മുംബൈ: സംഘയാത്രയുടെ നൂറ് വര്‍ഷം: പുതിയ ചക്രവാളങ്ങള്‍ എന്ന വിഷയത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹ് ഭാഗവത് നയിക്കുന്ന പ്രഭാഷണപരമ്പരയുടെ നാലാമത്തെയും അവസാനത്തെയും പതിപ്പ് ഏഴ്, എട്ട് തീയതികളില്‍ മുംബൈയില്‍ നടക്കും.
മുംബൈ നഗരത്തിലെ വര്‍ളി നെഹ്റു സെന്റര്‍ ഓഡിറ്റോറിയത്തില്‍ നാല് സെഷനുകളിലായാകും വ്യാഖ്യാനമാല എന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യ ദിവസം ഉച്ചകഴിഞ്ഞ് 3.30 മുതല്‍ 7.30 വരെ രണ്ട് സെഷനുകളില്‍ ഡോ. മോഹന്‍ ഭാഗവത് പ്രഭാഷണം നടത്തും. രണ്ടാം ദിവസം രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ രണ്ട് സെഷനുകളിലായി ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഉത്തരം നല്കും.
ശതാബ്ദികാലത്ത് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികളുമായി സംവദിക്കുന്നതിന്റെ ഭാഗമായാണ് പ്രഭാഷണവും സംശയനിവാരണവും അടക്കമുള്ള വ്യാഖ്യാനമാലകള്‍ രാജ്യത്തെ നാല് പ്രധാന നഗരങ്ങളില്‍ സംഘടിപ്പിക്കുന്നത്. ദല്‍ഹി, ബെംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലായിരുന്നു ആദ്യ മൂന്ന് പരിപാടികള്‍. ഇതുകൂടാതെ ഇതര സംസ്ഥാനങ്ങളിലെ പ്രധാന കേന്ദ്രങ്ങളില്‍ മൂന്ന് മണിക്കൂര്‍ സംവാദപരിപാടികളിലും സര്‍സംഘചാലക് പങ്കെടുത്തിരുന്നു.
വാര്‍ത്താസമ്മേളനത്തില്‍ കൊങ്കണ്‍ പ്രാന്ത സംഘചാലക് അര്‍ജുന്‍ ചന്ദേക്കറും പങ്കെടുത്തു.



![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post