അയോധ്യ: ഐപിഎല്‍ 2024 ഇന്ന് തുടങ്ങാനിരിക്കെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് (എല്‍എസ്ജി) ടീം അയോധ്യയിലെ രാമക്ഷേത്ര ദര്‍ശനം നടത്തി. കോച്ച് ജസ്റ്റിന്‍ ലാംഗര്‍, ജോണ്ടി റോഡ്സ്, കേശവ് മഹാരാജ്, രവി ബിഷ്ണോയ് തുടങ്ങിയ താരങ്ങളാണ് ദര്‍ശനം നടത്തിയത്.
ഐപിഎല്‍ മത്സരങ്ങള്‍ക്കായി ഇന്ത്യയിലെത്തിയതിന് പിന്നാലെയാണ് ലക്നൗ സൂപ്പര്‍ ജയന്റ്സ് താരമായ കേശവ് മഹാരാജ് അയോദ്ധ്യയില്‍ എത്തിയത്. ക്ഷേത്രദര്‍ശനത്തിന്റെ ചിത്രവും താരം സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചു. ”ജയ് ശ്രീറാം , എല്ലാവര്‍ക്കും അനുഗ്രഹമുണ്ടാകട്ടെ” എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്.ജനുവരി 22 ന് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായും താരം ആശംസകള്‍ നേര്‍ന്നിരുന്നു.
അതേസമയം, ഐപിഎല്‍ പതിനേഴാം സീസണിന് ഇന്ന് രാത്രി 8 മണിക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുളള ഉദ്ഘാടന മത്സരത്തോടെ തുടക്കമാകും. ചെന്നൈ ചെപ്പോക്കിലാണ് കളി തുടങ്ങുക. ഋതുരാജ് ഗെയ്ക്വാദാണ് സിഎസ്‌കെയെ നയിക്കുക. ഫാഫ് ഡുപ്ലസിസാണ് ആര്‍സിബിയുടെ ക്യാപ്റ്റന്‍.



![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post