ഭുവനേശ്വർ : സർക്കാരിന്റെയും സമൂഹത്തിന്റെയും പിന്തുണയോടെ വനവാസികൾ അവരുടെ ജീവിതം പൂർണമായി ജീവിക്കണമെന്ന് പ്രസിഡൻ്റ് ദ്രൗപതി മുർമു വ്യാഴാഴ്ച പറഞ്ഞു. ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലെ ഗോനാസികയിൽ പിവിടിജി ( ദുർബലരായ ഗോത്രവിഭാഗം) ജുവാങ് ഗോത്രവുമായി സംവദിക്കുന്നതിനിടെയാണ് മുർമു ഇക്കാര്യം പറഞ്ഞത്.
“ധോകെ പൈ, ദണ്ഡേ ജി” (ഒരു തുള്ളി കുടിച്ച് കുറച്ച് നേരം ജീവിക്കൂ) എന്നൊരു പഴഞ്ചൊല്ല് ഒഡിയയിലുണ്ട്. പക്ഷേ, വനവാസികളായ നമ്മൾ ഇനി ഒരു തുള്ളിക്കായി കുടിക്കില്ല, മറിച്ച് ജീവിതം പൂർണമായി ജീവിക്കണം, തൽക്കാലത്തേക്കല്ല.” – ഇവിടെയുള്ള വനവാസി പുരുഷന്മാരുടെയും സ്ത്രീകളുടെയും സമ്മേളനത്തോട് അവർ പറഞ്ഞു.
Discussion about this post