മുംബൈ: മുന്‍ ലോക്സഭാ സ്പീക്കറും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ മനോഹര്‍ ജോഷി അന്തരിച്ചു. എണ്‍പത്താറ് വയസായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് 21നാണ് ജോഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ദാദര്‍ ശിവാജി പാര്‍ക്ക് ശ്മശാനത്തില്‍ പിന്നീട് നടത്തുമെന്ന് കുടുംബവൃത്തങ്ങള്‍ അറിയിച്ചു.
1995 മുതല്‍ 1999 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായും 2002 മുതല്‍ 2004 വരെ ലോക്സഭാ സ്പീക്കറായും ജോഷി സേവനമനുഷ്ഠിച്ചു. 2006 മുതല്‍ 2012 വരെ രാജ്യസഭാംഗവും 1999 മുതല്‍ 2002 വരെ കേന്ദ്രസര്‍ക്കാരില്‍ ഘനവ്യവസായ പൊതുസംരംഭങ്ങളുടെ മന്ത്രിയും ആയിരുന്നു.
Discussion about this post