമയം രാഹുല്‍ ബസിന്റെ മുകളിലായിരുന്നു. സ്ഥലത്ത് തിക്കിത്തിരക്കിനിന്ന പ്രവര്‍ത്തകര്‍ തന്നെയാണ് ഗ്ലാസ് തകര്‍ത്തത്. ആളുകള്‍ തിക്കിതിരക്കിയത് മൂലമാണ് ഗ്ലാസ് തകര്‍ന്നതെന്ന് പോലീസും വ്യക്തമാക്കിയതോടെയാണ് വാഹനത്തിന് നേരെ ആക്രമണം ഉണ്ടായി എന്ന കോണ്‍ഗ്രസിന്റെ ആരോപണം പൊളിഞ്ഞത്.
ദിവസങ്ങള്‍ക്ക് മുമ്പ് യാത്ര ആസാമിലെത്തിയപ്പോള്‍ ക്ഷേത്രത്തില്‍ ദര്‍ശനം നിഷേധിച്ചു എന്നതരത്തിലും രാഹുല്‍ വ്യാജ പ്രചാരണം നടത്തിയിരുന്നു. ആസാമിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ ബട്ടാദ്രവാ ധാമില്‍ അനുമതി നിഷേധിച്ചെന്നായിരുന്നു അന്ന് രാഹുലിന്റെ ആരോപണം.
Discussion about this post