ഡെറാഡൂണ്‍(ഉത്തരാഖണ്ഡ്): സാമൂഹിക തിന്മകളുടെയും വിവേചനത്തിന്റെയും മൂലകാരണം വ്യവസ്ഥിതിയല്ല, മനസ്ഥിതിയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഇരുട്ടിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് ഇരുട്ട് മാറില്ല, മറിച്ച് ഒരു വിളക്ക് കൊളുത്തുകയാണ് പരിഹാരം. പെരുമാറ്റത്തിലെ മാറ്റത്തിലൂടെ മാത്രമേ വിവേചനം ഇല്ലാതാക്കാന്‍ കഴിയൂ, സര്‍സംഘചാലക് പറഞ്ഞു. സംഘശതാബ്ദിയുടെ ഭാഗമായി ഹിമാലയന്‍ കള്‍ച്ചറല്‍ സെന്റര്‍ ആഡിറ്റോറിയത്തില്‍ സംഘയാത്രയുടെ നൂറ് വര്‍ഷം- പുതിയ ചക്രവാളങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റല്‍ യുഗത്തില്‍, സാങ്കേതികവിദ്യ ഒരു മാര്‍ഗം മാത്രമാണ്. ലക്ഷ്യമല്ല. അത് സംയമനത്തോടെയും അച്ചടക്കത്തോടെയും ഉപയോഗിക്കണം. കുടുംബത്തിനായി കൂടുതല്‍ സമയം ഓരോരുത്തരും നീക്കിവയ്ക്കണം. എല്ലാവരുമായും അടുപ്പത്തോടെ പെരുമാറാനാവണം. സാങ്കേതികവിദ്യയുടെ പിടിയില്‍പ്പെട്ട് മാനുഷികമായ മൂല്യങ്ങള്‍ ബലികഴിക്കരുത്, അദ്ദേഹം പറഞ്ഞു.
ഹിന്ദുസമൂഹം ഒരുമിക്കാനാണ് പ്രവര്‍ത്തിക്കുന്നത്. മാതൃരാജ്യത്തോടുള്ള ഭക്തി ഓരോ പൗരനിലും ഉണ്ടാവണം. ലോകം സത്യം അംഗീകരിക്കണമെങ്കിലും ശക്തി ആവശ്യമാണ്. അതുകൊണ്ട് ശക്തി നേടേണ്ടത് അനിവാര്യമണ്. പക്ഷേ അതിന്റെ ഉപയോഗം നിയന്ത്രിക്കണം. രാഷ്ട്രം ശക്തമാണെങ്കില്‍, പൗരന്മാരും ശക്തരായിരിക്കും. രാഷ്ട്രം ദുര്‍ബലമാണെങ്കില്‍, ആരും സ്വന്തം രാജ്യത്ത് സുരക്ഷിതരായിരിക്കില്ല. ഭരണവ്യവസ്ഥയില്‍ സ്ത്രീകളുടെ പങ്കാളിത്തം പുരുഷന് തുല്യമാകണം. 33 ശതമാനമല്ല, അമ്പത് ശതമാനമാകണം അത്. അദ്ദേഹം പറഞ്ഞു.
സംഘം വിശാലമായ ഒരു സാമൂഹിക ശക്തിയാണെന്ന് സര്‍സംഘചാലക് പറഞ്ഞു. അതിന്റെ ഓരോ വശങ്ങള്‍ മാത്രം കണ്ട് വിലയിരുത്തരുത്. സമഗ്രമായി കാണണം. പഞ്ചസാര കണ്ടല്ല രുചിച്ചാണ് മധുരമുള്ളതാണെന്ന് അറിയുന്നത്. സംഘത്തെ അറിയാനും അതിനുള്ളില്‍ വരണം. വ്യക്തിത്വവികസനമാണ് സംഘത്തിന്റെ പ്രവര്‍ത്തനം. കാരണം ശക്തരായ വ്യക്തികള്‍ക്ക് മാത്രമേ ശക്തമായ ഒരു സമൂഹവും രാഷ്ട്രവും കെട്ടിപ്പടുക്കാന്‍ കഴിയൂ, അദ്ദേഹം പറഞ്ഞു.















Discussion about this post