VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ശബരിപാത: ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കണമെന്ന് കേന്ദ്രം; വേണ്ടത് 416 ഹെക്ടര്‍, ഏറ്റെടുക്കാനായത് 24 ഹെക്ടര്‍

VSK Desk by VSK Desk
4 June, 2025
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: റെയില്‍വേ വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് 2024 നവംബറില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. അങ്കമാലി- ശബരിമല പുതിയ ലൈനിനായി 416 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ട സ്ഥാനത്ത് 24 ഹെക്ടര്‍ സ്ഥലം മാത്രമാണ് ഏറ്റെടുത്തതെന്ന് അശ്വിനി വൈഷ്ണവ് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 392 ഹെക്ടര്‍ കൂടി ഏറ്റെടുക്കണം.

ഭൂമിക്കായി 282 കോടി രൂപ സംസ്ഥാന സര്‍ക്കാരിലേക്ക് അടച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അനിവാര്യമാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി ആവശ്യമായ നിര്‍ദേശം നല്‍കണമെന്നും കത്തില്‍ അശ്വിനി വൈഷ്ണവ് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അയച്ച കത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണം ഉണ്ടായിരുന്നില്ല. ആവശ്യമായ ഭൂമി ഏറ്റെടുക്കാത്തതിനാല്‍ സംസ്ഥാനത്തെ മിക്ക റെയില്‍വേ പദ്ധതികളും മുന്നോട്ടുപോകുന്നില്ലെന്നും സംസ്ഥാനത്തെ പ്രധാന റെയില്‍വേ വികസനപ്രവര്‍ത്തികള്‍ക്കായി ആവശ്യമായ 470 ഹെക്ടറില്‍ 64 ഹെക്ടര്‍ ഭൂമി മാത്രമാണ് ലഭ്യമായതെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. ആവശ്യമായ ഭൂമിക്കുള്ള 2100 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടും ഇതാണ് അവസ്ഥയെന്നും കത്തില്‍ പറഞ്ഞിരുന്നു. അശ്വിനി വൈഷ്ണവ് തന്നെ പല തവണ ഈ കാര്യം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

ശബരീപാതയുള്‍പ്പെടെ കേരളത്തിലെ വിവിധ റെയില്‍വെ വികസന പദ്ധതികള്‍ക്കുള്ള ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞദിവസവുംസംസ്ഥാനത്തോടാവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2025-26 സാമ്പത്തിക വര്‍ഷത്തില്‍, കേരളത്തിന്റെ റെയില്‍വെ ബജറ്റ് 2009-14ലെ ശരാശരി 372 കോടിയില്‍ നിന്ന് 3,042 കോടിയായി വര്‍ധിപ്പിച്ചെന്ന് കൂടിക്കാഴ്‌ച്ചയ്‌ക്ക്‌ശേഷം അശ്വിനി വൈഷ്ണവ് എക്‌സില്‍ കുറിച്ചു.

യാത്രയും ചരക്കുനീക്കവും റെയില്‍ മാര്‍ഗം സുഗമമാക്കുന്ന തരത്തില്‍ കേരളത്തില്‍ വടക്കു നിന്നു തെക്കോട്ടുള്ള മൂന്നാമത്തെയും നാലാമത്തെയും പാതയ്‌ക്കായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്തെ പ്രധാന പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. അങ്കമാലി-എരുമേലി റെയില്‍വെ പദ്ധതിക്കും കേരളത്തില്‍ അനുവദിച്ച ആര്‍ഒബി/ ആര്‍യുബികള്‍ക്കും ഭൂമി ഏറ്റെടുക്കലിന് പിന്തുണ തേടിയെന്നും, അശ്വിനി വൈഷ്ണവ് എക്സില്‍ കുറിച്ചു. ആവശ്യമായ ഭൂമിയേറ്റെടുത്ത് നല്കാത്തതിനാല്‍ കേരളത്തിലെ പ്രധാനപ്പെട്ട പദ്ധതികള്‍ സ്തംഭനാവസ്ഥയിലാണെന്ന് അശ്വിനി വൈഷ്ണവ് പല തവണ ചൂണ്ടിക്കാട്ടിയിരുന്നു.

വര്‍ഷങ്ങളായി കേരളം കാത്തിരുന്ന അങ്കമാലി-ശബരിമല റെയില്‍പാതയ്‌ക്കുള്ള ഭൂമിയേറ്റെടുക്കല്‍ ഉടന്‍ ആരംഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി റെയില്‍വെ വിദഗ്ധ സംഘം ജൂലൈയില്‍ കേരളത്തിലെത്തുമെന്ന് സംസ്ഥാന റെയില്‍വെ മന്ത്രി വി. അബ്ദുറഹിമാന്‍ അറിയിച്ചു. കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ദല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയ്‌ക്കു ശേഷമാണ് മന്ത്രി ഇതറിയിച്ചത്.. അബ്ദുറഹിമാനു പുറമേ സംസ്ഥാന സര്‍ക്കാരിന്റെ ദല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസും റെയില്‍ഭവനിലെ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.

ShareTweetSendShareShare

Latest from this Category

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

രാഷ്ട്രസേവികാ സമിതി പരിശീലനവർഗിന് തുടക്കം; സമൂഹത്തെ ഈശ്വരനായി കാണണം: സീതാഗായത്രി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നിശ്ചിത ചുവടുവെപ്പുകളിലൂടെ നാഗരികതയെ സംരക്ഷിക്കാൻ സംഘം പ്രവർത്തിച്ചു: മുകുന്ദ് സി.ആർ

ഭാരതത്തിന്റെ വൈഭവത്തിന് ഹിന്ദു ഉണരണം : സുനിൽ ജി. കുൽക്കർണി

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

പി.നാരായണക്കുറുപ്പ് ദേശീയതയ്ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

പൂർണതയുടെ നിലാവ്…

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies