ലുധിയാന(പഞ്ചാബ്): സമാജത്തിന്റെ സക്രിയപങ്കാളിത്തത്തോടെയേ രാജ്യത്തിന്റെ സമഗ്രവികസനം സാധ്യമാവൂ എന്ന് ഡോ. മോഹന്‍ ഭാഗവത്. വൈദേശികരായ ഒരു പിടി ആളുകള്‍ക്ക് ഭാരതത്തെ ഭരിക്കാനായത് നമ്മള്‍ അസംഘടിതരായതിനാലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘശതാബ്ദിയുടെ ഭാഗമായി ലുധിയാന ശ്രീ അരബിന്ദോ കോളജ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ചുചേര്‍ത്ത് എല്ലാവരുടെയും സജീവ പങ്കാളിത്തത്തിലൂടെ മാത്രമേ സ്വതന്ത്രഭാരതത്തെക്കുറിച്ച് പൂര്‍വികര്‍ വിഭാവനം ചെയ്ത സമഗ്രവികസനം സാധ്യമാകൂ എന്ന് സര്‍സംഘചാലക് പറഞ്ഞു.
എല്ലാവരെയും ബഹുമാനിക്കുക എന്നതാണ് ഭാരതീയ ദര്‍ശനം. വഴികള്‍ വ്യത്യസ്തമാണെങ്കിലും മതങ്ങളും സമ്പ്രദായങ്ങളുമെല്ലാം എത്തിച്ചേരുക ഒരിടത്തേക്കാണ്. സ്വന്തം വഴിയില്‍ ഉറച്ചുനില്‍ക്കുകയും മറ്റുള്ളവരുടെ പാതകളെ ബഹുമാനിക്കുകയും ചെയ്യുകയാണ് ഭാരതം മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട്. സംഘ പ്രവര്‍ത്തിക്കുന്നത് ഒരു സംഘടനയ്ക്കും വേണ്ടിയല്ല, മറിച്ച് രാജ്യത്തിനും സമൂഹത്തിനും വേണ്ടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പഞ്ചാബ് പ്രാന്ത സംഘചാലക് സര്‍ദാര്‍ ഇഖ്ബാല്‍ സിംഗും വേദിയില്‍ ഉണ്ടായിരുന്നു.


















Discussion about this post