VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം ഉദ്ഘാടനം ചെയ്തു; സംസ്‌കൃതം ഭാരതത്തിന്റെ ആത്മാവ്: സര്‍സംഘചാലക്

'സംസ്‌കൃതം അറിയുന്നതിലൂടെ ഭാരതത്തെ കൂടുതല്‍ അറിയാം'

VSK Desk by VSK Desk
20 April, 2026
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: സംസ്‌കൃതം അറിയുന്നത് ഭാരതത്തെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ നമ്മെ പ്രാപ്തരാക്കുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം ‘പ്രണവം’ ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌കൃതം വെറുമൊരു ഭാഷയല്ല, ഭാരതത്തിന്റെ ആത്മാവാണ്, രാഷ്ട്രത്തിന്റെ ജീവശക്തിയാണ്. ചിന്തയുടെയും ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഏറ്റവും പുരാതനമായ പാരമ്പര്യമാണ്. ഇന്നും ഭാരതത്തിനുള്ളില്‍ നിലനില്‍ക്കുന്ന, ഊര്‍ജ്ജസ്വലമായി നിലനില്‍ക്കുന്ന ഒന്നാണത്. സംസ്‌കൃതം അറിയുമെങ്കില്‍, ഏത് ഭാരതീയ ഭാഷയും മനസ്സിലാക്കാന്‍ കഴിയുമെന്നും സര്‍സംഘചാലക് പറഞ്ഞു.

വിദ്യാര്‍ത്ഥിയായിരിക്കെ സംസ്‌കൃതം ഒരു ബുദ്ധിമുട്ടുള്ള ഭാഷയാണെന്ന തോന്നല്‍ ഉണ്ടായിരുന്നു. എന്നാല്‍ സംസ്‌കൃതത്തില്‍ സംസാരിക്കാന്‍ തുടങ്ങിയതോടെ ആ ബുദ്ധിമുട്ട് ഇല്ലാതായി. ഈ പ്രശ്‌നം ഇന്നും നിലനില്‍ക്കുന്നു. സംസ്‌കൃതം പഠിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു ഭാഷയായി വിദ്യാര്‍ത്ഥികള്‍ കാണുന്നു. ആശയവിനിമയമാണ് ഒരു ഭാഷ പഠിക്കാനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ മാര്‍ഗം. ഭാഷാപഠനം എളുപ്പമാകുന്നത് അതില്‍ മുഴുകുന്നതിലൂടെയും പതിവായി ഉപയോഗിക്കുന്നതിലൂടെയുമാണ്. നിരന്തരമായ ശ്രവണത്തിലൂടെയും സംസാരത്തിലൂടെയും ഒരു ഭാഷ സ്വാഭാവികമായും അനായാസമായും സ്വായത്തമാക്കുന്നു. ഒരു ഭാഷ പഠിക്കുന്നതിനുള്ള ഏറ്റവും നല്ല രീതി, ആ ഭാഷ സംസാരിക്കുന്നവരുടെ ഇടയില്‍ മുഴുകുക, അവരെ ശ്രദ്ധിക്കുക, തുടര്‍ച്ചയായി സംസാരിക്കുക എന്നതാണ് അദ്ദേഹം പറഞ്ഞു.

കുറഞ്ഞ കാലയളവിനുള്ളില്‍ രാജ്യത്തുടനീളം സംസ്‌കൃതത്തോടുള്ള താല്‍പര്യം വളര്‍ത്തിയെടുക്കുന്നതില്‍ സംസ്‌കൃത ഭാരതി വിജയിച്ചതായി സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. ആശയവിനിമയ രീതിയിലൂടെ സംസ്‌കൃതത്തെ ജനപ്രിയമാക്കുന്നതില്‍ സംസ്‌കൃത ഭാരതി നിര്‍ണായക പങ്കുവഹിച്ചു. സംസ്‌കൃതത്തോടുള്ള താല്പര്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്‌കൃതം പഠിക്കാനും മനസ്സിലാക്കാനുമുള്ള അവസരങ്ങള്‍ ഒരുക്കുന്നത് ഒരു പ്രധാനദൗത്യമായി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി, ശൃംഗേരി ശാരദാപീഠം ശ്രീശ്രീ വിധുശേഖര ഭാരതി സ്വാമി എന്നിവരുടെ ആശംസാസന്ദേശ ങ്ങളും ഉദ്ഘാടന സമ്മേളനത്തില്‍ വായിച്ചു. സംസ്‌കൃതഭാരതി ദേശീയ പ്രസിഡന്റ് പ്രൊഫ. രമേശ്കുമാര്‍ പാണ്ഡെ, സംഘടനാ സെക്രട്ടറി ജയപ്രകാശ് ഗൗതം, സംസ്‌കൃതഭാരതി ദേശീയ സെക്രട്ടറി ഡോ. പ. നന്ദകുമാര്‍, ദല്‍ഹി സംസ്‌കൃത ഭാരതി ട്രസ്റ്റ് പ്രസിഡന്റ് പ്രവീണ്‍ കാന്ത് എന്നിവര്‍ സംസാരിച്ചു.

ആര്‍എസ് എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി, വിഎച്ച്പി അന്താരാഷ്ട്ര രക്ഷാധികാരി ദിനേഷ് ചന്ദ്ര, ബിജെപി ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍, ദല്‍ഹി സംസ്ഥാന മന്ത്രി പര്‍വേഷ് വര്‍മ്മ, അനുരാഗ് സിങ് താക്കൂര്‍ എംപി തുടങ്ങിയവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നു.

ShareTweetSendShareShare

Latest from this Category

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

പ്രൊഫ. കേല്‍ക്കര്‍ പ്രേരണയുടെ ഉറവിടം: ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies